Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാറിലിരുന്ന് സിഗരറ്റ് വലിച്ച ശേഷം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്; ക്വീൻസ്ലാന്റിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ ഇരട്ടിയാകും; സ്പീഡ് ക്യാമറാ മുന്നറിയിപ്പുകൾ നിരത്തുകളിൽ നിന്നും പിന്മാറുന്നു; പുതുവർഷത്തിൽ ഓസ്‌ട്രേലിയയിലെ ഡ്രൈവർമാരെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങൾ

കാറിലിരുന്ന് സിഗരറ്റ് വലിച്ച ശേഷം വലിച്ചെറിഞ്ഞാൽ പിഴ ഉറപ്പ്;  ക്വീൻസ്ലാന്റിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പിഴ ഇരട്ടിയാകും; സ്പീഡ് ക്യാമറാ മുന്നറിയിപ്പുകൾ നിരത്തുകളിൽ നിന്നും പിന്മാറുന്നു; പുതുവർഷത്തിൽ ഓസ്‌ട്രേലിയയിലെ ഡ്രൈവർമാരെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങൾ

സ്വന്തം ലേഖകൻ

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളുടെ ലഹരിയിൽ മുഴുകിയിരിക്കുന്നവർ വാഹനവുമായി നിരത്തിലേക്ക് ഇറങ്ങുമ്പോൾ അല്പം കരുതലെടുത്തോളൂ. കാരണം പുതുവർഷം പിറക്കുമ്പോൾ മുതൽ ഡ്രൈവർമാരെ കാത്തിരിക്കുന്നത് നിരവധി മാറ്റങ്ങളാണ്.2020 പിറക്കുമ്പോൾ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ ഡ്രൈവിങ് നിയമങ്ങളിലും, നിയമലംഘനങ്ങളുടെ ശിക്ഷയിലും നിരവധി മാറ്റങ്ങൾ ആണ് പ്രാബല്യത്തിൽ വരുക.

കാറിലിരുന്ന് സിഗരറ്റ് വലിച്ച ശേഷം വലിച്ചെറിഞ്ഞാൽ പിഴ, ക്വീൻസ്ലാന്റിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ കനത്ത പിഴ സ്പീഡ് ക്യാമറാ മുന്നറിയിപ്പുകൾ നിരത്തുകളിൽ നിന്നും പിന്മാറും എന്നീ മാറ്റങ്ങളാണ് ഡ്രൈവർമാരെ കാത്തിരിക്കുന്നത്.വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഓരോ ദിവസവും എവിടെയൊക്കെ സ്പീഡ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്ന് മുന്നറിയിപ്പ് നൽകുന്ന രീതി ആണ് ജവനുവരി മുതൽ അവസാനിപ്പിക്കുന്നത്.

നിലവിൽ ഓരോ ദിവസവും എവിടെയൊക്കെയാണ് മൊബൈൽ സ്പീഡ് ക്യാമറകൾ ഉള്ളത് എന്ന് പൊലീസ് മുന്നറിയിപ്പ് നൽകുമായിരുന്നു.എന്നാൽ ഇതിനു പകരം, മൊബൈൽ സ്പീഡ് ക്യാമറകൾ സ്ഥാപിക്കാൻ സാധ്യതയുള്ള 1800 പ്രദേശങ്ങളുടെ പട്ടിക മാത്രമാണ് ഇനി മുതൽ നൽകുക.അതായത്, ഈ 1800 മേഖലകളിൽ എവിടെ വേണമെങ്കിലും സ്പീഡ് ക്യാമറ പ്രതീക്ഷിക്കാം.ന്യൂ സൗത്ത് വെയിൽസും സ്പീഡ് ക്യാമറാ മുന്നറിയിപ്പുകൾ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്.

ന്യൂ സൗത്ത് വെയിൽസിൽ സിഗരറ്റ് കുറ്റി കാറിൽ നിന്ന് പുറത്തേക്കെറിഞ്ഞാൽ വൻ പിഴയായിരിക്കും ഇനി ലഭിക്കുക.ജനുവരി 17 മുതൽ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്ന ഡ്രൈവർക്ക് 660 ഡോളർ പിഴയും അഞ്ചു ഡീമെറിറ്റ് പോയിന്റും ലഭിക്കും.ഇതാദ്യമായാണ് ഇത്തരമൊരു കുറ്റത്തിന് ഡീമെറിറ്റ് പോയിന്റ് കൊണ്ടുവരുന്നത്.

സംസ്ഥാനത്ത് ടോട്ടൽ ഫയർ ബാൻ നിലവിലുള്ള ദിവസമാണ് ഇത്തരത്തിൽ സിഗരറ്റ് കുറ്റി പുറത്തേക്ക് എറിയുന്നതെങ്കിൽ പിഴ പല മടങ്ങ് കൂടും.11,000 ഡോളർ പിഴയും, പത്ത് ഡീമെറിറ്റ് പോയിന്റുമായിരിക്കും ടോട്ടൽ ഫയർ ബാൻ ദിവസങ്ങിലെ ശിക്ഷ.കാറിലെ യാത്രക്കാരാണ് സിഗരറ്റ് കുറ്റി പുറത്തേക്ക് വലിച്ചെറിയുന്നതെങ്കിലും 660 ഡോളർ പിഴ ഈടാക്കും. ടോട്ടൽ ഫയർ ബാൻ ദിവസങ്ങളിൽ ഇത് ഇരട്ടിയാകും.

ക്വീൻസ്ലാന്റിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ വൻ തോതിൽ വർദ്ധിപ്പിക്കും.ഫെബ്രുവരി ഒന്നു മുതലാണ് മാറ്റം നിലവിൽ വരുന്നത്.നാലു ഡീമെറിറ്റ് പോയിന്റും 1000 ഡോളർ പിഴയുമായിരിക്കും സംസ്ഥാനത്ത് ഇനി ഡ്രൈവിംഗിനിടയിലെ മൊബൈൽ ഉപയോഗത്തിന് കിട്ടുക.നിലവിൽ ഇത് മൂന്നു ഡീമെറിറ്റ് പോയിന്റും 400 ഡോളർ പിഴയുമാണ്.ഡീമെറിറ്റ് പോയിന്റ് കൂടുന്നതോടെ ലേണേഴ്സ് ലൈസൻസും P പ്ലേറ്റും ഉള്ളവർക്ക് മൊബൈൽ ഉപയോഗിച്ചാൽ ലൈസൻസ് നഷ്ടമാകാം.

ന്യൂ സൗത്ത് വെയിൽസിലും പുതിയ മൊബൈൽ ഫോൺ ഡിറ്റക്ഷൻ ക്യാമറകളുടെ പിടിയിൽപ്പെടുന്നവർക്ക് പിഴ ഇടാക്കി തുടങ്ങും.ഡിസംബറിൽ സംസ്ഥാനത്ത് സ്ഥാപിച്ചു തുടങ്ങിയ ആര്ട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഉള്ള മൊബൈൽ ഫോൺ ഡിറ്റക്ഷൻ ക്യാമറകളിൽ നിരവധി പേരാണ് ഇതുവരെ കുടുങ്ങിയത്. എന്നാൽ ഇതുവരെയും അവർക്ക് മുന്നറിയിപ്പ് നൽകുന്ന കത്തുകൾ അയക്കുക മാത്രമായിരുന്നു.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കുടുക്കാൻ ലോകത്തിലെ ആദ്യ സാങ്കേതിക വിദ്യയുമായി NSWമാർച്ച് ഒന്നു മുതൽ ഇത്തരം ക്യാമറകളിൽ കുടുങ്ങുന്നവർകക് 344 ഡോളർ പിഴയും, അഞ്ചു ഡീമെറിറ്റ് പോയിന്റും ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP