Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി അധ്യക്ഷനാകുന്നത് ഉചിതമെന്ന് തൃശ്ശൂർ എംപി; ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുതെന്നും ടി എൻ പ്രതാപൻ

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി അധ്യക്ഷനാകുന്നത് ഉചിതമെന്ന് തൃശ്ശൂർ എംപി; ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുതെന്നും ടി എൻ പ്രതാപൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തൃശ്ശൂർ എംപിയുമായ ടിഎൻ പ്രതാപൻ. ചരിത്ര കോൺഗ്രസ് വേദിയിലെ ഗവർണറുടെ നടപടി ഗവർണർമാരുടെ തന്നെ വിശുദ്ധിയെ നഷ്ടപ്പെടുത്തുന്നതാണെന്നും ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ പദവി രാജിവെച്ച് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതാവും ഉചിതമെന്നും ടിഎൻ പ്രതാപൻ പരിഹസിച്ചു.

ഭരണഘടനപദവിയിൽ ഇരിക്കുന്ന ആൾ വിശ്വാസവും മര്യാദയും ലംഘിക്കരുത്. കരസേന മേധാവി രാഷ്ട്രീയം പറഞ്ഞു നിയമം ലംഘിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടിക്കായി രാഷ്ട്രപതിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പ്രതാപൻ വ്യക്തമാക്കി.

കേരള ചരിത്ര കോൺഗ്രസ് വേദിയിൽ വച്ച് ചരിത്രകാരനായ ഇർഫാൻ ഹബീബും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുണ്ടായ വാക്കേറ്റവും ചടങ്ങിൽ വച്ച് ഗവർണർ നടത്തിയ പരസ്യ വിമർശനത്തേയും തുടർന്ന് സംസ്ഥാനത്തെ ഇടതുവലതു മുന്നണികൾ ഗവർണർക്കെതിരെ രംഗത്തു വന്നിരിക്കുകയാണ്.

ഗവർണറെ പിന്തുണച്ച് ബിജെപിയും രംഗത്തു വന്നതോടെ വിഷയം പുതിയ വിവാദങ്ങളിലേക്ക് വഴിമാറി. തന്റെ ഭാഗം ന്യായീകരിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഗവർണർ വിവിധ മാധ്യമങ്ങളിൽ എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP