Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചരിത്ര കോൺഗ്രസിലെ പ്രതിഷേധങ്ങളിൽ റിപ്പോർട്ടു തേടി ഗവർണർ; ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും റിപ്പോർട്ട് നൽകണം; സ്ഥലത്തു നിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനും നിർദ്ദേശം; ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും വിലയിരുത്തൽ; ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപ്പിച്ചു തന്നെ മുന്നോട്ട്; പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ; ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല

ചരിത്ര കോൺഗ്രസിലെ പ്രതിഷേധങ്ങളിൽ റിപ്പോർട്ടു തേടി ഗവർണർ; ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും റിപ്പോർട്ട് നൽകണം; സ്ഥലത്തു നിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനും നിർദ്ദേശം; ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നില്ലെന്നും വിലയിരുത്തൽ; ആരിഫ് മുഹമ്മദ് ഖാൻ രണ്ടും കൽപ്പിച്ചു തന്നെ മുന്നോട്ട്; പരിപാടിയിൽ പ്രോട്ടോക്കോൾ ലംഘനം ഉണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ; ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂരിൽ ചരിത്ര കോൺഗ്രസിനിടെ തനിക്കെതിരെ ഉണ്ടായ പ്രതിഷേധങ്ങളിൽ രണ്ടും കൽപ്പിച്ചു നീങ്ങാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷേധങ്ങളിലുടെ വീഡിയോ ദൃശ്യങ്ങൾ വൈസ് ചാൻസലറിൽ നിന്നും ചോദിച്ചു വാങ്ങിയ ശേഷം സർക്കാറിൽ നിന്നും റിപ്പോർട്ടു തേടി. ഗവർണറുടെ ഓഫീസ് ഡി.ജി.പിയോടാണ് റിപ്പോർട്ട് തേടിയത്. ഇന്റലിജൻസ് എ.ഡി.ജി.പിയും റിപ്പോർട്ട് നൽകണം. സംഘാടകരുടെ വീഴ്ച, ക്ഷണമില്ലാതെ പരിപാടിക്കെത്തിയവർ എന്നിവരെ കുറിച്ച് റിപ്പോർട്ട് നൽകണമെന്ന് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. പരിപാടിക്ക് ശേഷം കണ്ണൂർ വി സിയോട് ഗവർണർ വിശദീകരണം തേടിയിരുന്നു.

യൂണിവേഴ്‌സിറ്റിക്കും പരിപാടിയുടെ സംഘാടക സമിതിക്കും പ്രതിഷേധമുണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നുവെന്നാണ് ഗവർണറുടെ ഓഫീസിന്റെ വിലയിരുത്തൽ. എന്നാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചില്ല. സദസിൽ നിന്നും വേദിയിൽ നിന്നും പ്രതിഷേധമുണ്ടായി. സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ച പരിശോധിക്കണം എന്നുമാണ് നിർദ്ദേശം. ഇന്നലെ തന്നെ സംഘർഷസമയത്തുണ്ടായ ഫോട്ടോകളും വീഡിയോകളും ഗവർണർ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം.

പ്രതിഷേധസമയത്ത് സ്ഥലത്തുനിന്നെടുത്ത ചിത്രങ്ങളും പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും പരിശോധിക്കാനും ഡിജിപിക്ക് നിർദ്ദേശം നൽകി. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകാനും കേസെടുത്ത് മുന്നോട്ട് പോകാനുമാണ് ഗവർണറുടെ തീരുമാനമെന്നാണ് സൂചന. ഉദ്ഘാടനത്തിനിടെ ചരിത്രകാരൻ ഇർഫാൻ ഹബീബ് തന്നെ ബലമായി തടയാൻ ശ്രമിച്ചെന്നും ഉദ്ഘാടനപ്രസംഗം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗവർണർ ഇന്നലെ ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസിൽ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.

ചരിത്രകാരൻ ഇർഫാൻ ഹബീബിന്റെ പ്രസംഗം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പരിപാടിയിലെ പല കാര്യങ്ങളും ശരിയായ രീതിയിലല്ല നടന്നതെന്നും കണ്ണൂർ സർവകലാശാല വി സി മാധ്യമങ്ങളോട് പറഞ്ഞു. പ്രസംഗ സമയത്തിന്റെ കാര്യത്തിൽ ചെറിയ തോതിൽ പ്രോട്ടോകോൾ ലംഘനമുണ്ടായിട്ടുണ്ട്. ചരിത്ര കോൺഗ്രസിന്റെ പുതിയ പ്രസിഡന്റിനെ നിർദ്ദേശിക്കാനും പിന്താങ്ങാനും രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ഇത് പ്രോട്ടോകോളിന്റെ ഭാഗമായിരുന്നില്ല. പുതിയ പ്രസിഡന്റിന്റെ സ്ഥാനകൈമാറ്റ ചടങ്ങ് മാത്രമാണ് ഉണ്ടായിരുന്നതെന്നും കണ്ണൂർ സർവകലാശാല വി സി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ നടന്ന അഖിലേന്ത്യ ചരിത്ര കോൺഗ്രസ് സമ്മേളന ഉദ്ഘാടനവേദിയിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഗവർണറും ചരിത്രകാരന്മാരും രാഷ്ട്രീയ നേതാക്കളും പരസ്പരം പോരടിച്ചത്. ഇതേത്തുടർന്ന് നാടകീയരംഗങ്ങൾ അരങ്ങേറിയ ചടങ്ങിൽ ഗവർണർക്ക് ഉദ്ഘാടന പ്രസംഗം പാതിയിൽ നിർത്തേണ്ടിവന്നു. ഗവർണറെ കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ വേദിയിലിരുത്തി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി പ്രതിനിധികൾ എഴുനേൽക്കുകയായിരുന്നു.

സമ്മേളന പ്രതിനിധികളും സദസ്സിൽ പ്രതിഷേധമുയർത്തി. വേദിയിലുണ്ടായിരുന്ന പ്രമുഖ ചരിത്രകാരനും ചരിത്ര കോൺഗ്രസിന്റെ സ്ഥാനമൊഴിയുന്ന അധ്യക്ഷനുമായ പ്രഫ. ഇർഫാൻ ഹബീബും ഗവർണറും തമ്മിൽ അൽപനേരം വാഗ്വാദവുമുണ്ടായി. പ്രതിഷേധിച്ചവരെ പൊലീസ് നീക്കംചെയ്യാൻ ശ്രമിച്ചതോടെ കൂടുതൽ സമ്മേളന പ്രതിനിധികൾ പ്രതിഷേധവുമായി എഴുന്നേറ്റു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് നീക്കം ജനപ്രതിനിധികൾ തടഞ്ഞു.

ചരിത്രകാരൻ ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്നും ഗവർണറുടെ ഓഫീസ് ട്വിറ്ററിലൂടെ ആരോപിച്ചു. സംഭവത്തിന്റെ ചിത്രങ്ങളടക്കമാണ് ഗവർണറുടെ ട്വീറ്റ്. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടി വിവാദമാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല. 80 ാം സമ്മേളന ഉദ്ഘാടനത്തിൽ പ്രസംഗിക്കുന്നതിനിടെ ഇർഫാൻ ഹബീബ് പൗരത്വഭേദഗതിയെക്കുറിച്ച് ചില കാര്യങ്ങൾ ഉന്നയിച്ചു. എന്നാൽ, ഗവർണർ ഇതിന് മറുപടി പറഞ്ഞപ്പോൾ, ഇർഫാൻ ഹബീബ് അദ്ദേഹത്തെ ശാരീരികമായി തടയാൻ ശ്രമിച്ചു. വീഡിയോയിൽ ഇത് വ്യക്തമാണെന്നും ഗവർണറുടെ ട്വീറ്റിൽ പറയുന്നു.

ഗവർണറുടെ പ്രസ്താവനകൾ ചോദ്യം ചെയ്ത് പ്രസംഗം തടസ്സപ്പെടുത്താൻ അദ്ദേഹം ശ്രമിച്ചു. മൗലാന അബ്ദുൾ കലാം ആസാദിനെ കുറിച്ച് പറഞ്ഞപ്പോൾ ഗോഡ്‌സയെ കുറിച്ച് പറയണമെന്ന് അദ്ദേഹം ശബ്ദം ഉയർത്തി പറഞ്ഞു. ഗവർണറുടെ സുരക്ഷാ ഉദ്യോസ്ഥനേയും എഡിഎസിനേയും തള്ളിമാറ്റി. അവർ പിന്നീട് ഇർഫാൻ ഹിബീബിനെ തടഞ്ഞു.ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ള ഒരു വ്യക്തിയെന്ന നിലയിൽ മുൻ പ്രഭാഷകർ ഉന്നയിച്ച കാര്യങ്ങളോട് താൻ പ്രതികരിച്ചുവെന്നും ഗവർണർ പറഞ്ഞു. എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളോടുള്ള അസഹിഷ്ണുത കാരണം വേദിയിൽ നിന്നും പ്രേക്ഷകരിൽ നിന്നും പ്രസംഗത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം ട്വിറ്റിറിൽ കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP