Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷേയ്ഖ സൽവ അൽ - സബാഹ് സ്റ്റെം സെൽ സെന്ററിൽ വെച്ച് അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

ഷേയ്ഖ സൽവ അൽ - സബാഹ് സ്റ്റെം സെൽ സെന്ററിൽ വെച്ച് അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈത്ത് ചാപ്റ്റർ അമേരിക്കൻ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷനൽസ്, കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബർ 27 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഷേയ്ഖ സൽവ അൽ - സബാഹ് സ്റ്റെം സെൽ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈത്തിലെ ആശുപത്രികളിൽ അനുഭവപ്പെടുന്ന രക്തക്ഷാമം നേരിടുന്നതിനായുള്ള നടപടികളുടെ ഭാഗമായി സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥനപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ഗൾഫ് മേഖലയിലെ തന്നെ ആദ്യത്തെ സ്റ്റെം സെൽ ആൻഡ് അംമ്പിളിക്കൽ കോഡ് സെന്റർ ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ. ബാസൽ ഹുമൂദ് അൽ സബ ഉദ്ഘാടനം ചെയ്തത്. പ്രസ്തുത കേന്ദ്രത്തിൽ വച്ച് സംഘടിപ്പിക്കുന്ന വാരാന്ത്യങ്ങളിലെ ആദ്യത്തേതും, ബിഡികെ കുവൈത്ത് 2019 ൽ സംഘടിപ്പിക്കുന്ന 19 മതും രക്തദാന ക്യാമ്പ് ആയിരുന്നു ഇന്നലെ നടന്നത്.

12,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള സബ ഹെൽത്ത് സോണിലെ മെറ്റേണിറ്റി ഹോസ്പിറ്റലിനോട് ചേർന്നാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ടെസ്റ്റിങ്, റിസർച്ച് ലബോറട്ടറികൾ, ബ്ലഡ് ആൻഡ് കോർഡ് സ്റ്റോറേജ് ബാങ്കുകൾ, റിസർച്ച്, മെഡിക്കൽ ലൈബ്രറികൾ, ഒരു ലക്ചർ തിയേറ്റർ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

വിശാലമായ പാർക്കിങ് സൗകര്യവും, രക്തദാതാക്കൾക്കുള്ള വിശാലമായ വിശ്രമ സ്ഥലവും ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ഈ കേന്ദ്രം കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ അഡ്‌മിനിസ്‌ട്രേഷൻ സർവ്വീസിന്റെയും, സെൻട്രൽ ബ്ലഡ് ബാങ്കിന്റെയും നേരിട്ടുള്ള ചുമതലയിലാണ് പ്രവർത്തിക്കുന്നത്.

ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലെ തിരക്ക് മൂലം രക്തദാതാക്കൾക്കുണ്ടാവുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും, രക്തദാനം കൂടുതൽ സൗകര്യപ്രദമാക്കുന്നതിനുമായി രക്തദാനക്യാമ്പുകളും അനുബന്ധ പരിപാടികളും ക്രമേണ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനാണ് അധികൃതർ ഉദ്ദേശിക്കുന്നത്.

കുവൈത്തിൽ രക്തദാനക്യാമ്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താല്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 5151 0076 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP