Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ പൗരത്വപട്ടിക തയാറാക്കി ഏതെങ്കിലും ഒരു മതവിഭാഗത്തെ ഈ രാജ്യത്തു നിന്നു പുറത്താക്കാമെന്ന സംഘപരിവാർ അജൻഡ അനുവദിക്കില്ല; മതത്തിന്റെ പേരിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമം രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; പൗരത്വ നിയമത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് വേദിയായി ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമാപന സമ്മേളനം

ദേശീയ പൗരത്വപട്ടിക തയാറാക്കി ഏതെങ്കിലും ഒരു മതവിഭാഗത്തെ ഈ രാജ്യത്തു നിന്നു പുറത്താക്കാമെന്ന സംഘപരിവാർ അജൻഡ അനുവദിക്കില്ല; മതത്തിന്റെ പേരിൽ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കാനുള്ള ശ്രമം രാജ്യത്തിന്റെ പാരമ്പര്യത്തിന് നിരക്കാത്തതെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ; പൗരത്വ നിയമത്തിനെതിരായ ജനകീയ പ്രതിഷേധത്തിന് വേദിയായി ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമാപന സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: രാജ്യത്തു നിന്നു ഒരുവിഭാഗത്തെ ഒഴിവാക്കാനുള്ള സംഘപരിവാർ അജണ്ട വ്യാമോഹമാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മദ്രസ അദ്ധ്യാപക സംഘടനയായ ജംഇയ്യത്തുൽ മുഅല്ലിമീന്റെ അറുപതാം വാർഷിക സമാപന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ ജനകീയ പ്രതിഷേധമായി സമ്മേളനം മാറി. പൗരത്വ നിയമവുമായി മുന്നോട്ടു പോകാനുള്ള സർക്കാർ തീരുമാനത്തിനെതിരെയുള്ള പ്രതിഷേധവും സമാപന സമ്മേളനത്തിന്റെ ആദ്യാവസാനം നിറഞ്ഞുനിന്നു. സമ്മേളനത്തിൽ നടന്ന രാജ്യരക്ഷാ പ്രതിജ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ നിന്നു പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു സമാപന സമ്മേളനം. ദേശീയ പൗരത്വപട്ടിക തയാറാക്കി ഏതെങ്കിലും ഒരു മതവിഭാഗത്തെ ഈ രാജ്യത്തു നിന്നു പുറത്താക്കാമെന്ന സംഘപരിവാർ അജൻഡ അനുവദിക്കില്ല. എല്ലാ മതസ്ഥരും പരസ്പര സൗഹാർദത്തിലും ഐക്യത്തിലും ജീവിച്ച പാരമ്പര്യമാണ് ഈ രാജ്യത്തിനുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ ഭയാനകമാണ്. മതത്തിന്റെ പേരിൽ വിഭാഗീയത ഉണ്ടാക്കി രണ്ടു തരം പൗരന്മാരെ സൃഷ്ടിക്കാൻ ലക്ഷ്യം വയ്ക്കുന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധവും മഹിതമായ രാജ്യത്തിന്റെ പാരമ്പര്യത്തിനു നിരക്കാത്തതുമാണ്. വിവേചനപരവും വിഭാഗീയവുമായ ഈ നിലപാടിൽ നിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് ഒറ്റയ്ക്കു സമരം ചെയ്യണമെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോടു സമസ്ത എതിരല്ലെന്നു ചടങ്ങിൽ അധ്യക്ഷനായിരുന്ന സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സി എ എയ്ക്കിതിരായ സമരത്തിന് രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങൾ തടസമാകില്ലെന്ന് പ്രതിപക്ഷനേതാവ് വ്യക്തമാക്കി. പി.കെ.കുഞ്ഞാലിക്കുട്ടി എംപി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് സി.കെ.എം.സ്വാദിഖ് മുസല്യാർ, സംസ്ഥാന സെക്രട്ടറി ഡോ.ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ശൈഖ് ഫുആദ് മഹ്മൂദ് അൽ ഖയ്യാഥ്(മദീന), ശൈഖ് മുസ്അബ് ഫുആദ്, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസല്യാർ, യു.എം.അബ്ദുറഹ്മാൻ മുസല്യാർ, എം ടി.അബ്ദുല്ല മുസല്യാർ, കൊയ്യോട് ഉമർ മുസല്യാർ, അബ്ദു സമദ് സമദാനി, എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എം.എ.ചേളാരി എന്നിവർ പ്രസംഗിച്ചു.

വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം എം.എ ചേളാരി, സി. അബൂബക്കർ, കെ.സി അഹ്മദ് കുട്ടി മൗലവി, അബ്ദുറസാഖ് മുസല്യാർ പുത്തലം, ഉണ്ണീൻകുട്ടി മുസല്യാർ, ഫരീദുദ്ദീൻ മുസല്യാർ എന്നിവർക്കു സമ്മാനിച്ചു. അറുപതാം വാർഷികത്തിന്റെ ഭാഗമായി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച പ്രബന്ധ രചനാ മത്സരം, സുവനീർ നിർമ്മാണ മത്സരം എന്നിവയിലെ ആദ്യ മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. 'വിശ്വശാന്തിക്കു മതവിദ്യ' എന്ന പ്രമേയത്തിൽ നടന്ന സമ്മേളനത്തിന്റെ സമാപന പരിപാടിയിൽ പതിനായിരങ്ങൾ പങ്കെടുത്തു.

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിജ്ഞയെടുത്തായിരുന്നു സമാപനസമ്മേളനത്തിന്റെ തുടക്കം. നിയമത്തിനെതിരായ പ്രതിഷേധവും ആശങ്കകളും സമ്മേളനം മുന്നോട്ട് വെച്ചു. സമസ്തക്ക് കീഴിലെ മദ്രസാധ്യാപകരും പ്രവർത്തകരുമുൾപ്പെടെ പതിനായിരങ്ങളാണ് നാലുദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ പങ്കെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP