Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്ന്; കാപ്‌സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച ജോളി; ക്ഷീണം മാറാനുള്ള കൂൺ ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് തന്ത്രത്തിൽ കഴിപ്പിച്ചു; കൂടത്തായി സയനൈഡ് കൊലപാതകത്തിൽ അന്വേഷണം സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ; ഇരുന്നൂറോളം സാക്ഷികൾ, മുന്നൂറോളം രേഖകൾളുമായി ജോളിക്കെതിരെ റോയ് വധക്കേസിലെ കുറ്റപത്രം തയ്യാറായി; ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് പൊലീസ്

പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് കൂൺ കാപ്സ്യൂൾ ഉള്ളിൽച്ചെന്ന്; കാപ്‌സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച ജോളി; ക്ഷീണം മാറാനുള്ള കൂൺ ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ച് തന്ത്രത്തിൽ കഴിപ്പിച്ചു; കൂടത്തായി സയനൈഡ് കൊലപാതകത്തിൽ അന്വേഷണം സംഘത്തിന്റെ കണ്ടെത്തൽ ഇങ്ങനെ; ഇരുന്നൂറോളം സാക്ഷികൾ, മുന്നൂറോളം രേഖകൾളുമായി ജോളിക്കെതിരെ റോയ് വധക്കേസിലെ കുറ്റപത്രം തയ്യാറായി; ശക്തമായ ശാസ്ത്രീയ തെളിവുകൾ ഉണ്ടെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയിലെ പൊന്നാമറ്റത്ത് ടോം തോമസും സിലിയും കൊല്ലപ്പെട്ടത് സയനൈഡ് നിറച്ച കൂൺ കാപ്‌സ്യൂൾ ഉള്ളിൽച്ചെന്നാണെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇവരെ ജോളി കൊലപ്പടുത്തിയ വിഷം പകർന്നു നൽകിയത് എങ്ങനെയെന്ന ചോദ്യം ഉയർന്നിരുന്നു. ഭക്ഷണത്തിനൊപ്പം വിഷം കലർത്തിയെന്നാണ് നേരത്തെ പൊലീസ് വെളിപ്പെടുത്തിയത്. ഇതിൽ നിന്നും വ്യത്യസ്തമായാണ് ഇപ്പോൾ ഗുളിക രൂപത്തിലാണ് സയനൈഡ് നൽകിയതെന്ന് അന്വേഷണ സംഘംവ്യക്തമാക്കിയത്.

സയനൈഡ് നൽകിയാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്ന് ജോളി മൊഴിനൽകിയിരുന്നു എങ്കിലും കാപ്‌സ്യൂളിനകത്ത് സയനൈഡ് കലർത്തിയ സംഭവം അടുത്തയിടെയാണ് വെളിപ്പെടുത്തിയത്. കാപ്‌സ്യൂളിനുള്ളിലെ മരുന്നു കളഞ്ഞ് പകരം സയനൈഡ് നിറച്ച് ഇവർക്ക് നല്കുകയായിരുന്നു. ടോം തോമസ് പതിവായി കൂൺ കാപ്യസൂളുകൾ കഴിച്ചിരുന്നതിനാൽ ഇത് സംശയത്തിന് ഇടനല്കിയില്ല. ക്ഷീണം മാറാൻ കൂൺ ഗുളിക നല്ലതാണെന്ന് ധരിപ്പിച്ചാണ് സിലിക്ക് നല്കിയത്. സിലിയുടെ ഭർത്താവ് ഷാജു ഗുളിക വാങ്ങി ജോളിയെ ഏൽപ്പിക്കുകയും അതിൽ സയനൈഡ് നിറച്ച് തിരിച്ചു നൽകുകയുമായിരുന്നുവെന്നാണ് അന്വേഷണസംഘം പറഞ്ഞത്.

സയനൈഡ് ക്യാപ്സ്യൂളിനുള്ളിൽ നിറച്ച രീതി, സയനൈഡിന്റെ ഉറവിടം, ടോം തോമസിന്റെ വീടും സ്ഥലവും തന്റെ പേരിലേക്കാക്കാൻ ജോളി തയ്യാറാക്കിയ ഒസ്യത്തിന്റെ അസ്സൽ, ചെക്ക് മാറിയും നിക്ഷേപിച്ച വകയിലുമുള്ള ടോം തോമസിന്റെ പണത്തിന്റെ വിവരങ്ങൾ എന്നിവ അറിയുന്നതിന് ജോളിയെ വിശദമായി ചോദ്യംചെയ്യണമെന്ന് കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. ഒസ്യത്തിൽ സാക്ഷികളായി ഒപ്പുവെച്ചവരുമായി ജോളിക്കുള്ള ബന്ധവും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അറിയുന്നതിനും പ്രതിയുടെ സാന്നിധ്യത്തിൽ തെളിവെടുപ്പ് വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടു.

അതേസമയം കൂടത്തായി കൊലക്കേസിൽ ആദ്യം രജിസ്റ്റർ ചെയ്ത റോയ് തോമസ് വധക്കേസിൽ കുറ്റപത്രം തയ്യാറായിട്ടുണ്ട്. ഇത് തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ താമരശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. റോയിയുടെ ഭാര്യ ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. ഇരുനൂറിനു മുകളിൽ സാക്ഷികളുണ്ട്. മുന്നൂറോളം രേഖകളും തെളിവായി ഹാജരാക്കും. ജോളി നേരത്തേ ഉപയോഗിച്ച് ബാക്കിവെച്ച സയനൈഡിന്റെ അംശവും ഈ കേസിലെ പ്രധാന തെളിവാണ്.

റോയ് തോമസ് വധക്കേസിൽ ജോളി അറസ്റ്റിലായത് ഒക്ടോബർ അഞ്ചിനാണ്. ജനുവരി രണ്ടിന് 90 ദിവസം പൂർത്തിയാകും. ഈ ദിവസത്തിനുമുമ്പെ കുറ്റപത്രം സമർപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്‌പി. കെ.ജി. സൈമൺ, ക്രൈംബ്രാഞ്ച് എസ്‌പി. ആർ. ഹരിദാസൻ എന്നിവരുടെ നേതൃത്വത്തിൽ സമയബന്ധിതമായി കുറ്റപത്രം തയ്യാറാക്കിയത്. റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയ ഭാര്യ ജോളിയമ്മ എന്ന ജോളി (47), ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരൻ കക്കാട് കക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തിൽ പ്രജികുമാർ (48), വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സിപിഎം. മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ് എന്നിവരാണ് റോയ് വധക്കേസിലെ പ്രതികൾ. ഇവർ നാലുപേരും അറസ്റ്റിലായി.

റോയ് വധക്കേസിൽ അന്വേഷണസംഘത്തിന് ആത്മവിശ്വാസം പകരുന്നത് ശാസ്ത്രീയതെളിവുകളാണ്. ഇതിൽ പ്രധാനം റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കെമിക്കൽ അനാലിസിസിലും റോയ് മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടത്തായി കൂട്ടക്കൊലക്കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുള്ളത് ഈ കേസിൽ മാത്രമാണ്. മറ്റൊന്ന് വീട്ടിൽനിന്ന് കണ്ടെടുത്ത സയനൈഡിന്റെ അംശമാണ്. പഴയ കുപ്പിയിൽ സൂക്ഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടിൽനിന്ന് ജോളിയാണ് പൊലീസിന് എടുത്തുകൊടുത്തത്. ഇത് സയനൈഡാണെന്ന് ശാസ്ത്രീയപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

കൊലയ്ക്കുള്ള കാരണത്തിലേക്ക് നയിക്കുന്ന വ്യാജ ഒസ്യത്താണ് മറ്റൊരു പ്രധാന തെളിവ്. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ ഒസ്യത്തിലാണ് സാക്ഷിയായി മനോജ് ഒപ്പിട്ടത്. സാക്ഷിയായ മറ്റൊരാളുടെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴിയും പൊലീസിന് കിട്ടി. വ്യാജ ഒസ്യത്ത് സംബന്ധിച്ച രേഖകളെല്ലാം പൊലീസിന് കിട്ടിയിട്ടുണ്ട്. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, എൻ.ഐ.ടി. പ്രൊഫസറാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് എന്നിവയും ജോളിയുടെ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകളാണ്. മറ്റു കേസുകളിലും ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP