Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ നാവികസേനയിലെ സുപ്രധാന രഹസ്യങ്ങൾ പാക്കിസ്ഥാൻ ചോർത്തിയോ? യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധനം ഏർപ്പെടുത്തി സേന; നീക്കം ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയുള്ള ചാരവൃത്തി തടയാൻ; ഏഴ് ഉദ്യോഗസ്ഥരും ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിൽ; ചാരവൃത്തി അന്വേഷിക്കാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തി; നാവികർ കുടുങ്ങിയത് ഹണിട്രാപ്പിലെന്ന് സൂചന

ഇന്ത്യൻ നാവികസേനയിലെ സുപ്രധാന രഹസ്യങ്ങൾ പാക്കിസ്ഥാൻ ചോർത്തിയോ? യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധനം ഏർപ്പെടുത്തി സേന; നീക്കം ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾ വഴിയുള്ള ചാരവൃത്തി തടയാൻ; ഏഴ് ഉദ്യോഗസ്ഥരും ഒരു ഹവാല ഇടപാടുകാരനും അറസ്റ്റിൽ; ചാരവൃത്തി അന്വേഷിക്കാൻ ഒരുങ്ങി ദേശീയ അന്വേഷണ ഏജൻസിയെ ചുമതലപ്പെടുത്തി; നാവികർ കുടുങ്ങിയത് ഹണിട്രാപ്പിലെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ നാവിക സേനയെ ഞെട്ടിച്ച് ചാരവൃത്തിയുടെ വിവരങ്ങൾ പുറത്തുവന്നു. ഇതേ തുടർന്ന് നാവിക സേനയിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. ഫേസ്‌ബുക്ക് വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം തുങ്ങിയ സോഷ്യൽ മീഡിയ ആപ്പുകൾക്കാണ് നിരോധനം. സേനയിലെ ഉദ്യോഗസ്ഥർക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. യുദ്ധകപ്പലുകൾക്കുള്ളിലും നേവൽ ബെയ്സുകളിലും ഡോക്ക് യാർഡിലും സ്മാർട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിർണ്ണായക വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ചോർന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. അതേസമയം വിവര ചോർച്ചയുടെ ആഴം വലുതാണെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി അന്വേഷണത്തിന് ഒരുങ്ങുകയാണ്.

ഫേസ്‌ബുക്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം എന്നിവ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് 27-നു പുറപ്പെടുവിച്ചു എന്നാണു റിപ്പോർട്ട്. അതേസമയം ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ മേഖല നാവികസേനാ വക്താവ് കമാൻഡർ ശ്രീധരവാരിയർ അറിയിച്ചു. സമൂഹമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് വാക്കാലുള്ള നിർദ്ദേശം നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പാക്കിസ്ഥാനിൽ നിന്നുള്ള സോഷ്യൽ മീഡിയ ഹണി ട്രാപ്പിൽ ഇന്ത്യൻ നാവികർ വീണെന്നാണ്

ഈ മാസം 20ന് പാക്കിസ്ഥാനുമായി ബന്ധമുള്ള ഏഴു നാവികസേനാംഗങ്ങളും ഒരു ഹവാല ഇടപാടുകാരനും ഉൾപ്പെട്ട ചാരസംഘത്തെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു നടപടി. നാവികസേനാംഗങ്ങളെ വിശാഖപട്ടണത്തുനിന്നും ഹവാല ഇടപാടുകാരനെ മുംബൈയിൽനിന്നുമാണു പിടികൂടിയത്. കേന്ദ്ര ഇന്റലിജൻസ്, നേവൽ ഇന്റലിജൻസ് എന്നിവയുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് വകുപ്പ് നടത്തിയ ഓപ്പറേഷനിലാണു സംഘം കുടുങ്ങിയത്.

നേവി ബേസുകൾ, കപ്പലുകൾ, ഡോക്യാഡ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സ്മാർട്ട് ഫോൺ നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. പെൺകെണി പോലുള്ള കുടുക്കുകളിൽ വീഴുന്ന സേനാംഗങ്ങളിൽനിന്നു ദേശസുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ ശത്രുരാജ്യങ്ങളിലേക്ക് എത്തുന്നത് തടയുകയാണു നിരോധനത്തിന്റെ ലക്ഷ്യം. പിടിയിലായ ഏഴു സേനാംഗങ്ങളും 2017ൽ ആണ് സെയിലർമാരായി ചേർന്നത്. 2018 സെപ്റ്റംബറിൽ ഫേസ്‌ബുക്കിലെ ഹണിട്രാപ്പിൽ ഇവർ ഇരകളാക്കപ്പെട്ടു.

നിരവധി ഇന്ത്യൻ സൈനികർ പാക്കിസ്ഥാന്റെ ഹണിട്രാപ്പിൽ അകപ്പെട്ടതായി ജനുവരിയിൽ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അനിക ചോപ്ര എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണു കെണിയൊരുക്കിയത്. ഇന്ത്യൻ ആർമിയിൽ മിലിറ്ററി നഴ്സിങ് കോർപ്സിന്റെ സൈനിക ക്യാപ്റ്റൻ ആണെന്നാണ് അക്കൗണ്ടിൽ ചേർത്തിരുന്നത്. തുടക്കത്തിൽ ലൈംഗിക കാര്യങ്ങൾ പറഞ്ഞു സൈനികരെ വശീകരിക്കും. തുടർന്നു സംഭാഷണത്തിനിടയിലൂടെ വരാനിരിക്കുന്ന സൈനിക പദ്ധതികൾ ചോർത്തുകയായിരുന്നു രീതിയെന്നാണു വിവരം.

പാക്കിസ്ഥാന്റെ സൈബർ ഹണിട്രാപ്പിൽ പെട്ടത് അമ്പത്തോളം ഇന്ത്യൻ സൈനികരെന്ന് നേരത്തെ റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. അനിക ചോപ്ര എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് വഴി നടത്തിയ ഹണിട്രാപ്പിൽ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്. അനിക ചോപ്ര എന്ന് ഫേസ്‌ബുക്കിൽ അക്കൗണ്ടിലെ പ്രൊഫൈലിൽ പറയുന്നത് ഇന്ത്യൻ ആർമിയിൽ മിലിറ്ററി നഴ്സിങ് കോർപ്സിന്റെ സൈനിക ക്യാപ്റ്റൻ ആണെന്നാണ്. പച്ച സാരിയുടുത്ത് ചിരിച്ചുനിൽക്കുന്ന യുവതിയുടെ ഫോട്ടോയും ചേർത്തിയിരുന്നു. വിശദ അന്വേഷണത്തിൽ ഇത് വ്യാജ അക്കൗണ്ടാണെന്നും ഇങ്ങനെ ഒരു യുവതി സൈന്യത്തിൽ സേവനം അനുഷ്ഠിക്കുന്നില്ലെന്ന് തെളിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐ ഒരുക്കിയ പെൺകെണി ആയിരുന്നു ഇത് എന്നാണ് അന്ന് പുറത്തുവന്ന റിപ്പോർട്ട്.

പ്രതിരോധ രഹസ്യങ്ങൾ ചോർത്താൻ ഓൺലൈനിൽ വ്യാജ 'ഇന്ത്യൻ വനിത'കളുമായി പാക്കിസ്ഥാൻ ഇന്റലിജൻസ് ഏജൻസി രംഗത്ത് എത്തിയിട്ടുണ്ടെന്നും മുതിർന്ന സൈനിക ഉദ്യോഗസ്ഥർക്ക് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടു നേരത്ത് പുറത്തുവന്നിരുന്നു. ഇന്ത്യയുടെ സൈനിക രഹസ്യങ്ങളും നീക്കങ്ങളും ചോർത്താൻ പാക് ഇന്റലിജൻസ് ഓൺലൈൻ ദൗത്യങ്ങൾ സജീവമാക്കിയിട്ടുണ്ടെന്നും ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ചു മുതിർന്ന സൈനികരെ സുഹൃത്തുക്കളാക്കി രഹസ്യങ്ങൾ ചോർത്താൻ നീക്കം നടക്കുന്നുണ്ടെന്നും പറയുന്നു.

പാക് ചാരന്മാർ സോഷ്യൽ മീഡിയകളിൽ ക്രീയേറ്റ് ചെയ്ത് ഇത്തരം നിരവധി വ്യാജ പ്രൊഫൈലുകൾ കണ്ടെത്തിയിട്ടുണ്ട്. പാക് ചാരന്മാരുടെ ഇത്തരം നീക്കത്തിനെതിരെയുള്ള മുന്നറിയിപ്പുകൾ പ്രതിരോധ മേഖലയിലെ എല്ലാവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. നിന്ന് സൈനികരെ ലക്ഷ്യമിട്ട് ഇന്ത്യൻ സ്ത്രീകളുടെ ചിത്രങ്ങൾ ഉപയോഗിച്ചുള്ള പ്രൊഫൈലുകളിൽ നിന്ന് ഫ്രണ്ട് റിക്വസ്റ്റുകൾ വരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP