Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

3,000 രൂപയിൽ കൂടുതൽ വൈദ്യുതി ബിൽ ലഭിച്ചാൽ ഇനി ഓൺലൈൻ പേമെന്റെ തന്നെ ശരണം; ഡിജിറ്റൽ പണം ഇടപാടിനെ പ്രോത്സാഹിപ്പിക്കാൻ നിർദ്ദേശവുമായി കെ.എസ്.ഇ.ബി; രണ്ടുമാസത്തെ ബിൽ 3,000 എത്തിയാൽ ഡിജിറ്റൽ പണം ഇടപാട് നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: 3,000 രരൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഉപഭോക്താക്കൾ ഇനി മുതൽ വൈദ്യുതി ബിൽ അടയക്കേണ്ടത് ഓൺലൈൻ വഴി. രണ്ടു മാസം കൂടുമ്പോൾ 3,000 രൂപയിലധികം വൈദ്യുതി ബിൽ വരുന്ന ഗാർഹിക ഉപയോക്താക്കൾക്കു ജനുവരി ഒന്നു മുതൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയാണ് കെ.എസ്.ഇ.ബി രംഗത്തെത്തിയിരിക്കുന്നത്. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്.

പ്രതിമാസം 1500 രൂപയിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്കു രണ്ടു മാസത്തെ ബിൽ തുക 3000 രൂപയിലധികം വരും. ഇവർക്കാണു ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയത്. ഗാർഹികേതര ഉപയോക്താക്കളിൽ പ്രതിമാസം 2000 രൂപയ്ക്കു മുകളിൽ വൈദ്യുതി ഉപയോഗിക്കുന്നവർക്കു കഴിഞ്ഞ വർഷം മുതൽ ഡിജിറ്റൽ പേയ്‌മെന്റ് നിർബന്ധമാക്കിയിരുന്നു. ഈ വിഭാഗത്തിലുള്ളവർക്കും 1500 രൂപയ്ക്കു മുകളിലെന്ന പരിധി ബാധകമാക്കി.

അതേസമയം, മാർച്ച് വരെ ഉപാധികളോടെ കൗണ്ടറിൽ പണം സ്വീകരിക്കും. പ്രതിമാസം 6000 രൂപയിൽ താഴെ പണമിടപാടുകൾ നടക്കുന്ന സെക്ഷനുകളിൽ നിലവിലെ രണ്ടു ഷിഫ്റ്റുകൾ ഒന്നാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓൺലൈൻ പേയ്‌മെന്റ് ഇങ്ങനെ

ഓൺലൈനായി വൈദ്യുതി ചാർജ് അടയ്ക്കാൻ wss.kseb.in എന്ന വെബ്‌സൈറ്റ് അല്ലെങ്കിൽ KSEB മൊബൈൽ ആപ് ഉപയോഗിക്കുക. രജിസ്റ്റർ ചെയ്യാതെ ബില്ലടയ്ക്കാൻ ക്വിക് പേ സംവിധാനം.

എസ്‌ബിഐ, ഫെഡറൽ ബാങ്ക്, ഐസിഐസിഐ ബാങ്ക്, സിഎസ്ബി, സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം.

2000 രൂപയിൽ താഴെ തുക ഡെബിറ്റ് കാർഡ് ഉപയോഗിച്ച് അടയ്ക്കാം.

പേയ്ടിഎം, ആമസോൺ പേ, ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയവ വഴിയും ബില്ലടയ്ക്കാം.

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിക്കാനുള്ള പി എസ്് മെഷീനുകൾ എല്ലാ സെക്ഷൻ ഓഫിസുകളിലും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP