Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിന്ദുവായതിനാൽ വിവേചനം നേരിട്ടെന്ന അക്തറിന്റെ വാദം ശരിവെച്ചപ്പോൾ കനേരിയ പാക്കിസ്ഥാനിൽ 'രാജ്യദ്രേഹിയായി'; കനേരിയ പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് മുഹമ്മദ് യൂസുഫ്; വിവേചനം ഇല്ലെങ്കിൽ താങ്കൾ എന്തിന് മതം മാറിയെന്ന മറുചോദ്യവുമായി ആരാധകരും; കനേരിയ പണത്തിന് വേണ്ടി എന്തും പറയുമെന്ന് മിയാൻദാദും; ഹിന്ദുവായതിന്റെ പേരിൽ വിവേചനം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദേശീയ ടീമിൽ ഒരിക്കലും കളിക്കില്ലായിരുന്നെന്നും മുൻ പാക്കിസ്ഥാൻ കോച്ച്

ഹിന്ദുവായതിനാൽ വിവേചനം നേരിട്ടെന്ന അക്തറിന്റെ വാദം ശരിവെച്ചപ്പോൾ കനേരിയ പാക്കിസ്ഥാനിൽ 'രാജ്യദ്രേഹിയായി'; കനേരിയ പറയുന്നത് ഇല്ലാത്ത കാര്യങ്ങളെന്ന് മുഹമ്മദ് യൂസുഫ്; വിവേചനം ഇല്ലെങ്കിൽ താങ്കൾ എന്തിന് മതം മാറിയെന്ന മറുചോദ്യവുമായി ആരാധകരും; കനേരിയ പണത്തിന് വേണ്ടി എന്തും പറയുമെന്ന് മിയാൻദാദും; ഹിന്ദുവായതിന്റെ പേരിൽ വിവേചനം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദേശീയ ടീമിൽ ഒരിക്കലും കളിക്കില്ലായിരുന്നെന്നും മുൻ പാക്കിസ്ഥാൻ കോച്ച്

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ഡാനിഷ് കനേരിയ മതവിവേചനം നേരിട്ടു എന്ന ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ പാക്കസ്ഥാന് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയത്. അക്തർ പറഞ്ഞത് സത്യമാണെ്‌നും തന്നാട് മോശമായി പെരുമാറിയ സഹകളിക്കാരുടെ പേരുകൾ വെളിപ്പെടുത്തുമെന്നും കനേരിയ വ്യക്തമാക്കിയിരുന്നു. ഇതോടെ ഇത് പാക്കിസ്ഥാന് വൻ തിരിച്ചടി ആകുകയും ചെയ്തു. ഇന്ത്യൻ മാധ്യമങ്ങൾ അടക്കം ഈ പാക്കിസ്ഥാനെതിരെ ഉന്നയിച്ചതോടെ കനേരിയ പാക്കിസ്ഥാനിലെ 'രാജ്യദ്രേഹിയായി മാറി.

മുൻ ഫാസ്റ്റ് ബൗളർ ഷൊയബ് അക്തറിന്റെ പ്രസ്താവന ശരിവെച്ച പാക് മുൻ താരം ഡാനിഷ് കനേരിയയെ തള്ളിപ്പറഞ്ഞു കൊണ്ട് ക്രിസ്ത്യാനിയായി ടീമിലെത്തി പിന്നീട് ഇസ്ലാമിലേക്ക് മതം മാറിയ മുഹമ്മദ് യൂസഫ് രംഗത്തു വന്നിരുന്നു. കനേരിയ വിവേചനം നേരിട്ടിട്ടില്ല എന്നാണ് മുഹമ്മദ് യൂസഫ് പറഞ്ഞത്. ഹിന്ദുവായതിന്റെ പേരിൽ പാക് ക്രിക്കറ്റർ ഡാനിഷ് കനേരിയ ടീമിൽ നിന്നും വിവേചനം നേരിട്ടിരുന്നെന്നും ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ പോലും ഇസ്ളാമി ക്രിക്കറ്റർമാർക്ക് അയിത്തമായിരുന്നു എന്നും അക്തറിന്റെ വെളിപ്പെടുത്തൽ ശരി വച്ചാണ് കനേരിയ രംഗത്തുവന്നത്.

ഇതിനെ തള്ളിപ്പറഞ്ഞ ന്യൂനപക്ഷങ്ങൾക്ക് പാക് ടീമിൽ വിവേചനം നേരിടേണ്ടി വരുന്നു എന്ന കനേരിയയുടെ വാദം തെറ്റാണ്. ഞാനും പാക് ടീമിൽ കളിച്ചിട്ടുള്ളയാളാണ്. എല്ലായ്‌പ്പോഴും തനിക്ക് സ്നേഹവും പിന്തുണയും ടീമിൽ നിന്നും മാനേജ്മെന്റിൽ നിന്നും ആരാധകരിൽ നിന്നും കിട്ടിയിരുന്നു. പാക്കിസ്ഥാൻ സിന്ദാബാദ്.'' കനേരിയയെ വിമർശിച്ച് എത്തിയ മൊഹമ്മദ് യൂസുഫ് തന്റെ ട്വീറ്റിൽ കുറിച്ചു.

കനേരിയയുടെ പ്രസ്താവനയ്ക്ക് എതിരേ മറ്റു താരങ്ങളും രംഗത്തു വന്നു. പണത്തിന് വേണ്ടി കനേരിയ എന്തും പറയുമെന്നായിരുന്നു മുൻ നായകനും കോച്ചുമായിരുന്ന ജാവേദ് മിയാൻദാദ് പറഞ്ഞത്. അഴിമതിക്കേസിൽ പെട്ട് ക്രിക്കറ്റിൽ നിന്നും വിലക്കിയ ആൾ പറയുന്നത് ആൾക്കാർ വിശ്വസിക്കുന്നത് അത്ഭുതമുണ്ടാക്കുന്നു എന്നും പറഞ്ഞു. കൗണ്ടി ക്രിക്കറ്റിൽ ഒത്തുകളിച്ച് ആജീവനാന്ത വിലക്ക് നേടിയ യാളാണ് കനേരിയ. അയാളെ എങ്ങിനെയാണ് വിശ്വസിക്കുക. താൻ പരിശീലകനായിരുന്ന കാലത്തും കനേരിയ ടീമിൽ ഉണ്ടായിരുന്നു. എന്നാൽ വിവേചനത്തെക്കുറിച്ച് അയാൾ പറഞ്ഞിരുന്നില്ല. ഹിന്ദുവായതിന്റെ പേരിൽ വിവേചനം ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം ദേശീയ ടീമിൽ ഒരിക്കലും കളിക്കില്ലായിരുന്നെന്നും മിയാൻദാദ് പറയുന്നു.

മതത്തിന്റെ പേരിൽ വിവേചനം നേരിട്ട ഒരാൾക്ക് എങ്ങിനെ 10 വർഷം ടീമിൽ കളിക്കാൻ കഴിയുമായിരുന്നു എന്നും ചോദിക്കുന്നു. സ്പിൻ ബൗളിംഗിൽ മിടുക്കന്മാരായി ഇമ്രാൻ താഹിർ, അലി ഹുസൈൻ, മൻസൂർ അംജാദ് എന്നിവർ കളിക്കാനുണ്ടായിരുന്ന കാലത്താണ് കനേരിയയ്ക്ക അവസരം കിട്ടിയത്. ഇമ്രാൻ താഹിർ പിന്നീട് ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറി ആ ടീമിലെ താരമായി മാറി. കനേരിയ വിഷയം ഇന്ത്യാക്കാർ ഗൗരവത്തിൽ എടുക്കുന്നതിന് കാരണം ഇന്ത്യയിലെ നിലവിലെ പ്രശ്നങ്ങൾ മറയ്ക്കാനാണെന്നും മിയാൻദാദ് പറഞ്ഞു.

അതേസമയം യൂസുഫിന്റെ ട്വീറ്റ് വന്നതിന് പിന്നാലെ ആരാധകരും രംഗത്ത് വന്നു. 'എങ്കിൽ പിന്നെ താങ്കൾ എന്തിനാണ് മതം മാറിയത്?' എന്നാണ് ഒരു ചോദ്യം ഉയർന്നത്. യൂസുഫിന്റെ പഴയ നാമമായ 'യൂസുഫ് യൊഹാന' എന്ന പേര് ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ആരാധകരുടെ ചോദ്യം. സഹകളിക്കാരുടെ സമ്മർദ്ദം ഇല്ലെങ്കിൽ പിന്നെ ക്രൈസ്തവികതയിൽ നിന്നും ഇസ്ളാമികതയിലേക്ക് താങ്കൾ എന്തിന് മതം മാറിയെന്നാണ് പലരുടേയും ചോദ്യം. മുസ്ലിം ക്രിക്കറ്റർമാരുടെ പീഡനം മൂലമാണ് ഈ പാക്കിസ്ഥാനി ക്രിസ്ത്യാനി മതം മാറിയെന്നും ഇപ്പോൾ പാക് മുസ്ളീങ്ങളെ പിന്തുണയ്ക്കുന്നതെന്നും വിമർശനമുണ്ട്.

നേരത്തെ, ഒരു ചാനൽ പരിപാടിയിലാണ് കനേരിയക്ക് പാക് ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് അക്തർ വെളിപ്പെടുത്തിയത്. കരിയറിൽ ഒന്നോ രണ്ടോ കാര്യങ്ങൾക്കാണ് സഹതാരങ്ങളുമായി തർക്കിച്ചിരുന്നത്. ഒന്ന്, പ്രാദേശിക വാദമായിരുന്നു. രണ്ട്, ഡാനിഷ് കനേരിയക്കെതിരെ ഉണ്ടായിരുന്ന മതപരമായ വിവേചനം. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഹിന്ദു ആയതിന്റെ പേരിൽ സഹതാരങ്ങൾ കനേരിയയെ പരിഹസിക്കുമായിരുന്നു. ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാനു വിജയം സമ്മാനിച്ചതെന്നും അക്തർ പറഞ്ഞു.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്‌ളാദേശിലെയും പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ മുൻ നിർത്തിയുള്ള പൗരത്വഭേദഗതി ബിൽ ഇന്ത്യയിൽ വലിയ ഒച്ചപ്പാടാണ് ഉയർത്തുന്നതിനിടെയാണ് കനേരിയയോട് വിവേചനം പുലർത്തിയ വിവരം പുറത്തുവന്നത്. ഇതോടെ ഇതൊരു രാഷ്ട്രീയ വിഷയമായും മാറി. ഇന്ത്യൻ മുസ്ലിംങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെട്ട ഇമ്രാൻ ഖാനുള്ള മറുപടി എന്ന നിലയിലും ഈ വിഷയം ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ആദ്യം സ്വന്തം കാര്യം നോക്കട്ടെ എന്ന അഭിപ്രായമാണ് ഇതോടെ ശക്തമായത്.

ഹിന്ദുവായിരുന്നതിനാൽ മറ്റുള്ളവർ മോശമായി ഡാനിഷ് കനേരിയയോട് പെരുമാറിയിരുന്നെന്നാണ് അക്തർ വെളിപ്പെടത്തിയത്. അനിൽ ദൽപത്തിന് പിന്നാലെ പാക്കിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടാമത്തെ ഹിന്ദുവാണ് ഡാനിഷ് കനേരിയ. വിശ്വാസത്തിന്റെ പേരിൽ കനേരിയയോട് മറ്റുള്ളവർ അയിത്തം കാട്ടിയിരുന്നെന്നും കനേരിയ ഇരിക്കുന്ന ടേബിളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും അക്തർ പറഞ്ഞു. ടീമിലെ നായകൻ പോലും തങ്ങൾക്കൊപ്പം കനേരിയ ഭക്ഷണം കഴിക്കുന്നതിൽ നെറ്റി ചുളിച്ചിരുന്നു. അപ്പോൾ ഞാൻ പറയും നിങ്ങൾ നായകനായിരിക്കും. പക്ഷേ ഈ പെരുമാറ്റം മോശമാണ്. അനേകം വിക്കറ്റുകൾ വീഴ്‌ത്തുകയും നമ്മളെ കളി ജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാളോട് ഈ രീതിയിൽ പെരുമാറുന്നത് ശരിയല്ല.-ഗെയിം ഓൺ ഹൈ' എന്ന പരിപാടിയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.

മികച്ച പ്രകടനം നടത്തിയാലും ഒരിക്കലും കനേരിയയ്ക്ക് മത്സരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് കിട്ടിയിരുന്നില്ലെന്നും അക്തർ ആരോപിച്ചു. ഇതിനെ 'ധിക്കാരം' എന്നാണ് അക്തർ വിശേഷിപ്പിച്ചത്. 2005 ൽ ഇംഗ്‌ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിൽ കനേരിയയാണ് എതിരാളികളുടെ മുൻനിര ബാറ്റ്‌സ്മാന്മാരെയെല്ലാം കുടുക്കി ടീമിന് വിജയം നേടിക്കൊടുത്തതെന്നും അക്തർ പറഞ്ഞു. പ്രദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ ആരെങ്കിലും മറ്റൊരാളോട് വിവേചനം കാണിക്കുന്നത് താൻ എന്നും എതിർത്തിരുന്നു. ഹിന്ദുവാണെങ്കിലും പാക്കിസ്ഥാനിൽ ആണ് ജനിച്ചതെങ്കിൽ അയാൾ ആ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഹിന്ദു ഇംഗ്‌ളണ്ടിനെതിരേയുള്ള പരമ്പര ജയിപ്പിച്ചതെങ്കിൽ അദ്ദേഹത്തോട് വിവേചനം കാട്ടുന്നതിനെതിരേ താൻ തുറന്നടിച്ചിരുന്നു.

പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബൗളർമാരുടെ പട്ടികയിലാണ് ഡാനിഷ് കനേരിയ. ഇമ്രാൻഖാൻ, വാസീം അക്രം, വാഖർ യുനൂസ് എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്തുണ്ട് കനേരിയ. 261 ടെസ്റ്റ് വിക്കറ്റുകളാണ് കനേരിയ വീഴ്‌ത്തിയിട്ടുള്ളത്. ഒത്തുകളിയുടെ പേരിൽ കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് വന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിന് തിരശീല വീണത്. ഇതിനെതിരേ താരം അപ്പീൽ നൽകിയിരുന്നെങ്കിലും 2013 ജൂലൈയിൽ അത് തള്ളി. അക്തർ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം. ഹിന്ദുവാണ് എന്നതിനാൽ പാക് ക്രിക്കറ്റ് ടീമിൽ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് താരം സമ്മതിച്ചു. തന്നോട് സംസാരിക്കാൻ പോലൂം ഇഷ്ടമില്ലാത്ത സഹതാരങ്ങൾ ഉണ്ടായിരുന്നു. അന്ന് വിവേചനത്തെക്കുറിച്ച് തുറന്ന് പറയാൻ തനിക്ക് ഭയമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അക്തർ അക്കാര്യം പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. യൂനിസ്ഖാൻ, ഇൻസമാം ഉൾ ഹക്ക്, മൊഹമ്മദ് യൂസുഫ്, അക്തർ തുടങ്ങിയ ഏതാനും കളിക്കാർ തന്നോട് മത വിവേചനം കാട്ടാതെ നന്നായി പെരുമാറിയിരുന്നെന്നും പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP