Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനുഷ്യസ്നേഹത്തിന്റെ പുണ്യം മലയാളികളിൽ നിറച്ച നല്ല ഇടയൻ; അന്യർക്കായി ജീവിക്കുക എന്ന ദൈവവചനം സഫലമാക്കി; അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദേശം പകർന്നു സ്വന്തം വൃക്ക മറ്റൊരാൾക്കായി പകുത്തു നൽകി; ഫാ. ഡേവിസ് ചിറമ്മലിന്റെ 60 വയസ്സാഘോഷവും കരുണയുടെ വഴിയിൽ; 60 വീതം കാൻസർ, ഹീമോഫീലിയ, ഓട്ടിസം, കിടപ്പുരോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകി പിറന്നാൾ ആഘോഷിക്കാൻ ചിറമ്മൽ അച്ചൻ

മനുഷ്യസ്നേഹത്തിന്റെ പുണ്യം മലയാളികളിൽ നിറച്ച നല്ല ഇടയൻ; അന്യർക്കായി ജീവിക്കുക എന്ന ദൈവവചനം സഫലമാക്കി; അവയവദാനം മഹാദാനമെന്ന പ്രത്യാശാ സന്ദേശം പകർന്നു സ്വന്തം വൃക്ക മറ്റൊരാൾക്കായി പകുത്തു നൽകി; ഫാ. ഡേവിസ് ചിറമ്മലിന്റെ 60 വയസ്സാഘോഷവും കരുണയുടെ വഴിയിൽ; 60 വീതം കാൻസർ, ഹീമോഫീലിയ, ഓട്ടിസം, കിടപ്പുരോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകി പിറന്നാൾ ആഘോഷിക്കാൻ ചിറമ്മൽ അച്ചൻ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കാരുണ്യത്തിന്റെ പര്യായമായാണ് ഫാ. ഡേവിസ് ചിറമ്മൽ എന്ന വൈദികൻ അറിയപ്പെടുന്നത്. സ്വന്തം വൃക്ക പകുത്തു നൽകിയ മഹാനായ അച്ചൻ 60ാം പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ് അച്ചൻ. ഫാ. ഡേവിസ് ചിറമ്മലിന്റെ 60 വയസ്സാഘോഷവും കരുണയുടെ വഴിയിൽ തന്നെയാണ്. 60 വീതം കാൻസർ, ഹീമോഫീലിയ, ഓട്ടിസം, കിടപ്പുരോഗികൾക്ക് ഒരു വർഷം പ്രതിമാസം 1000 രൂപ വീതം പെൻഷൻ നൽകുന്നതാണു പ്രധാന പദ്ധതി.

അന്യർക്കായി ജീവിക്കുക എന്ന ദൈവ വചനം യാഥാർഥ്യമാക്കിയ നല്ല ഇടയനായ ഫാദർ ഡേവിസ് ചിറമേൽ മാനവസേവനത്തിന്റെ ഉദാത്ത മാതൃകയാണ് കേരളത്തിന് കാട്ടിത്തന്നത്. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അവയവദാനത്തിന്റെ പുണ്യം പകർന്നത് കേരളത്തിൽ മാത്രം.ചിറമേലച്ചന്റെ കിഡ്നി ഫൗണ്ടെഷന്റെ പ്രവർത്തനം ഉദ്ദേശിച്ച ഫലത്തിലെത്തിയതോടെ നിരവധിപേർ വൃക്കദാനം ചെയ്യാനായി മുന്നോട്ടു വന്നു. ഇതിൽ ഒരു വലിയ വിഭാഗം വൈദികരും ഉൾപ്പെടുന്നു. ഒപ്പം കൊച്ചൗസേപ്പ് ചിറ്റിലപള്ളിയെ പോലുള്ള പ്രമുഖരും. കഴിഞ്ഞ വർഷം നാല് വൈദികരാണ് കിഡ്നി ഫെഡറേഷൻ വഴി വൃക്കദാനം ചെയ്തത്. ഒരുകാലത്ത് സാധാരണക്കാരന് അപ്രാപ്യമെന്ന് കരുതിയിരുന്ന വൃക്കരോഗ ചികിത്സ എന്ന അവസ്ഥയിൽ വലിയ മാറ്റമുണ്ടായിരിക്കുന്നു.

സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിക്കലാണ് പ്രധാനമായും അവയവ ദാനം ലക്ഷ്യം വെയ്ക്കുന്നത്. മനുഷ്യനോട് മനുഷ്യൻ കാണിക്കേണ്ട സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നൽകുക. എല്ലാ വിശ്വാസികളുടെയും സഹായം പരസ്പരം വേണമെന്നും ഫാദർ ഡേവിസ് ചിറമേൽ പറയുന്നു. പത്ത് ശതമാനം ആളുകളെയെങ്കിലും അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാൻ കിഡ്നി ഫെഡറേഷന് സാധിച്ചുവെന്ന് വിശ്വസിക്കുന്നു. അവയവ ദാനം എല്ലാവർക്കും പറ്റണമെന്നില്ല. ആരോഗ്യസ്ഥിതി കൂടി അതിന് അനുവദിക്കണം- ചിറമ്മേൽ പറയുന്നു.

പല തരത്തിലുള്ള സമരങ്ങൾ കൊണ്ടും ശ്രദ്ധേയാണ് ഫാദർ ഡേവിസ് ചിറമ്മേൽ. ഹർത്താലിനെതിരെ കൈയും കാലും കണ്ണും കെട്ടി പ്രതിഷേധിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഹർത്താലിനെതിരെ നിരവധി പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഫാദർ ചിറമ്മേലിന്റെ പ്രതിഷേധം തികച്ചും വിത്യസ്തമായ സമരരീതിയാണ്. പള്ളിയങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു തുടർച്ചയായി ഉണ്ടാകുന്ന ഹർത്താലുകൾക്കെതിരെ ഫാദർ ചിറമ്മേൽ പ്രതിഷേധിച്ചത്. ഫാദറിന്റൈ പ്രതിഷേധത്തിൽ 84 വയസ്സുള്ള വൃദ്ധ ഉൾപ്പെടെ നിരവധിപേർ പിന്തുണയുമായി എത്തി.

ഓഖി ദുരിതം നടക്കുന്ന സമയത്തും ചിറമ്മേൽ അച്ചൻ സഹായവുമായി എത്തിയിരുന്നു. ഇടവകക്കാരുടെ സഹായത്തോടെ സാധനങ്ങൾ സ്വീകരിച്ച് തിരുവനന്തപുരത്ത് എത്തിച്ചു നൽകുകയും ചെയ്തു അദ്ദേഹം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP