Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്തൊരു വർഷമായിരുന്നു ഞങ്ങൾക്കിത്! നയനിൽ' തുടങ്ങി, ലൂസിഫർ പുറത്തിറക്കി, ഇതാ ഡ്രൈവിങ് ലൈസൻസിൽ ഈ വർഷം അവസാനിപ്പിക്കുകയാണ്; പൃഥ്വിയുടെ വിജയവർഷമാണ് 2019 എന്ന് കുറിച്ച് സുപ്രിയ; ആശംസ നേർന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

2019 നേട്ടങ്ങളുടെ വർഷമായിരുന്നുവെന്ന് സുപ്രിയ. നയനിൽ തുടങ്ങിയ വർഷം ലൂസിഫറിന്റെ വമ്പൻ ജയത്തിന് ശേഷം ഡ്രൈവിങ് ലൈസൻസിലെത്തി നിൽക്കുന്നുവെന്നും സുപ്രിയ കുറിച്ചു. ഇൻസ്റ്റഗ്രാമിലാണ് ആരാധകർക്ക് നന്ദി പറഞ്ഞ് സുപ്രിയയുടെ കുറിപ്പ്.

എന്തൊരു വർഷമായിരുന്നു ഞങ്ങൾക്കിത്! ' നയനിൽ' തുടങ്ങി, ലൂസിഫർ പുറത്തിറക്കി, ഇതാ ഡ്രൈവിങ് ലൈസൻസിൽ ഈ വർഷം അവസാനിപ്പിക്കുകയാണ്.

ഈ യാത്രയിലത്രയും നിങ്ങൾ ഞങ്ങൾക്കൊപ്പം സ്‌നേഹവും പിന്തുണയുമായി നിന്നു. നിറയെ സ്‌നേഹം. എല്ലാവർക്കും നല്ല അവധിക്കാലം ആശംസിക്കുന്നു. അടുത്ത വർഷം കാണാം.' എന്നാണ് സുപ്രിയയുടെ കുറിപ്പ്. പൃഥ്വിക്കൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവച്ചിട്ടുണ്ട്.
ബോക്‌സ് ഓഫീസ് കലക്ഷൻ റെക്കോർഡുകളാണ് പൃഥ്വി സംവിധാനം ചെയ്ത ലൂസിഫർ തകർത്തത്. 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമായി ലൂസിഫർ മാറി. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എംപുരാൻ പുറത്തിറക്കുന്നത് സംബന്ധിച്ച ചർച്ചകൾ സജീവമാണെന്ന സൂചന സുപ്രിയ കഴിഞ്ഞ ദിവസവും നൽകിയിരുന്നു.

      View this post on Instagram

What a year this has been for us! We started with 9, went onto release Lucifer and ended with Driving Licence! Thru all this you all have been with us and supported us with so much love! Always in gratitude and much love! Happy holidays from us to you all! See you in 2020♥️

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on Dec 29, 2019 at 5:04am PST

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP