Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി നടത്തം പദ്ധതിയുൾപ്പടെ സ്ത്രി മുന്നേറ്റത്തിനായി ലക്ഷ്യമിടുമ്പോൾ സ്ത്രികൾക്ക് തലസ്ഥാന നഗരിയിലും രക്ഷയില്ല; തിരുവനന്തപുരം മ്യൂസിയത്തിലെത്തിയ സ്ത്രികൾക്ക് നേരെ നഗ്നതാ പ്രദർശനവുമായി ഞരമ്പ് രോഗി; ചോദ്യം ചെയ്തപ്പോൾ വീഡിയോ പകർത്താനും ശ്രമം; മ്യൂസിയം പൊലീസിൽ പരാതി നൽകിയപ്പോൾ സ്ഥിരം പ്രശ്‌നക്കാരനെതിരെ പരാതി സ്വീകരിക്കാൻ പൊലീസിനും മടി; ദുരനുഭവം നേരിട്ടത് ചൈൽഡ് ഡവല്പമെന്റ് പ്രോജക്ട് ഓഫീസർക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്ത്രീ മുന്നേറ്റം ലക്ഷ്യമിട്ട് രാത്രി നടത്തം പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ തലസ്ഥാന നഗരിയിൽ പട്ടാപ്പകൽ സ്ത്രികൾക്ക് നേരെ നഗ്നതാ പ്രദർശനം. പരാതി സമർപ്പിച്ചപ്പോൾ കേസെടുക്കാനും പൊലീസിന്റെ വിമുഖത. തിരുവനന്തപുരം മ്യൂസിയം വളപ്പിലാണ് സംഭവം.

വനിത ശിശു വികസനവകുപ്പ് ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫിസർ ഇന്ദുവിനാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം വാദിക്കേണ്ടിവന്നത്. വെങ്ങാനൂർ സ്വദേശിയായ സണ്ണി (56) ക്കെതിരെയാണ് കേസെടുത്തത്. പരാതിക്കാരി രണ്ട് മണിക്കൂറിലധികം പൊലീസ് സ്റ്റേഷനിൽ കാത്തുനിന്നതിന് ശേഷമാണ് പൊലീസ് കേസെടുത്തതെന്ന് ആക്ഷേപം ഉയരുന്നത്.

തിരുവനന്തപുരം മ്യൂസിയം വളപ്പിൽ വൈകുന്നേരം കൂട്ടുകാർക്കൊപ്പം സംസാരിച്ചിരിക്കെയാണ് എറണാകുളം മുളന്തുരുത്തി സ്വദേശിയായ ഇന്ദുവിന് മോശം അനുഭവമുണ്ടായത്. കുട്ടികൾ ഉൾപ്പടെയുള്ള സംഘത്തിന് നേരെ നഗ്‌നത പ്രദർശിപ്പിക്കുകയും വിഡിയോ എടുക്കുകയും ചെയ്തു. ഇതിനെ ഇന്ദു ചോദ്യം ചെയ്യുകയും ഗാർഡിനെ വിളിച്ചുവരുത്തുകയുമായിരുന്നു. എന്നാൽ ഇയാൾ സ്ഥിരമായി മ്യൂസിയത്തിൽ വരാറുണ്ടെന്നും മുൻപും പരാതി ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ് കേസെടുക്കാൻ ആദ്യം പൊലീസ് തയാറായില്ല.

വനിത ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയാണെന്ന് ഐഡി കാർഡ് കാണിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തയാറായതെന്നാണ് ഇന്ദു പറയുന്നത്. ഇത്തരം കേസുകൾ ധാരാളം വരാറുണ്ടെന്നും പ്രതി മനോദൗർബല്യമുള്ള ആളാണെന്നും ആവർത്തിച്ച് കേസ് ഒഴിവാക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്.

കേസെടുക്കണം എന്ന് ആവർത്തിച്ച് ഇന്ദു പൊലീസ് സ്റ്റേഷനിൽ തന്നെ നിൽക്കുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്. രാത്രി നടത്തം ഉൾപ്പടെ സ്ത്രി സുരക്ഷയ്ക്കായി ലക്ഷ്യമിട്ട് പദ്ധതി തയ്യാറാക്കുമ്പോഴാണ് പട്ടാപ്പകലും ഇത്തരം ഞരമ്പ് രോഗികൾ മ്യൂസിയം പരിസരത്ത് വിലസുന്നത്. മുൻപും സമാനമായ പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് സ്ഥിര്ം ആക്ഷേപം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP