Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പൗരത്വനിയമഭേദഗതിയെ പിന്തുണയ്ക്കാൻ ക്യാമ്പയിന് ആഹ്വാനം ചെയ്ത് മോദി; പൗരത്വ നിയമത്തിലൂടെ ഒരു ഇന്ത്യാക്കാരന്റേയും പൗരത്വം ഇല്ലാതാകില്ലെന്ന് മോദി; പ്രധാനമന്ത്രിയുടെ ട്വിറ്റർ ക്യാമ്പയിൻ ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി : പാരത്വ നിയമഭേദഗതിയിൽ രാജ്യത്താകമാനം പ്രതിഷേധം ശക്തമാകുമ്പോൾ ക്യാമ്പയിനുമായി കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇതിന്റെ ഭാഗമായുള്ള മോദിയുടെ ട്വിറ്റർ ക്യാംപെയ്ന് തുടക്കമായി. ഇന്ത്യ സപ്പോർട്ട്സ് സിഎഎ എന്ന ഹാഷ്ടാഗുമായാണ് ക്യാപെയ്ൻ ആരംഭിച്ചിട്ടുള്ളത്.

പൗരത്വ നിയമത്തിലൂടെ ഒരു ഇന്ത്യാക്കാരന്റെയും പൗരത്വം ഇല്ലാതാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പൗരത്വ ഭേദഗതിയെ രാജ്യം പിന്തുണയ്ക്കുന്നുണ്ട്. നിയമഭേദഗതി മതപരമായ വേട്ടയാടലിന് ഇരയായി രാജ്യത്തെത്തിയ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിന് വേണ്ടിയാണെന്നും മോദി പറഞ്ഞു.

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. വിദ്യാർത്ഥികളും പ്രതിപക്ഷ പ്രസ്ഥാനങ്ങളും പൗരത്വ നിയമഭേദഗതിക്കെതിരെ സമരരംഗത്താണ്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ജനങ്ങളെ ഒരാളെയും ദോഷകരമായി ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെയും പ്രസ്താവിച്ചിരുന്നു. അതിനിടെ പൗരത്വ പട്ടിക തയ്യാറാക്കുമ്പോൾ സംസ്ഥാനങ്ങളുമായി കൂടിയാലോചിക്കുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP