Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേജസ് ട്രെയിനിന്റെ വിജയം ഇന്ത്യൻ റെയിൽവേക്ക് പുത്തൻ ഉണർവ്വു നൽകുന്നു; മികച്ച സൗകര്യങ്ങളോടെ തിരുവനന്തപുരം- ഗുവാഹത്തി റൂട്ടിലും സ്വകാര്യ ട്രെയിൻ ഓടിക്കാൻ ഒരുങ്ങി റെയിൽവേ; 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും; എയർ ഹോസ്റ്റസുമാരെ പോലെ സേവനങ്ങളുമായി വനിതാ ജീവനക്കാർ എത്തുന്ന അടിപൊളി ട്രെയിനുകൾ ഉടൻ കേരളത്തിലേക്കും എത്തും; യാത്രാനിരക്കും സാങ്കേതികവിദ്യയും നിശ്ചയിക്കുന്നത് നടത്തിപ്പുകാർ

തേജസ് ട്രെയിനിന്റെ വിജയം ഇന്ത്യൻ റെയിൽവേക്ക് പുത്തൻ ഉണർവ്വു നൽകുന്നു; മികച്ച സൗകര്യങ്ങളോടെ തിരുവനന്തപുരം- ഗുവാഹത്തി റൂട്ടിലും സ്വകാര്യ ട്രെയിൻ ഓടിക്കാൻ ഒരുങ്ങി റെയിൽവേ; 100 റൂട്ടുകളിലായി 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും; എയർ ഹോസ്റ്റസുമാരെ പോലെ സേവനങ്ങളുമായി വനിതാ ജീവനക്കാർ എത്തുന്ന അടിപൊളി ട്രെയിനുകൾ ഉടൻ കേരളത്തിലേക്കും എത്തും; യാത്രാനിരക്കും സാങ്കേതികവിദ്യയും നിശ്ചയിക്കുന്നത് നടത്തിപ്പുകാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ആദ്യ ട്രെയിനായ തേജസ് എക്സ്പ്രസ് ഡൽഹി-ലഖ്നൗ റൂട്ടിലാണ് സർവീസ് നടത്തുന്നത്. ഈ ട്രെയിൻ സർവീസ് ഇതിനോടകം തന്നെ ഇന്ത്യയിൽ ഹിറ്റായി കഴിഞ്ഞു. മികച്ച അഭിപ്രായങ്ങളാണ് തേജസ് ട്രെയിനിനെ കുറിച്ചു ലഭിക്കുന്നത്. ഈ സ്രേണിയിലെ രണ്ടാമത്തെ ട്രെയിനും ഉടൻ തന്നെ സർവീസ് നടത്താൻ ഇരിക്കയാണ്.മുംബൈ-അഹമ്മദാബാദ് റൂട്ടിലാണ് പുതിത തേജസ് എക്സ്പ്രസ് ഐആർസിടിസി ആരംഭിക്കുന്നത്. ജനുവരി 17നാണ് സർവീസിന്റെ ഉദ്ഘാടനം.

രണ്ടാമത്തെ ട്രെയിൻ കോർപ്പറേറ്റ് ട്രെയിനായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ഉടൻ തന്നെ സ്വകാര്യ മേഖലയ്ക്ക് കൈമാറും. സ്ലൈഡിങ് ഡോറുകൾ, പേഴ്സണലൈസ്ഡ് റീഡിങ് ലൈറ്റുകൾ, മൊബൈൽ ചാർജിങ് പോയിന്റുകൾ, അറ്റൻഡർമാരെ വിളിക്കാനുള്ള ബട്ടൺ, ബയോ ടോയ്ലറ്റ്, ഓട്ടോമാറ്റിക് എൻട്രി, എക്സിറ്റ് ഡോറുകൾ, സി.സി.ടി.വി ക്യാമറകൾ തുടങ്ങിയ സൗകര്യങ്ങൾ തേജസ് ട്രെയിനിലുണ്ടാകും. തേജസ് ട്രെയിനിന്റെ വിജയത്തിന് പിന്നാലെ രാജ്യത്ത് കൂടുതൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാനാണ് റെയിൽവേ ഒരുങ്ങുന്നത്.

ഇങ്ങനെ സ്വകാര്യ ട്രെയിനുകൾ ഓടിക്കാൻ ഉദ്ദേശിക്കുന്നത് തിരുവനന്തപുരം-ഗുവാഹാട്ടിയുൾപ്പെടെ 100 റൂട്ടുകളിലാണ്. 150 സ്വകാര്യ തീവണ്ടികൾ ഓടിക്കാനുള്ള റെയിൽവേയുടെ പദ്ധതിക്ക് ഉടൻ ടെൻഡർ വിളിക്കും. റൂട്ടുകൾ സ്വകാര്യവത്കരിച്ചുകൊണ്ടുള്ള പുനഃസംഘടനാപദ്ധതിക്ക് ധനമന്ത്രാലയത്തിന്റെ പൊതു-സ്വകാര്യ പങ്കാളിത്ത അവലോകന സമിതി (പി.പി.പി.എ.സി.) തത്ത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മൂന്നോ നാലോ സ്വകാര്യ ഓപ്പറേറ്റർമാരെ കണ്ടെത്താൻ രണ്ടാഴ്ചയ്ക്കകം ടെൻഡർ വിളിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പരമാവധി 160 കിലോമീറ്റർ വേഗത്തിൽ സ്വകാര്യ തീവണ്ടികൾ ഓടിക്കാൻ അനുമതിനൽകും. യാത്രാനിരക്കും സാങ്കേതികവിദ്യയുമെല്ലാം നടത്തിപ്പുകാർ തീരുമാനിക്കും. തിരുവനന്തപുരം-ഗുവാഹാട്ടി റൂട്ടിനുപുറമേ മുംബൈയിൽനിന്ന് കൊൽക്കത്ത, ചെന്നൈ, ഗുവാഹാട്ടി, ന്യൂഡൽഹി എന്നിവിടങ്ങളിലേക്കും ന്യൂഡൽഹിയിൽനിന്ന് കൊൽക്കത്ത, ബെംഗളൂരു, ചെന്നൈ എന്നീ റൂട്ടുകളിലും ചെന്നൈ-ജോധ്പുർ പാതയിലും സ്വകാര്യവണ്ടികൾ ഓടും.

റൂട്ടുകളിലെ വരുമാനമാണ് സ്വകാര്യവത്കരണത്തിനു മുഖ്യ മാനദണ്ഡമാക്കുന്നത്. സ്വകാര്യവത്കരിക്കുന്ന 100 റൂട്ടുകളിൽ 35 എണ്ണവും ന്യൂഡൽഹിയുമായി ബന്ധിപ്പിക്കുന്നതാണ്. മുംബൈയിലേക്ക് 26, കൊൽക്കത്തയിലേക്ക് 12, ചെന്നൈയിലേക്ക് 11, ബെംഗളൂരുവിലേക്ക് എട്ട് എന്നിങ്ങനെയാണ് സ്വകാര്യറൂട്ടുകൾ. മെട്രോ നഗരങ്ങൾക്കുപുറമേ ഗൊരഖ്പുർ-ലഖ്‌നൗ, കോട്ട-ജയ്പുർ, ചണ്ഡീഗഢ്-ലഖ്‌നൗ, വിശാഖപട്ടണം-തിരുപ്പതി, നാഗ്പുർ-പുണെ തുടങ്ങിയ റൂട്ടുകളും സ്വകാര്യവത്കരിക്കുന്നവയിൽ ഉൾപ്പെടുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ചില റൂട്ടുകളുടെ സ്വകാര്യവത്കരണവും റെയിൽവേ ബോർഡ് പുനഃസംഘടനയും ദീർഘകാലാടിസ്ഥാനത്തിൽ റെയിൽവേയ്ക്കു ഗുണകരമാകുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP