Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അഭിനന്ദനം: ഞാനും എന്റെ കുടുംബവും സിഎഎ പിന്തുണയ്ക്കുന്നു" ബിഎസ്‌പി എംഎൽഎ; പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച എംഎൽഎയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മായാവതി

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച പാർട്ടി എംഎൽഎയെ സസ്പെൻഡ് ചെയ്ത് ബിഎസ്‌പി അധ്യക്ഷ മായാവതി. ദാമോഗ് ജില്ലയിലെ പതാരിയ നിയോജക മണ്ഡലത്തിൽനിന്നുള്ള എംഎൽഎ രമാബായ് പരിഹർ ആണ്  പാർട്ടി നടപടി നേരിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലൊരു നേതാവിനേ ഇത്തരമൊരു നടപടിയെടുക്കാൻ കഴിയൂവെന്നായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് രമാബായ് പറഞ്ഞത്. പാർട്ടി നിലപാടിന് വിരുദ്ധമായുള്ള രമാബായുടെ പരാമർശത്തിനെതിരെ വിവിധ നേതാക്കൾ രംഗത്തുവന്നിരുന്നു.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചതിന് രമാബായിയെ സസ്പെൻഡ് ചെയ്തതായും പാർട്ടി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയതായും ട്വിറ്ററിലൂടെയാണ് മായാവതി അറിയിച്ചത്. ''ബിഎസ്‌പി വളരെ അച്ചടക്കമുള്ളൊരു പാർട്ടിയാണ്. അത് തകർക്കാൻ ശ്രമിച്ചാൽ എംപിയായാലും എംഎൽഎയായാലും ഉടനടി നടപടി എടുക്കും'' മായാവതി ട്വീറ്റ് ചെയ്തു.

രാജ്യത്തെ ഭിന്നിപ്പിക്കുന്നതും ഭരണഘടനാവിരുദ്ധവുമാണെന്ന് ബില്ലിനെ ആദ്യം വിളിച്ച് പ്രതിഷേധിച്ചത് ബിഎസ്‌പിയാണ്. പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്തു. ബിൽ പിൻവലിക്കുന്നത് സംബന്ധിച്ച് ഞങ്ങൾ രാഷ്ട്രപതിക്ക് മെമോറാണ്ടം നൽകി. പക്ഷേ എംഎൽഎ പരിഹർ ബില്ലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്. പാർട്ടി നിലപാടിന് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇതിനു മുൻപും പലതവണ എംഎൽഎയ്ക്ക് താക്കീത് നൽകിയിരുന്നു,'' മായാവതി ട്വീറ്റിൽ വ്യക്തമാക്കി.

കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലും പങ്കെടുത്ത മധ്യപ്രദേശിലെ ദാമോ ജില്ലയിലെ പത്തേരിയയിൽ നടന്ന പരിപാടിയിൽ ബിഎസ്‌പി എംഎൽഎ രമബായ് പരിഹാർ ശനിയാഴ്ച പുതിയ പൗരത്വ നിയമത്തെ പിന്തുണച്ചു. പൗരത്വ ഭേദഗതി നിയമം (സിഎഎ) സുഗമമായി പാസാക്കിയതിന് (പ്രധാനമന്ത്രി) നരേന്ദ്ര മോദി, പ്രഹ്ലാദ് പട്ടേൽ, അമിത് ഷാ എന്നിവരെ ഞാൻ അഭിനന്ദിക്കുന്നു. ഇത് ഒരു വലിയ തീരുമാനമാണ്, ഇത് വളരെ മുമ്പുതന്നെ എടുക്കേണ്ടതായിരുന്നു. ഞാനും കുടുംബവും സിഎഎയെ പിന്തുണയ്ക്കുന്നു രമബായ് പരിഹാർ പറഞ്ഞത് . 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP