Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വർക്ക് ഷോപ്പിൽ ഹെൽപ്പർ ജോലിക്ക് എത്തിയെങ്കിലും ഫുട്‌ബോളിനോടുള്ള ഭ്രമം മാറിയില്ല: മികച്ച പ്രതിരോധവും എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്തു: ദേശീയതലത്തിലെ പ്രമുഖ ക്ലബ്ബുകളിലേക്കുള്ള ചവിട്ടുപടിയായി മാറിയത് ചിരാഗ് യുണൈറ്റഡ് ക്ലബ്ബിനുവേണ്ടി കളിച്ചപ്പോൾ: സന്തോഷ് ട്രോഫി ടൂർണമെന്റിൽ കുപ്പായമണിഞ്ഞ ധനരാജിന് പശ്ചിമബംഗാളിനുവേണ്ടിയും കളത്തിലിറങ്ങാൻ അവസരം കിട്ടി: നഷ്ടമായത് ജീവിതസാഹചര്യങ്ങളോട് വെല്ലുവിളിച്ച മലബാറിന്റെ ഫുട്‌ബോൾ മാന്ത്രികൻ

വർക്ക് ഷോപ്പിൽ ഹെൽപ്പർ ജോലിക്ക് എത്തിയെങ്കിലും ഫുട്‌ബോളിനോടുള്ള ഭ്രമം മാറിയില്ല: മികച്ച പ്രതിരോധവും എതിരാളികളുടെ ആക്രമണങ്ങളെ ചെറുത്തു: ദേശീയതലത്തിലെ പ്രമുഖ ക്ലബ്ബുകളിലേക്കുള്ള ചവിട്ടുപടിയായി മാറിയത് ചിരാഗ് യുണൈറ്റഡ് ക്ലബ്ബിനുവേണ്ടി കളിച്ചപ്പോൾ: സന്തോഷ് ട്രോഫി ടൂർണമെന്റിൽ കുപ്പായമണിഞ്ഞ ധനരാജിന് പശ്ചിമബംഗാളിനുവേണ്ടിയും കളത്തിലിറങ്ങാൻ അവസരം കിട്ടി: നഷ്ടമായത് ജീവിതസാഹചര്യങ്ങളോട് വെല്ലുവിളിച്ച മലബാറിന്റെ ഫുട്‌ബോൾ മാന്ത്രികൻ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: മുൻ സന്തോഷ് ട്രോഫി ഫുട്‌ബോൾ താരം ടൂർണമെന്റിനിടെ കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് തൊട്ടേക്കാട് തെക്കോണി വീട്ടിൽ ആർ.ധനരാജൻ (40) ആണു മരിച്ചത്. നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിൽ പെരിന്തൽമണ്ണ എഫ്‌സിക്ക് വേണ്ടി കളിക്കുന്നതിനിടെയാണ് സംഭവം. ആദ്യ പകുതി അവസാനിക്കാറായപ്പോൾ മൈതാനത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻസ് തുടങ്ങിയ ക്ലബ്ബുകൾക്കു വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഏറെ ജീവതസാഹചര്യങ്ങളോട് പൊരുതിയാണ് ധനരാജൻ ജേഴ്‌സിയണിഞ്ഞ് കാൽപന്ത് കളിയിൽ മാന്ത്രികത തീർത്ത്. കുട്ടികാലത്ത് പാടത്തും മൈതാനങ്ങളിലും പന്ത് തട്ടി നടക്കുമ്പോൾ കുടുംബത്തിലെ സ്ഥിതി മറിച്ചായിരുന്നു. എന്നാൽ കാൽപന്ത് കളിയോട് വിടപറയാതെ കൽപ്പാത്തിയിലെ വർഷോപ്പിൽ മെക്കാനിക്ക് ഹെൽപ്പറായി ധനരാജൻ എത്തി. കിട്ടുന്ന സമയങ്ങളിൽ എല്ലാം ധനരാജൻ മൈതനങ്ങളിൽ സജീവമായിരുന്നു. കളിക്കളത്തിലെ ചടുലനീക്കവും മികച്ച പ്രതിരോധവുമാണ് ദനരാജനെ രാജ്യത്തിന്റെ വിശ്വസ്തനായ വിങ്ബാക്കായി മാറാൻ വഴിയൊരുക്കിയതും.

പാലക്കാട് സജീവമായിരുന്ന മുകുന്ദൻ മെമോറിയൽ ഫുട്‌ബോൾ ക്ലബ്ബിലെ അണ്ടർ 14 താരമായാണ് പ്രൊഫഷണൽ ഫുട്‌ബോളിലെ ധൻരാജിന്റെ അരങ്ങേറ്റം. ഫുട്‌ബോൾ പരിശീലകൻ സുധാകരനടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു അന്നത്തെ പരിശീലനം. ധനരാജിന്റെ കാൽപന്ത്് മാന്ത്രികതയിൽ സിഎംഎഫ്‌സിയെ ഫുട്‌ബോൾ എ ഡിവിഷൻ സ്ഥാനത്തേക്ക് ഉയർത്തിയതിൽ ധനരാജിന്റെ പങ്ക് വളരെ വലുതാണ്. മൂന്ന് കൊല്ലത്തോളം പ്രാദേശിക ക്ലബുകളിൽ കളിച്ച ശേഷമാണ് വിവ കേരളയുടെ താരമായി മാറിയത്.

പിന്നെ നേട്ടങ്ങളുടെ കൊടുമുടി കീഴടക്കലായിരുന്നു. വിവ കേരളയിൽ എത്തിയതിന് ശേഷം ടീ വൈകാതെ ഒന്നാം ഡിവിഷനിൽ എത്തി. സംസ്ഥാന ലീഗ് ചാമ്പ്യന്മാരായി മാറി ഇതിനോടകം. വഴിത്തിരിവായത് മൂന്ന് വർഷത്തോളം ചിരാഗ് യുണെറ്റഡ് ക്ലബിന് വേണ്ടി കളിച്ചതാണ് ദേശിയ തലത്തിലുള്ള പ്രമുഖ ക്ലബിലേക്കുള്ള ചവിട്ടുരപടിയായി മാറ്റി തുടർന്നാണ് രണ്ട് വർഷത്തോളം കൊൽക്കത്ത ക്ലബ് മോഹൻ ബഗാനുവേണ്ടി ജേഴ്‌സിയണിഞ്ഞത്.

2013-14 ലീഗ് സീസണിൽ മുഹമ്മദൻസ് സ്‌പോർട്ടിങ് ക്ലബ്ബ് ക്യാപ്റ്റനായി തിളങ്ങിയ ദനരാജൻ. പിന്നീട് ടോപ് ഡിവിഷൻ ലീഗിലുമെത്തി. 2014 ജൂലായ് മുതൽ ഈസ്റ്റ് ബംഗാളിന് വേണ്ടിയും കളത്തിലിറങ്ങി കരുത്ത് തെളിയിച്ചു. സന്തോഷ് ട്രോഫിയിൽ കേരളത്തിനുവേണ്ടി കൊച്ചിയിൽ നടന്ന ടൂർണമെന്റിൽ കുപ്പായമണിഞ്ഞ ധനരാജിന് പശ്ചിമബംഗാളിനുവേണ്ടിയും കളത്തിലിറങ്ങാൻ അവസരം കിട്ടി.

കോയമ്പത്തൂരിൽ നടന്ന ടൂർണമെന്റിലായിരുന്നു ഈ അവസരം. സെവൻസ് ടൂർണമെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ധൻരാജ് മലമ്പുഴ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാലന്റ് ഫുട്‌ബോൾ ക്ലബ്ബിന്റെ പരിശീലകനായിരിക്കെയാണ് മരണം.
മികച്ച കളിക്കിടയിലും ജോലി അന്യമായിരുന്ന ധൻരാജിന് അടുത്തിടെ നിയമനം നൽകാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് പെരിന്തൽമണ്ണയിലെ കളിക്കിടെ ധൻരാജിന് ജീവൻ വെടിയേണ്ടിവന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP