Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫുട്ബോൾ താരം ധൻരാജിന്റെ വേർപാട്; അരയാൽ സെവൻസിൽ ഇന്ന് മത്സരമില്ല

ഫുട്ബോൾ താരം ധൻരാജിന്റെ വേർപാട്; അരയാൽ സെവൻസിൽ ഇന്ന് മത്സരമില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : മുൻ സന്തോഷ് ട്രോഫി താരവും നിലവിൽ അഭിലാഷ് എഫ്സി പാലക്കാടിന്റെ പ്രതിരോധ ഭടനുമായ ധൻരാജിന്റെ ആകസ്മികമായ വേർപാടിനെ തുടർന്ന് എംഎഫ്എ അംഗീകൃത അരയാൽ സെവൻസ് ടൂർണമെന്റിൽ ഇന്ന് മത്സരം ഉണ്ടായിരിക്കുന്നതല്ല.

ഇന്ന് നടക്കേണ്ടിയിരുന്ന സ്പോടിങ് ഇമാറാത്ത് മൂന്നാംമൈലും മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലും തമ്മിലുള്ള മൂന്നാം ക്വാർട്ടർ ഫൈനൽ മത്സരം നാളെ അരങ്ങേറും.

ദീർഘകാലം ഈസ്റ്റ് ബംഗാളിനും മോഹൻബഗാനും വേണ്ടി ബൂട്ടണിഞ്ഞ രാധാകൃഷ്ണൻ ധൻരാജിന് പെരിന്തൽമണ്ണ യിൽ വെച്ച് നടക്കുന്ന കാദറലി ഫുട്ബോൾ ടൂർണമെന്റിലെ കളിക്കിടെ കുഴഞ്ഞ് വീണ് മരണം സംഭവിക്കുകയായിരുന്നു.

പ്രതിരോധ നിരയിൽ കരുത്തുറ്റ താരമായി കളിക്കളത്തിൽ നിറഞ്ഞ് നിന്നിരുന്ന ഫുട്ബോൾ താരം ധൻരാജിന്റെ പെടുന്നനെയുള്ള വേർപാടിൽ ആഗധാമായ ദുഃഖം അരയാൽ സെവൻസ് ഭാരവാഹികൾ അറിയിക്കുകയും ചെയ്തു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP