Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എല്ലാവരേയും ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് പാക്കിസ്ഥാന്റേത്; ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാനെത്തിയപ്പോൾ ഹൃദയം കൊണ്ടാണ് ഞങ്ങൾ സ്വീകരിച്ചത്; ഗാംഗുലിയുടെ റെസ്റ്റോറന്റ് ഞാനും സച്ചിനും കൂടിയാണ് ഉദ്ഘാടനം ചെയ്തത്; പാക് ക്രിക്കറ്റ് ടീമിനെതിരെ ഉയർന്ന മതവെറി ആരോപണം തള്ളി മുൻ നായകൻ ഇൻസമാം ഉൾ ഹഖ്

മറുനാടൻ ഡെസ്‌ക്‌

ഡാനിഷ് കനേരിയോട് പാക് ക്രിക്കറ്റ് താരങ്ങൾ കാണിച്ച മത വെറിയുടെ വെളിപ്പെടുത്തൽ മുൻക്രിക്കറ്റ് താരം ശുഹൈബ് അക്തർ പുറത്ത് വിട്ടതിന് പിന്നാലെ ആരോപണങ്ങൾ തള്ളി മൻ പാക് ക്രാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. എന്റെ നായകത്വത്തിന് കീഴിലാണ് കനേരിയ കൂടുതലും കളിച്ചത്. എന്റെ ടീമിനുള്ളിൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഇൻസമാം പറയുന്നു.

'യൂസഫ് ഉണ്ടായിരുന്നു ടീമിൽ. പിന്നീട് മുസ്ലിം മതത്തിലേക്ക് മാറി അദ്ദേഹം മുഹമ്മദ് യൂസഫ് ആയി. മുസ്ലിം മതത്തിലേക്ക് മാറുന്നതിന് മുൻപ് യൂസഫ് യോഹാനയ്ക്ക് പാക് ടീമിനുള്ളിൽ ഒരു വിവേചനവും നേരിട്ടിട്ടില്ല. എല്ലാവരേയും ഉൾക്കൊള്ളുന്ന പാരമ്പര്യമാണ് പാക്കിസ്ഥാന്റേത്. 15 വർഷങ്ങൾക്ക് ശേഷം ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാനെത്തിയപ്പോൾ ഹൃദയം കൊണ്ടാണ് പാക്കിസ്ഥാൻ അവരെ സ്വീകരിച്ചതെന്നും' ഇൻസമാം പറയുന്നു.

2004ൽ ഇരുകൈയും നീട്ടി പാക്കിസ്ഥാൻ ഇന്ത്യൻ ടീമിനെ സ്വീകരിച്ചു. അവർ ഭക്ഷണം കഴിച്ചപ്പോഴും, ഷോപ്പിങ്ങിന് പോയപ്പോഴും, ടാക്സിയിൽ സഞ്ചരിച്ചപ്പോഴുമൊന്നും ഞങ്ങൾ അവരിൽ നിന്നും പണം വാങ്ങിയില്ല. ഒരു വർഷത്തിന് ശേഷം ഞങ്ങൾ ഇന്ത്യൻ പര്യടനത്തിനായി പോയി. പാക്കിസ്ഥാൻ എങ്ങനെ സ്വീകരിച്ചോ അതുപോലെയാണ് ഞങ്ങളെ ഇന്ത്യക്കാരും സ്വീകരിച്ചത്. അവരുടെ കുടുംബങ്ങളിലേക്ക് ഞങ്ങളെ അതിഥികളായി ക്ഷണിച്ചു. ഞങ്ങൾക്കായി അവർ ഭക്ഷണമുണ്ടാക്കി. ഷോപ്പിങ്ങിന് പണം വാങ്ങിയില്ല...ഇൻസമാം പറയുന്നു.

രണ്ട് രാജ്യങ്ങളിലേയും ജനങ്ങൾ പരസ്പരം സ്നേഹിക്കുന്നുണ്ട്. 2005ലെ പരമ്പരയ്ക്ക് മുൻപ് ഞാൻ കൊൽക്കത്തയിൽ ഷൂട്ടിങ്ങിനായി പോയിരുന്നു. ആ സമയം ഗാംഗുലി ഒരു റെസ്റ്റോറന്റ് തുടങ്ങിയിരുന്നു. ഞാനും സച്ചിനും കൂടിയാണ് അത് ഉദ്ഘാടനം ചെയ്തത്. ആ റെസ്റ്റോറന്റിൽ നിന്ന് ഗാംഗുലി എനിക്ക് വേണ്ടി ഭക്ഷണം വരുത്തിച്ചു തന്നിരുന്നു.

ഞാനത് കഴിക്കും. ഷാർജയിൽ പരമ്പരയ്ക്ക് പോകുമ്പോഴും ഇരു ടീമും ഒരു ഹോട്ടലിലാണ് കഴിഞ്ഞിരുന്നത്. രണ്ട് ടീമിലേയും കളിക്കാർ ഒരുമിച്ചിരുന്ന് സംസാരിക്കും...കനേരിയ പറയുന്നത് പോലെയൊന്ന് താൻ കണ്ടിട്ടില്ലെന്ന് ഇൻസമാം പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP