Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിന്റെ വാടക ഇനത്തിൽ പ്രതിമാസം എഴുതിയെടുത്തത് 15 ലക്ഷം രൂപ; ഓസ്ട്രിയയിലെ ഇന്ത്യൻ അംബാസിഡർ രേണു പാലിനെ തിരികെ വിഴിച്ച് സർക്കാർ; നടപടി കേന്ദ്ര വിജിലൻസ് അന്വേഷണത്തിലെ സാമ്പത്തിക തിരിമറിയുടെ പശ്ചാത്തലത്തിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രിയ
യിലെ ഇന്ത്യൻ അംബാസിഡറെ തിരികെ വിളിച്ച് സർക്കാർ. 1988 ബാച്ചിലെ വിദേശകാര്യ സർവീസ് ഉദ്യോഗസ്ഥയായ രേണു പാലിനെയാണ് വിദേശകാര്യ മന്ത്രാലയം തിരിച്ചുവിളിച്ചത്.

ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ രേണു പാൽ പതിനഞ്ചു ലക്ഷം രൂപയാണ് വീടിനു പ്രതിമാസ വാടകയായി എഴുതിയെടുത്തിരുന്നത്. ഇതിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര വിജിലൻസ് കമ്മിഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് വിജിലൻസ് ഓഫിസർ നടത്തിയ അന്വേഷണത്തിൽ ക്രമക്കേടു കണ്ടെത്തുകയായിരുന്നു.

സർക്കാർ പണം വ്യാജമായ അവകാശവാദങ്ങളിലൂടെ കൈക്കലാക്കുകയാണ് രേണു പാൽ ചെയ്തതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സർക്കാരിന്റെ അനുമതിയില്ലാതെ കോടിക്കണക്കിനു രൂപയാണ് ഇത്തരത്തിൽ ചെലവഴിച്ചതെന്ന് വിയന്നയിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അംബാസഡർ പദവിയിൽ അടുത്ത മാസം കാലാവധി തീരാനിരിക്കെയാണ് രേണു പാലിനെ തിരിച്ചുവിളിച്ചിരിക്കുന്നത്. ഡൽഹിയിൽ പ്ര്ത്യേക ചുമതലയൊന്നും നൽകാതെയാണ് പുതിയ നിയമനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP