Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബംഗ്ലാദേശിൽ കൊടും തണുപ്പ് തുടരുന്നു; അതിശൈത്യത്തിൽ മരിച്ചത് അമ്പതോളം ആളുകൾ; ശൈത്യക്കാറ്റിനും മൂടൽ മഞ്ഞിനും ശമനമില്ല

ബംഗ്ലാദേശിൽ കൊടും തണുപ്പ് തുടരുന്നു; അതിശൈത്യത്തിൽ മരിച്ചത് അമ്പതോളം ആളുകൾ; ശൈത്യക്കാറ്റിനും മൂടൽ മഞ്ഞിനും ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

ധാക്ക: ബംഗ്ലാദേശിൽ കൊടും തണുപ്പിനെ തുടർന്ന് നവംബർ ഒന്ന് മുതൽ ഡിസംബർ 28 വരെ മരിച്ചത് 50 ഓളം ആളുകൾ. ഇതിൽ 17 പേർ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ്. 33 പേർക്ക് റോട്ടാ വൈറസ് ബാധമൂലമുള്ള ഡയറീയ കാരണമാണ് മരം സംഭവിച്ചതെന്ന് സർക്കാർ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥ ആയിഷ അക്തർ വ്യക്തമാക്കി .

ബംഗ്ലാദേശിൽ ഇപ്പോൾ അനുഭവപ്പെടുന്നത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 4.5 ഡിഗ്രീ സെൽഷ്യസാണ്. കൊടും തണുപ്പിനെ തുടർന്ന് ന്യൂമോണിയ, നിർജലീകരണം, പകർച്ചപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ചവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്.

ശൈത്യക്കാറ്റും കനത്ത മൂടൽമഞ്ഞും കുറച്ചുദിവസങ്ങൾ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ വ്യക്തമാക്കുന്നത്. കുറഞ്ഞ വരുമാനമുള്ള താഴെത്തട്ടിലുള്ള തൊഴിലാളികളെയാണ് അസുഖം പ്രധാനമായും ബാധിക്കുന്നത്. ഇവരുടെ പക്കൽ മതിയായ വസ്ത്രങ്ങളോ വേണ്ട ആഹാരമോ ഇല്ലാത്തത് കുട്ടികളിലും പ്രായമായവരിലും അസുഖം പടരാൻ ഇടയാക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP