Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് 'അന്റെ അയിപ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' എന്ന് ആക്രോശിച്ചതുകൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കരുത്; വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ സന്ദേശമാണ് അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്; അയിഷ റെനയ്‌ക്കെതിരായ ഇടത് ആക്രോശങ്ങളെ ഒരു വാക്കു കൊണ്ടെങ്കിലും പിണറായി വിജയൻ തള്ളിപ്പറയണമെന്ന് വി ടി ബൽറാം

സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് 'അന്റെ അയിപ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' എന്ന് ആക്രോശിച്ചതുകൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കരുത്; വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ സന്ദേശമാണ് അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്; അയിഷ റെനയ്‌ക്കെതിരായ ഇടത് ആക്രോശങ്ങളെ ഒരു വാക്കു കൊണ്ടെങ്കിലും പിണറായി വിജയൻ തള്ളിപ്പറയണമെന്ന് വി ടി ബൽറാം

മറുനാടൻ ഡെസ്‌ക്‌

കൊണ്ടോട്ടിയിൽ പ്രസംഗത്തിനിടെ പിണറായി സർക്കാരിനെ വിമർശിച്ചതിന് ജാമിയ മിലിയ സമരത്തിലൂടെ ശ്രദ്ധേയയായ അയിഷ റെനയ്‌ക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധവും പരസ്യമായി മാപ്പ് പറയിക്കാൻ നടത്തിയ ശ്രമങ്ങളെയും ഒരു വാക്കു കൊണ്ടങ്കിലും തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവ് വി ടി ബൽറാം എംഎൽഎ. 'അന്റെ അയ്പ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' എന്ന് സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് ഇവിടെ ആക്രോശിച്ചതുകൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കരുത് എന്നും ബൽറാം പറയുന്നു. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്ന പിണറായിയുടെ സന്ദേശമാണ് അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത് എന്നും തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ വി ടി ബൽറാം ആരോപിക്കുന്നു.

പൗരത്വ ബില്ലിനെതിരെ കൊണ്ടോട്ടിയിൽ നടന്ന പൗരാവലിയുടെ പ്രതിഷേധ യോഗത്തിൽ ആണ് സംഭവം. സിപിഎം, മുസ്ലിം ലീഗ്, കോൺഗ്രസ്, വെൽഫെയർ പാർട്ടി, കൊണ്ടോട്ടിയിലെ വ്യാപാരികൾ തുടങ്ങിയവരെല്ലാം ചേർന്നാണ് സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചത്. കൊണ്ടോട്ടി മോയിൻ കുട്ടി വൈദ്യർ സ്മാരകത്തിൽ നടന്ന സമാപനയോഗത്തിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥിനിയും വിരൽ ചൂണ്ടി പൊലീസിനെ വിറപ്പിച്ച സമരക്കാരിയുമായ ആയിഷ റെനയും ഉണ്ടായിരുന്നു. യോഗത്തിൽ ആയിഷ റെന പറഞ്ഞ വാക്കുകൾ ഇങ്ങനെ...

'ബഹുജൻ മുസ്ലിം പൊളിറ്റിക്‌സിന്റെ തുടർച്ചയാണ് ഇവിടെ കാണുന്നത്. ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുക ആണ്. ആസാദിനെ അറസ്റ്റ് ചെയ്ത പൊലീസ് നയത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.. അത് പോലെ തന്നെ പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിൽ വച്ച വിദ്യാർത്ഥികളെ വിട്ടയക്കണം എന്ന ആവശ്യവും മുന്നോട്ട് വെക്കുക ആണ് '

ഇങ്ങനെ പറഞ്ഞു മുദ്രാവാക്യം വിളിച്ച് അയിഷ റെന സംസാരം അവസാനിപ്പിച്ച ഉടനെ ഇടതു പക്ഷ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. 'പിണറായിയെ വിമർശിച്ച അയിഷ റെന മാപ്പ് പറയുക, പിണറായിയെ തെറ്റിദ്ധരിച്ച അയിഷ റെന മാപ്പ് പറയുക.. പ്രതിഷേധം പ്രതിഷേധം' മുദ്രാവാക്യങ്ങൾ ഉയർന്നു.. അയിഷ റെന മാപ്പ് പറയണം എന്നു പറഞ്ഞുള്ള മുദ്രാവാക്യം വിളികൾ ശക്തമായി... ഇതോടെ അയിഷ റെന വിശദീകരണവും ആയി വന്നു..

'ഞാൻ മാപ്പ് പറയാം, ദയവ് ചെയ്ത് എല്ലാവരും സമ്മതിക്കു' ബഹളത്തിനിടെ അയിഷ പറഞ്ഞു. ' നമ്മൾ തമ്മിൽ ഒരുഇന്റേണൽ കോൺഫ്‌ളിക്‌റ്റോ വിഷയങ്ങളോ ഉണ്ടാകരുത്' എന്നും അയിഷ അഭ്യർത്ഥിച്ചു. ഉടനെ ശബ്ദം ഉയർത്തിയ ആൾക്കൂട്ടം മലയാളത്തിൽ പറയ്, എന്നായി. ' നമ്മൾ തമ്മിൽ ഒരു ഇന്റേണൽ കോൺഫ്‌ളിക്ട്ട് ഉണ്ടാകരുത്, ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം ആണ്' എന്ന് വീണ്ടും അയിഷ പറഞ്ഞു.

' എന്ത് അഭിപ്രായം? അത് പറയാൻ പറ്റില്ല...ഇത് പൊതു വേദി ആണ്.... മാപ്പ് പറയ്യ്... 'അന്റെ അയ്പ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' .. ഇവിടെ അല്ല... പിണറായി സർക്കാരിനെ എന്താ പറഞ്ഞത്? മാപ്പ്.. മാപ്പ് പറഞ്ഞാ മതി' എന്നിങ്ങനെ ആക്രോശങ്ങൾ ആൾക്കൂട്ടത്തിൽ നിന്നും ഉയർന്നു.

അതിനിടെ അയിഷ റെന കൈ ഉയർത്തി എന്തോ പറയുന്നുണ്ടായിരുന്നു...പക്ഷേ ആ വാക്കുകൾ ബഹളത്തിൽ.മുങ്ങി. ബഹളം തുടർന്നതോടെ അയിഷ റെന പിൻവാങ്ങി. ഇതിന്റെ വീഡിയോ ഉൾപ്പെടുത്തിയാണ് വി ടി ബൽറാം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്..

ശ്രീ പിണറായി വിജയൻ,

നിങ്ങളിത് കാണുന്നില്ലേ?
ഇതുവരെ കണ്ടില്ലെങ്കിൽ ഇപ്പോഴെങ്കിലും കണ്ണു തുറന്ന് കാണണം.
കാരണം, നിങ്ങളുടെ പേരിലാണ് ഈ അസഹിഷ്ണുത മുഴുവൻ അരങ്ങേറുന്നത്.
'അന്റെ അയ്പ്രായം യ്യ് അന്റെ പൊരേൽ പോയി പറഞ്ഞാ മതി' എന്ന് സംഘ് പരിവാർ ഫാഷിസത്തിനെതിരെ തെരുവിൽ പോരാടുന്ന ഒരു പെൺകുട്ടിയോട് ഇവിടെ ആക്രോശിച്ചതുകൊണ്ടോട്ടിയിലെ ഏതോ വിവരമില്ലാത്ത അന്തം കമ്മിയാണെന്ന് നിസ്സാരവൽക്കരിക്കാൻ വരട്ടെ, സമീപകാലത്ത് നിങ്ങളുടെ സർക്കാരിനെതിരെയും പ്രത്യേകിച്ച് നിങ്ങളുടെ പൊലീസിനെതിരെയും വിമർശനമുന്നയിക്കുന്ന ഏതൊരു സാധാരണക്കാരേയും നിങ്ങളുടെ അണികളെന്ന് അവകാശപ്പെടുന്ന ആൾക്കൂട്ടം ഇങ്ങനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാൻ നോക്കുന്ന പ്രവണത ശക്തിപ്പെടുന്നതായാണ് കാണാൻ കഴിയുന്നത്. ഇതിനെതിരെ നാളിതുവരെ നിങ്ങൾ ഒരക്ഷരം ഉരിയാടിയിട്ടില്ലെന്ന് മാത്രമല്ല, സോഷ്യൽ മീഡിയയിലെ നിസ്സാര വിമർശനങ്ങളുടെ പേരിൽ നിങ്ങളും നിങ്ങളുടെ ഓഫീസും സമ്മർദ്ദം ചെലുത്തി നിരവധി പേർക്കെതിരെ ക്രിമിനൽ നടപടികൾ എടുത്തിട്ടുമുണ്ട്. വിമർശനങ്ങളോട് ഒട്ടും സഹിഷ്ണുത കാണിക്കില്ല എന്ന നിങ്ങളുടെ ആ സന്ദേശമാണ് നിങ്ങളുടെ അണികളായ ആൾക്കൂട്ടം ആർത്തട്ടഹസിച്ച് നടപ്പാക്കുന്നത്.

അതിനാൽ നേരിട്ടല്ലെങ്കിലും നിങ്ങൾക്കും ഇതിൽ പങ്കുണ്ട് ശ്രീ പിണറായി വിജയൻ. ഇപ്പോഴെങ്കിലും സ്വന്തം കൂട്ടത്തിലെ ഈ ഫാഷിസ്റ്റുകളെ തിരുത്താൻ നിങ്ങൾ തയ്യാറാകണം, ഒരു വാക്കു കൊണ്ടെങ്കിലും ഇതിനെ തള്ളിപ്പറയാൻ തയ്യാറാകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP