Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇനിയൊരു നിർഭയ ഉണ്ടാകരുത്.. ഹൈദരാബാദ് സംഭവം ആവർത്തിക്കരുത്.. രാത്രികൾ ഞങ്ങളുടേതു കൂടിയാണ്; സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പൊതുഇടം എന്റേതും' പരിപാടിയിൽ വൻ സ്ത്രീ പങ്കാളിത്തം; ഇരുട്ടിനെ ഭയക്കാതെ നിർഭയരായി സ്വതന്ത്ര്യത്തിന്റെ പ്രകാശം പരത്തി വനിതകളുടെ പാതിരാ നടത്തം; സ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ ഒപ്പം നടന്ന് എംഎൽഎമാരായ യു പ്രതിഭയും ഗീതാ ഗോപിയും സി കെ ആശയും; ഒപ്പം പങ്കാളികളായി ടി വി അനുപമയും കെആർ മീരയും ബീനാ പോളും ഭാഗ്യലക്ഷ്മിയും അടക്കമുള്ളവർ

ഇനിയൊരു നിർഭയ ഉണ്ടാകരുത്.. ഹൈദരാബാദ് സംഭവം ആവർത്തിക്കരുത്.. രാത്രികൾ ഞങ്ങളുടേതു കൂടിയാണ്; സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'പൊതുഇടം എന്റേതും' പരിപാടിയിൽ വൻ സ്ത്രീ പങ്കാളിത്തം; ഇരുട്ടിനെ ഭയക്കാതെ നിർഭയരായി സ്വതന്ത്ര്യത്തിന്റെ പ്രകാശം പരത്തി വനിതകളുടെ പാതിരാ നടത്തം; സ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ ഒപ്പം നടന്ന് എംഎൽഎമാരായ യു പ്രതിഭയും ഗീതാ ഗോപിയും സി കെ ആശയും; ഒപ്പം പങ്കാളികളായി ടി വി അനുപമയും കെആർ മീരയും ബീനാ പോളും ഭാഗ്യലക്ഷ്മിയും അടക്കമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുട്ടിനെ ഭയക്കാതെ പ്രകാശം പരത്തി ധൈര്യം പകർന്ന് വനിതകളുടെ പാതിരാ നടത്തം. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ വൻ സ്ത്രീ പങ്കാളിത്തമാണ് ഉണ്ടായത്. നിർഭയ ദിനമായ ഞായറാഴ്ച 'പൊതുഇടം എന്റേതും' എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സ്ത്രീ സമൂഹത്തിന് ധൈര്യം പകരാൻ ഒപ്പം നടന്നത് ് എംഎൽഎമാരായ യു പ്രതിഭയും ഗീതാ ഗോപിയും സി കെ ആശയും അടക്കമുള്ളവരമായിരുന്നു. ഒപ്പം പങ്കാളികളായി ടി വി അനുപമയും കെആർ മീരയും ബീനാ പോളും ഭാഗ്യലക്ഷ്മിയും അടക്കമുള്ളവരും അണിനിരന്നു.

ഒരു ദിവസം കൊണ്ടുള്ള മാറ്റമല്ല രാത്രി കാലങ്ങളിലെ നടത്തം എന്നതു കൊണ്ട് ലക്ഷ്യമിടുന്നതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടർ ടി.വി.അനുപമ ഐഎഎസ് പറഞ്ഞു. സ്ത്രീകൾ രാത്രികാലങ്ങളിൽ റോഡിലേക്ക് ഇറങ്ങുന്നതോടെ അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും വർധിക്കുമെന്ന് അനുപമ വ്യക്തമാക്കി. വെട്ടം വീഴാത്ത ഇടവഴികളിൽ പോലും ധൈര്യ സമേതം ഇന്നലെ സ്ത്രീകൾ തെരുവിലിറങ്ങി.

ഈ സ്വാതന്ത്ര്യം ഇനിയും തുടരും എന്ന ആത്മവിശ്വാസത്തോടെയായിരുന്നു ആ നടത്തം. ഞായറാഴ്ച രാത്രി 11 മുതൽ രാവിലെ ഒരു മണി വരെയായിരുന്നു 'പൊതു ഇടം എന്റേതും' എന്ന പേരിൽ നിർഭയ നടത്തം. 250-ഓളം സ്ഥലങ്ങളിലായി എണ്ണായിരത്തോളം സ്ത്രീകൾ പങ്കെടുത്തു. ഏറ്റവുമധികം പേർ രാത്രി നടന്നത് തൃശ്ശൂർ ജില്ലയിലാണ്. തൃശ്ശൂരിൽ 47 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്, രണ്ടിടത്ത്. ആലപ്പുഴ 23, കൊല്ലം -മൂന്ന്, പത്തനംതിട്ട 12, പാലക്കാട് 31, കോഴിക്കോട് -ആറ് , കണ്ണൂർ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രാത്രിനടത്തത്തിന്റെ സ്ഥലങ്ങൾ.

തിരുവനന്തപുരം ജില്ലയിൽ 22 സ്ഥലങ്ങളിലാണ് സ്ത്രീകൾ പൊതുഇടം സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹികനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ, നിർഭയ സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ സബീന എന്നിവർ നേതൃത്വം നൽകി. എംഎ‍ൽഎ.മാരായ യു.പ്രതിഭ കായംകുളത്തും ഗീതാ ഗോപി തൃശ്ശൂരിലും സി.കെ.ആശ വൈക്കത്തും പങ്കെടുത്തു.

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കൽ ജങ്ഷൻ, പൊൻകര ബസ് സ്റ്റാൻഡ്, മറ്റ് മുനിസിപ്പാലിറ്റികളിലും രാത്രിനടത്തമുണ്ടായിരുന്നു. കൊല്ലം സിവിൽ സ്റ്റേഷൻ, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, ഇടുക്കി തൊടുപുഴ, തൃശ്ശൂർ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട്‌ െറയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കണ്ണൂർ കോർപ്പറേഷൻ ഓഫീസ്, മലപ്പുറം മഞ്ചേരി മുനിസിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയർ, വയനാട്, കാസർകോട് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലും രാത്രിനടത്തം നടന്നു.

മൂന്നുമാസം പ്രായമുള്ള ആൺകുഞ്ഞുമായി എത്തിയവർ അടക്കം പരിപാടികളിലെ പങ്കാളിത്തം കൊണ്ടു വിജയിപ്പിച്ചു. കൈകൾ വീശി, സെൽഫിയെടുത്ത് പരിചയക്കാരെ കാണുമ്പോൾ കുശലം പറഞ്ഞുനീങ്ങുന്ന കോഴിക്കോട്ടെ പെണ്ണുങ്ങൾ. കോഴിക്കോട്ടെ രാത്രി നടത്തം പരിപാടിയിലെ മുഖങ്ങൾ ഇങ്ങനൊക്കെ. പാട്ടുകൾക്കും നൃത്തത്തിനും ശേഷം സ്ത്രീകൾ മെഴുകുതിരികൾ കത്തിച്ച് സധൈര്യം മുന്നോട്ട് എന്ന പ്രതിജ്ഞ ചൊല്ലി.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിൻസെന്റ്, ബീനപോൾ, സിനിമ താരം പാർവതി, ടി.വി. അനുപമ ഐ.എ.എസ്., ദിവ്യ എസ്. അയ്യർ ഐ.എ.എസ്., അസി. കളക്ടർ അനു കുമാരി ഐ.എ.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷൻ അംഗം ഇ.എം. രാധ, വി സി. ഷാജി എൻ. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിങ് ബോർഡ് അംഗം മൃദുൽ ഈപ്പൻ എന്നിവർ മാനവിയം വീഥിയിലെ രാത്രി നടത്തത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം നഗരത്തിൽ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. ഈ ആറ് സ്ഥലങ്ങളിലുള്ളവർ ഒരുമിച്ചെത്തുന്ന തമ്പാനൂരിൽ വിളംബരം, പ്രതിജ്ഞ, കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു. ആലംകോട്, തോട്ടവാരം, ചെറുവള്ളിമുക്ക്, മാമം, ടോൾ മുക്ക്, നാലുമൂക്ക്, ഗ്രാമത്തുംമുക്ക്, കൊല്ലമ്പുഴ, വർക്കല മുനിസിപ്പാലിറ്റി, വർക്കല ബ്ലോക്ക് പഞ്ചായത്ത്, വർക്കല റെയിൽവേ സ്റ്റേഷൻ, വാമനപുരം, ഗോകുലം മെഡിക്കൽകോളേജ്, വെഞ്ഞാറമൂട്, നെല്ലനാട് പഞ്ചായത്ത്, മാണിക്കൽ പഞ്ചായത്ത് എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയിൽ രാത്രി നടത്തം ഉണ്ടായിരുന്നു.

എറണാകുളത്ത് പാലാരിവട്ടം, പുന്നക്കൽ ജംഗ്ഷൻ, പൊൻകര ബസ് സ്റ്റാന്റ്, മറ്റ് മുൻസിപ്പാലിറ്റികളിലും രാത്രി നടത്തമുണ്ടായിരുന്നു. കൊല്ലം സിവിൽ സ്റ്റേഷൻ, പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്, ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റ്, ഇടുക്കി തൊടുപുഴ, തൃശൂർ അരണിക്കര പള്ളി, പാലക്കാട് ഒലവക്കോട് റയിൽവേ സ്റ്റേഷൻ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കണ്ണൂർ കോർപറേഷൻ ഓഫീസ്, മലപ്പുറം മഞ്ചേരി മുൻസിപ്പാലിറ്റി, കോട്ടയം ഗാന്ധി സ്‌ക്വയർ, വയനാട്, കാസർഗോഡ് തുടങ്ങിയ എല്ലാ ജില്ലകളിലെ ആസ്ഥാനത്തും തെരഞ്ഞെടുക്കപ്പെട്ട നിരവധി സ്ഥലങ്ങളിലും രാത്രി നടത്തം നടന്നു.

പൊലീസിന്റേയും ഷാഡോ പൊലീസിന്റേയും മറ്റ് വകുപ്പുകകളുടേയും സഹായത്തോടെയാണ് രാത്രി നടത്തം യാഥാർത്ഥ്യമാക്കിയത്. അത്യാവശ്യ സമയത്ത് വൈദ്യസഹായം ലഭ്യമാക്കുന്നതിന് മെഡിക്കൽ സംഘത്തേയും വിവിധ സംഘടനകളിൽ നിന്നുള്ള വോളന്റിയർമരേയും ഉൾപ്പെടുത്തിയാണ് രാത്രി നടത്തത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP