Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമിത് ഷായുടെ ഫോണിൽ നിന്നും ഹരിയാന വൈദ്യുത മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടത് മൂന്നുകോടി രൂപ; പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഹരിയാന മന്ത്രി രഞ്ജിത് സിങ് ചൗടാല

അമിത് ഷായുടെ ഫോണിൽ നിന്നും ഹരിയാന വൈദ്യുത മന്ത്രിയെ വിളിച്ച് ആവശ്യപ്പെട്ടത് മൂന്നുകോടി രൂപ; പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്; സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ഹരിയാന മന്ത്രി രഞ്ജിത് സിങ് ചൗടാല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലെ ഫോൺ നമ്പരിൽ നിന്നും വിളിച്ച് പണം തട്ടാൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടി. ഹരിയാന വൈദ്യുത മന്ത്രി രഞ്ജിത് സിങ് ചൗടാലയെ കബളിപ്പിച്ച് മൂന്ന് കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഘമാണ് പിടിയിലായത്. എന്നാൽ സംഭവം രഞ്ജിത് സിങ് നിഷേധിക്കുകയാണുണ്ടായത്. ജഗ്താർ സിങ്, ഉപ്കാർ സിങ് എന്നിവരാണ് അറസ്റ്റിലായത്. എന്നാൽ കേസിൽ ഇവരുടെ പങ്ക് എന്താണെന്ന് വെളിപ്പെടുത്താൻ ഡൽഹി പൊലീസ് തയ്യാറായിട്ടില്ല. ഡിസംബർ ആദ്യ വാരം ആഭ്യന്തരമന്ത്രിയുടെ ഒ.എസ്.ഡി സതീഷ് കുമാറിന്റെ പരാതിയെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

അമിത് ഷായുടെ വീട്ടിലെയും ഓഫീസിലെയും ലാൻഡ് ഫോൺ നമ്പറുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. കൃഷ്ണ മേനോൻ മാർഗിലുള്ള അമിത് ഷായുടെ വീട്ടിലെ ലാൻഡ് ഫോണിൽ നിന്നാണ് മന്ത്രിക്ക് ആദ്യം കോൾ വന്നത്. പാർട്ടി ഫണ്ടിലേക്ക് മൂന്ന് കോടി രൂപ നൽകണമെന്ന് ഫോൺ വിളിച്ചയാൾ ആവശ്യപ്പെട്ടു. എന്നാൽ, തുടർച്ചയായി കോളുകൾ വരാൻ തുടങ്ങിയതോടെ രഞ്ജിത് സിങ് അമിത് ഷായുടെ ഓഫീസുമായി ബന്ധപ്പെട്ടു. വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഇത്തരത്തിലൊരു ഫോൺകോൾ ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിക്ക് ലഭിച്ച മറുപടി.

ഫോൺവിളിച്ചവരുമായി ബന്ധപ്പെട്ട പൊലീസ് പണം വാങ്ങാനായി ഹരിയാന ഭവന് സമീപം എത്താൻ ആവശ്യപ്പെട്ടു. പണം കൈപ്പറ്റാൻ വന്നപ്പോഴായിരുന്നു ജഗ്താർ സിങ് അറസ്റ്റിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളിയാഴ്ച ചണ്ഡീഗഡിൽ വച്ചാണ് ഉപ്കാർ സിങ് പിടിയിലാകുന്നത്. അതേസമയം, വാർത്തയോട് പ്രതികരിച്ച രഞ്ജിത് സിങ് തനിക്ക് ഇത്തരത്തിലുള്ള കോളുകളൊന്നും ലഭിച്ചില്ലെന്നാണ് പറഞ്ഞത്. ആരും തന്നോട് പണം ആവശ്യപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP