Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചാണകത്തെയും മണ്ണിര കംപോസ്റ്റിനെയും കടത്തിവെട്ടാൻ "പാറ്റ വളം": വെറും രണ്ടു രൂപക്ക് "സോയാചങ്‌സ് ഓർഗാനിക്ക് പാഡ്" വരെ: ദേശിയ ബാലശാസ്ത്ര കോൺഗ്രസിൽ അത്ഭുതമായി കുട്ടി ശാസ്ത്രജ്ഞർ

ചാണകത്തെയും മണ്ണിര കംപോസ്റ്റിനെയും കടത്തിവെട്ടാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബുദ്ധിയും വിവേകവും കഴിവും ഒന്നിച്ചപ്പോൾ കുട്ടികൾ അത്ഭുതമായി മാറിയ കാഴ്‌ച്ച. ഇതുവരെ ആരും പറയാത്ത, ആരും കേൾക്കാത്ത ആശയങ്ങൾ അവരിൽ നിന്ന് പുറത്തേക്ക് എത്തി. ഭാവിയിൽ മാറ്റങ്ങൾ തന്നെ കൊണ്ടുവരാവുന്ന ആശയങ്ങൾ സമൂഹത്തിന് നൽകിയപ്പോൾ താരമായത് ഈ കുട്ടി ശാസ്ത്രജ്ഞരാണ്. മികച്ച ജൈവ വളങ്ങളായ ചാണകത്തെയും മണ്ണിര കംപോസ്റ്റിനെയും കടത്തിവെട്ടാൻ 'പാറ്റ വള'ത്തിനു കഴിയുമെന്ന പഠനം നടത്തി ശ്രേയയും സോയാചങ്‌സ് ഉപയോഗിച്ച് ഓർഗാനിക് സാനിറ്ററി നാപ്കിനുകൾ എന്ന ആശയം അവതരിപ്പിച്ച ഫാത്തിമത്തുൽനഫ്രയുമാണ് ഇപ്പോൾ ബാലശാസ്ത്ര കോൺഗ്രസിന്റെ വേദിയിലേക്ക് എത്തിയത്.

കേരളത്തിൽ കർഷകർ ചാണകവും മണ്ണിര കമ്പോസ്റ്റുമൊക്കെ ജൈവ വളമായി ഉപയോഗപ്പെടുത്തുന്നവരാണ് ഭൂരിഭാഗം കർഷകരും. എന്നാൽ ഇവയെ കടത്തിവെട്ടാൻ 'പാറ്റ വളo' എന്ന നവീന രീതിക്ക് കഴിയുമെന്ന പഠനവുമായാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ വേദിയിലേക്ക് ശ്രേയ എന്ന വിദ്യാർത്ഥി എത്തിയത്. നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചാണകത്തെക്കാളും മണ്ണിര കമ്പോസ്റ്റിനെക്കാളും മൂന്നിരട്ടി പ്രോട്ടീനും ലവണാംശവും പാറ്റയെ ഉണക്കിപ്പൊടിച്ച് തയ്യാറാക്കുന്ന വളത്തിന് ഉണ്ടാകുമെന്ന കണ്ടെത്തലാണ് ശ്രേയ നടത്തിയത്. പാറ്റയെ ആകർഷിക്കാൻ പ്രെട്രോളിയം ജെല്ലിയുള്ള കുപ്പിയിൽ ഭക്ഷണം വക്കാറാണ് പതിവ്. തുടർന്ന് കുപ്പിയിൽ കുടുങ്ങുന്ന പാറ്റയെ ഉണക്കിപ്പൊടിച്ച് വളമാക്കുന്ന രീതിയാണ് ശ്രേയ പരിചയപ്പെടുത്തിയത്. നാരങ്ങയും വഴനയിലയും ഉണക്കിപ്പൊടിച്ച് സ്റ്റാർച്ച് ചേർത്ത് തയ്യാറാക്കുന്ന മിശ്രിതം പാറ്റശല്യമുള്ള സ്ഥലങ്ങളിൽ സൂക്ഷിച്ചാൽ പാറ്റശല്യം ഒഴിവാക്കാൻ കഴിയുമെന്ന് ശ്രേയ വെളിപ്പെടുത്തുന്നു.

തന്റെ അദ്ധ്യാപകരായ സെന്തിൽ, പ്രിയലക്ഷ്മി എന്നിവരുടെ ചിട്ടയായ മാർഗനിർദേശത്തിലാണ് കുവൈത്ത് യൂണിവേഴ്‌സിറ്റി അംഗീകരിച്ച പഠനം ശ്രേയ പൂർത്തിയാക്കിയത്. കുവൈത്ത് എയർവേയ്‌സിലെ ഉദ്യോഗസ്ഥനായ അരുൺകുമാറിന്റെയും കുവൈത്ത് ഇന്ത്യൻ സെൻട്രൽ സ്‌കൂൾ അദ്ധ്യാപികയായ വർഷയുടെയും മകളാണ് ശ്രേയ. സമാന രീതിയിൽ ഓർഗാനിക് സാനിറ്ററി നാപ്കിനുകൾ എന്ന പുതിയ ആശയമാണ് കണ്ണൂരിലെ ഫാത്തിമത്തുൽ നഫ്രയെയും ബാലശാസ്ത്ര കോൺഗ്രസിന്റെ വേദിയിലെ താരമായി മാറിയത്.

സോയാചങ്‌സ് ഉപയോഗിച്ച് രണ്ടുരൂപ ചെലവിൽ നിർമ്മിക്കാവുന്ന ഓർഗാനിക് പാഡുകളാണ് ഫാത്തിമയുടെ ലക്ഷ്യം. സമയ ദൈർഘ്യം കിട്ടുമെന്ന ഉപയോഗസാധ്യത മുന്നോട്ടുവയ്ക്കുന്ന പ്ലാസ്റ്റിക് പാഡുകളിൽ ആരോഗ്യത്തിനു ഹാനികരമായ രാസവസ്തുകളാണ് ആഗിരണത്തിനായി ഉപയോഗിക്കുന്നത്. സോയാചങ്‌സിന്റെ ആഗിരണത്തിനുള്ള കഴിവ് അതെ രീതിയിൽ തന്നെ നാപ്കിനിൽ ഉപയോഗപ്പ്‌പെടുത്തമെന്നുള്ള പരീക്ഷണമാണ് ഫാത്തിമ നടത്തുന്നത്. ബീ വാക്‌സ്, ബട്ടർ പേപ്പർ, സോയാ ചങ്‌സ് എന്നിവയടങ്ങുന്ന നാപ്കിന് 35 മില്ലിലീറ്റർ വരെ ആഗിരണശേഷി ഉണ്ടാകുമെന്നും 4 മണിക്കൂർ വരെ സുരക്ഷിതമായി ഉപയോഗിക്കാനാകുമെന്നും ഫാത്തിമ ഉറപ്പു നൽകുന്നു. കണ്ണൂരിലെ കടമ്പൂർ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ ഫാത്തിമത്തുൽനഫ്ര. കുട്ടിശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തത്തിൽ ഏറെ പ്രശംസയാണ് പിടിച്ചു കിട്ടുന്നത്. .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP