Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീർത്ഥാടക സംഘത്തിലെ വയോധികയായ സ്ത്രീ ഹോട്ടലിലെ ടോയ്‌ലറ്റിൽ കയറിയപ്പോൾ കണ്ടത് മൊബൈലിൽ ആരോ ചിത്രം പകർത്തുന്നത്; ഹോട്ടലുടമയോട് പരാതി പറഞ്ഞിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിനെ വിളിച്ചു; പൊലീസ് എത്തി ചോദ്യം ചെയ്തതോടെ കുറ്റം ഏറ്റുപറഞ്ഞ് ജീവനക്കാരനായ അനീഷ്; ഓച്ചിറ ആര്യഭവൻ ഹോട്ടലിലെ ജീവനക്കാരൻ പകർത്തിയത് ഹോട്ടലിലെ ടോയ്‌ലറ്റിൽ കയറിയ അനവധി സ്ത്രീകളുടെ ചിത്രങ്ങൾ

തീർത്ഥാടക സംഘത്തിലെ വയോധികയായ സ്ത്രീ ഹോട്ടലിലെ ടോയ്‌ലറ്റിൽ കയറിയപ്പോൾ കണ്ടത് മൊബൈലിൽ ആരോ ചിത്രം പകർത്തുന്നത്; ഹോട്ടലുടമയോട് പരാതി പറഞ്ഞിട്ടും ഫലം കാണാതെ വന്നതോടെ പൊലീസിനെ വിളിച്ചു; പൊലീസ് എത്തി ചോദ്യം ചെയ്തതോടെ കുറ്റം ഏറ്റുപറഞ്ഞ് ജീവനക്കാരനായ അനീഷ്; ഓച്ചിറ ആര്യഭവൻ ഹോട്ടലിലെ ജീവനക്കാരൻ പകർത്തിയത് ഹോട്ടലിലെ ടോയ്‌ലറ്റിൽ കയറിയ അനവധി സ്ത്രീകളുടെ ചിത്രങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഹോട്ടലിലെ ടോയ്ലറ്റിൽ കയറിയ സ്ത്രീകളുടെ ചിത്രം പകർത്തിയ ജീവനക്കാരൻ അറസ്റ്റിൽ. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന്റെ എതിർവശത്തുള്ള ആര്യഭവൻ എന്ന ഹോട്ടലിലെ ജീവനക്കാരൻ കൃഷ്ണപുരം മുക്കട അനീഷ് ഭവനത്തിൽ അനീഷാ(30)ണ് ഓച്ചിറ പൊലീസിന്റെ പിടിയിലായത്. ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. കോട്ടയത്ത് നിന്നും തീർത്ഥാടനത്തിനായി എത്തിയ സംഘം ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു ഇവിടെ. ഈ സമയം ടോയ്ലറ്റിൽ കയറിയ വയോധികയാണ് മൊബൈലിന്റെ ഫ്ളാഷ് ലൈറ്റ് കണ്ടത്. പേടിച്ചു പോയ ഇവർ വേഗം പുറത്തിറങ്ങി മകനോടും ഒപ്പമുണ്ടായവരോടും വിവരം പറഞ്ഞു.

വേഗം തന്നെ എല്ലാവരും ടോയ്ലറ്റിന്റെ പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ആരോ മൊബൈലിൽ ചിത്രം പകർത്തി എന്ന് ഹോട്ടൽ ഉടമയോട് പറഞ്ഞെങ്കിലും തങ്ങൾക്ക് ഒന്നും അറിയില്ല എന്ന് കൈമലർത്തുകയായിരുന്നു. ഇതോടെ ഇവർ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. അവിടെ നിന്നും ഓച്ചിറ പൊലീസ് സ്റ്റേഷന്റെ നമ്പർ കൈമാറുകയും അവിടെ വിളിച്ച് പറയാനും ആവശ്യപ്പെട്ടു. ഉടൻ തന്നെ സ്റ്റേഷനിൽ വിളിച്ചു പറയുകയും പൊലീസെത്തി പരിശോധന നടത്തുകയും ചെയ്തു. സംശയം തോന്നിയ ഹോട്ടൽ ജീവനക്കാരനായ അനീഷിനെ ചോദ്യം ചെയ്തു. എന്നാൽ ആദ്യം സമ്മതിച്ചില്ല. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് ടോയ്ലറ്റിനുള്ളിലെ ദൃശ്യങ്ങൾ കണ്ടത്. ഇതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

സ്റ്റേഷനിലെത്തി എസ്‌ഐ നൗഫലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോൾ അനീഷ് കുറ്റം ഏറ്റു പറഞ്ഞു. ടോയ്ലറ്റിന് പുറത്തുള്ള വിടവിലൂടെയാണ് താൻ ചിത്രം പകർത്തിയത് എന്ന് മൊഴി നൽകി. തുടർന്ന് ഇയാൾക്കെതിരെ കേസെടുത്തു. മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി പേരുടെ ചിത്രങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. ഈ ചിത്രങ്ങൾ മറ്റാർക്കെങ്കിലും അയച്ചു കൊടുത്തിട്ടുണ്ടോ എന്നറിയാനായി നാളെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്കയക്കും. മൊബൈൽ ഫോണിൽ ചിത്രങ്ങൾ എടുക്കുന്നത് കണ്ട വയോധികയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേ സമയം ഹോട്ടലുടമ നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പരാതിക്കാർ ആരോപണമുന്നയിച്ചു. ആരോ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തി എന്ന് പറഞ്ഞപ്പോൾ നിങ്ങൾക്ക് വെറുതെ തോന്നിയതാവും എന്നായിരുന്നു ഉടമയുടെ മറുപടി. കോട്ടയത്ത് നിന്നും ഇന്ന് രാവിലെയാണ് സ്ത്രീകളും പുരുഷൻ മാരും അടങ്ങുന്ന സംഘം തീർത്ഥാടന യാത്രക്കായി പുറപ്പെട്ടത്. ചക്കുളത്ത് കാവ്, ഹരിപ്പാട് മണ്ണാറശാല തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തിയതിന് ശേഷമാണ് ഓച്ചിറയിലെത്തിയത്. സംഭവത്തിൽ വിശദമായ മൊഴി നൽകിയ ശേഷം ഇവർ തിരികെ മടങ്ങി. പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ഹോട്ടൽ താൽക്കാലികമായി പൊലീസ് അടപ്പിച്ചു. പ്രതിക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഓച്ചിറ എസ്‌ഐ നൗഫൽ മറുനാടൻ മലയാളിയോട് പറഞ്ഞു. നാളെ കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP