Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ച് മൽസ്യബന്ധനം: പതിനാല് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ച് മൽസ്യബന്ധനം: പതിനാല് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

കൊളംബോ: രാജ്യാന്തര സമുദ്രാതിർത്തി ലംഘിച്ചെന്ന ആരോപണത്തിൽ പതിനാല് ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി. ഇവരുടെ ബോട്ടുകളും അധികൃതർ പിടിച്ചെടുത്തു. ഡെൽഫ്റ്റ് ദ്വീപിന്റെ വടക്കൻ പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. നാവികസേന ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 28 നാണ് ശ്രീലങ്കൻ നാവികസേന 14 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 3 ഫിഷിങ് ട്രോളറുകളെയും സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്തത്. തുടർനടപടികൾക്കായി വൈദ്യപരിശോധനയ്ക്ക് ശേഷം മത്സ്യത്തൊഴിലാളികളെ ജാഫ്നയിലെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറിയതായി അധികൃതർ പറഞ്ഞു.

ശക്തമായ പട്രോളിങ് കാരണം ശ്രീലങ്കൻ കടലിൽ പ്രവേശിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി നാവികസേന പറഞ്ഞു. 2018 ജനുവരിയിലാണ് ശ്രീലങ്ക വിദേശ ബോട്ടുകൾ ശ്രീലങ്കൻ അതിർത്തിയോട് ചേർന്ന് മത്സ്യബന്ധനം നടത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായി പിഴയുടെ 100 ഇരട്ടി വർധിപ്പിച്ചിരുന്നു. ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ പതിവായി പ്രവേശിക്കുന്നത് സംബന്ധിച്ച തർക്കത്തിനിടയിലാണ് പതിനാല് മത്സ്യത്തൊഴിലാളികൾ നാവികസേനയുടെ പിടിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP