Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അംപയർ ഔട്ടെന്ന് കാട്ടി ചൂണ്ടുവിരൽ ഉയർത്തി: ബോളറെയും ടീമിനെയും കൊതിപ്പിച്ച് അംബയറുടെ "മൂക്ക് ചൊറിച്ചിൽ": സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

അംപയർ ഔട്ടെന്ന് കാട്ടി ചൂണ്ടുവിരൽ ഉയർത്തി: ബോളറെയും ടീമിനെയും കൊതിപ്പിച്ച് അംബയറുടെ

മറുനാടൻ മലയാളി ബ്യൂറോ

മെൽബൺ: ആ കൈയുർത്തുന്നത് മാത്രമേ ഞാൻ കണ്ടുള്ളു... ബോളറെയും ടീമിനെയും കൊതിപ്പിച്ച് കടന്ന് കളഞ്ഞ് അംബയറുടെ മൂക്ക് ചൊറിച്ചിൽ. മെൽബൺ റെനെഗേഡ്‌സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരമാണ് രസകരമായ നിമിഷങ്ങൾക്ക് സ്റ്റേഡിയവും താരങ്ങളും സാക്ഷിയായത്. ലെഗ് ബിഫോറിന് അപ്പീല് ചെയ്ത ബോളറെ കൊതിപ്പിച്ച് ഔട്ട് വിളിക്കാൻ ചൂണ്ടുവിരൽ ഉയർത്തി വന്നപ്പോൾ അംപയറിന് അവിടെ എത്തിയപ്പോൾ മൂക്ക് ചൊറിഞ്ഞ് കളിക്കാരെ പറ്റിച്ചത്. ഇതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.

മെൽബൺ റെനെഗേഡ്‌സും അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സും തമ്മിൽ നടന്ന മത്സരമാണ് രസകരമായ നിമിഷങ്ങൾക്ക് സ്റ്റേഡിയവും താരങ്ങളും സാക്ഷിയായത്. മത്സരത്തിൽ ടോസ് നേടിയ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 155 റൺസ്. ഓപ്പണർ ഫിൽ സാൾട്ടിന്റെ അർധസെഞ്ചുറിയും (26 പന്തിൽ 54), ക്യാപ്റ്റൻ അലക്‌സ് കാരിയുടെ പ്രകടനവുമാണ് (37 പന്തിൽ 41) അഡ്ലെയ്ഡിന് മികച്ച സ്‌കോർ ഉറപ്പാക്കിയത്.

മെൽബൺ റെനെഗേഡ്‌സ് മറുപടി ബാറ്റിങ്ങിന് ഇറങ്ങി അവസാന ഓവറുകളിലേക്ക് മത്സരത്തിന്റെ ആവേശം പ്രവേശിച്ചതിനു പിന്നാലെയാണ് അംപയർ ഗ്രെഗ് ഡേവിഡ്‌സന് അപ്രതീക്ഷിതമായി 'മൂക്കു ചൊറിയേണ്ടി' വന്നത്. ഇന്നിങ്‌സിലെ 17-ാം ഓവർ ബോൾ ചെയ്തത് അഫ്ഗാൻ താരം റാഷിദ് ഖാനായിരുന്നു. 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെന്ന നിലയിലായിരുന്നു മെൽബൺ. കാമറൺ ബോയ്‌സ് (5), ബ്യൂ വെബ്സ്റ്റർ (15) എന്നിവർ ക്രീസിൽ. വിജയത്തിലേക്ക് വേണ്ടത് 24 പന്തിൽ 46 റൺസ്.

റാഷിദ് ഖാന്റെ ആദ്യ രണ്ടു പന്തിൽനിന്ന് മെൽബൺ നേടിയത് മൂന്നു റൺസ്. തുടർന്ന് മൂന്നാം പന്തിലാണ് രസകരമായ 'മൂക്കു ചൊറിച്ചിൽ' അരങ്ങേറിയത്. റാഷിദ് ഖാന്റെ ഗൂഗ്ലി തടുത്തിടാൻ ശ്രമിച്ച വെബ്സ്റ്റർക്കു പിഴച്ചു. പന്തു നേരെവന്ന് പാഡിലിടിച്ചു. അംപയർ ഔട്ടെന്ന് കാട്ടി ചൂണ്ടുവിരൽ ഉയർത്തിത്തുടങ്ങിയതോടെ വെബ്സ്റ്റർ ഔട്ട് ഉറപ്പാക്കി ക്രീസിൽനിന്ന് പവലിയനിലേക്ക് നടക്കാൻ ആരംഭിച്ചു. അഡ്ലെയ്ഡ് താരങ്ങൾ വിക്കറ്റ് ആഘോഷത്തിലേക്കും വഴുതി. ചൂണ്ടുവിരൽ ഉയർത്തുന്നത് പാതിവഴിക്കു നിർത്തിയ അദ്ദേഹം നേരെ ആ വിരലുകൊണ്ട് മൂക്കു ചൊറിഞ്ഞു. ഇതുകണ്ട താരങ്ങൾ ആദ്യം അന്ധാളിച്ചെങ്കിലും പിന്നീട് അതിലെ രസകരമായ വശം കണ്ട് ചിരിപൊട്ടി. അംപയറിന്റെ പ്രവർത്തിയിൽ അന്ധാളിച്ചുപോയ താരങ്ങളോട് 'ഔട്ട് അല്ല' എന്ന് അദ്ദേഹം ആംഗ്യം കാട്ടുന്നതും വിഡിയോയിൽ വ്യക്തം.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP