Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതി, പിണറായിയെ പറഞ്ഞതിന് മാപ്പു പറഞ്ഞിട്ട് പോയാൽ മതി'; പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രിയെ വിമർശിച്ച ആയിഷ റെന്നയെ മാപ്പു പറയിക്കാൻ സിപിഎം; ഡൽഹി പൊലീസിനെ 'വിറപ്പിച്ച'പ്പോൾ റെന്നക്ക് കൈയടിച്ച സഖാക്കൾക്ക് പിണറായിയെ വിമർശിച്ചപ്പോൾ മൗദീദികുഞ്ഞായി! ചൊടിപ്പിച്ചത് ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യംപോലും നൽകാതെ 11 ദിവസമായി ജയിലിൽ അടച്ചത് ഇരട്ടത്താപ്പെന്ന് പറഞ്ഞതോടെ

'നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതി, പിണറായിയെ പറഞ്ഞതിന് മാപ്പു പറഞ്ഞിട്ട് പോയാൽ മതി'; പൗരത്വ നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രിയെ വിമർശിച്ച ആയിഷ റെന്നയെ മാപ്പു പറയിക്കാൻ സിപിഎം; ഡൽഹി പൊലീസിനെ 'വിറപ്പിച്ച'പ്പോൾ റെന്നക്ക് കൈയടിച്ച സഖാക്കൾക്ക് പിണറായിയെ വിമർശിച്ചപ്പോൾ മൗദീദികുഞ്ഞായി! ചൊടിപ്പിച്ചത് ഹർത്താൽ അക്രമത്തിന് അറസ്റ്റിലായ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യംപോലും നൽകാതെ 11 ദിവസമായി ജയിലിൽ അടച്ചത് ഇരട്ടത്താപ്പെന്ന് പറഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാർത്ഥിനിയെ കൊണ്ടു മാപ്പു പറയിച്ച് സിപിഎം പ്രവർത്തകർ. കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിലാണ് പ്രശ്‌നങ്ങളുണ്ടായത്. പിണറായി വിജയനെ വിമർശിച്ചതോടെ ഒരാഴ്‌ച്ച മുമ്പ് ഡൽഹി പൊലീസിനെതിരെ വിമർശിച്ച ആയിഷ റെന്ന മുഖ്യമന്ത്രിയെ വിമർശിച്ചത് സഖാക്കൾക്ക് മൗദീദിക്കുഞ്ഞായി. നേരത്തെ ഡൽഹി പൊലീസിനെ വിമർശിച്ച മലപ്പുറം വമ്പത്തിയായി ചിത്രീകരിച്ചവരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വർഗീയവാദിയായി ചിത്രീകരിക്കുന്നത്.

കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പൊതുപരിപാടിയിൽ മുഖ്യാതിഥി ആയിരുന്നു റെന്ന. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ച പൊന്നാനിയിലെ ആറ് വിദ്യാർത്ഥികളെ ജാമ്യംപോലും നൽകാതെ 11 ദിവസമായി ജയിലിൽ അടച്ചിരിക്കുന്ന കേരളം ഭരിക്കുന്ന പിണറായി സർക്കാരിന്റെ ഇരട്ടത്താപ്പ് പ്രസംഗത്തിൽ റെന്ന ചോദ്യംചെയ്തതാണ് സിപിഎം പ്രവർത്തകരെ ചൊടിപ്പിച്ചത്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ തടവിലിട്ടത് അന്യായമാണെന്ന് പറഞ്ഞ റെന്ന, പൊന്നാനിയിലെ വിദ്യാർത്ഥികൾക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കുന്ന കേരള സർക്കാർ നിലപാടിനെയും വിമർശിച്ചു. വിദ്യാർത്ഥികളെ എത്രയുംവേഗം മോചിപ്പിക്കണമെന്നും റെന്ന ആവശ്യപ്പെട്ടു.

പ്രസംഗം അവസാനിച്ചയുടൻ കേരള സർക്കാരിനെ കുറ്റംപറഞ്ഞ റെന്ന മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ രംഗത്തെത്തി. ഞാൻ പറഞ്ഞത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്, അതിന് മാപ്പൊന്നും പറയില്ലെന്നായിരുന്നു റെന്നയുടെ പ്രതികരണം. ഇതോടെ നിന്റെ നിലപാട് വീട്ടിൽപോയി പറഞ്ഞാൽ മതിയെന്ന് പറഞ്ഞ് സിപിഎം പ്രവർത്തകർ ആക്രോശിക്കുകയായിരുന്നു. സ്വന്തം അഭിപ്രായമൊന്നും ഇവിടെ പറയാൻ പറ്റില്ലെന്നും പിണറായി സഖാവിനെ നീ എന്താണ് പറഞ്ഞതെന്നും ചോദിച്ചായിരുന്നു സിപിഎം പ്രവർത്തകരുടെ ഭീഷണി.

പ്രതിഷേധം ശക്തമായപ്പോഴും മാപ്പു പറഞ്ഞതായി റെന്ന സമ്മതിച്ചിട്ടില്ല. താൻ മാപ്പുപറഞ്ഞിട്ടില്ലെന്നും ഇതെന്റെ നിലപാടാണെന്നും ആവർത്തിച്ചുപറഞ്ഞിട്ടാണ് വേദിയിൽനിന്ന് മടങ്ങിയതെന്നും റെന്ന പ്രതികരിച്ചു. റെന്നയുടെ നിലപാടിൽ പ്രതിഷേധിച്ച് പരിപാടിക്കുശേഷം സിപിഎം പ്രവർത്തകർ വെൽഫെയർ പാർട്ടിയുടെ പതാക കത്തിച്ചു. ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകയായ അയിഷ റെന്ന ജാമിയ മില്ലിയ കോളേജിലെ പ്രതിഷേധത്തിനിടെ കലാപകാരികൾക്ക് വേണ്ടി ഡൽഹി പൊലീസിനെതിരെല തട്ടിക്കയറുന്ന ദൃശ്യങ്ങള് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

കേരളാ മുഖ്യമന്ത്രിക്കെതിരെ ചെറിയ രീതിയിൽ ഒരു പ്രതിഷേധം ഉയർന്നപ്പോൾ തന്നെ സഖാക്കൾ തനിനിറം വ്യക്തമാക്കി അയ്ഷ റെന്നയെ പരസ്യമായി മാപ്പുപറയിക്കുകയായിരുന്നു. അദ്ധ്യാപക ദമ്പതികളായ എൻ.എം.അബ്ദുൾ റഷീദിന്റെയും ഖമറുന്നിസയുടെയും രണ്ട് മക്കളിൽ ഇളയവളാണ് ആയിഷ.

കോണ്ടോട്ടി കാളോത്ത് ഒന്നാം മൈൽ സ്വദേശിയാണ്. ഫറൂഖ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് ചരിത്രപഠനത്തിനായി ആയിഷ ഡൽഹിയിലെ ജാമിയ മിലിയാ സർവകലാശാലയിൽ എത്തിയത്. ത്യശൂർ സ്വദേശിയും ഡൽഹിയിലെ മാധ്യമ പ്രവർത്തകനുമായ അഫ്‌സൽ റഹ്മാൻ ആണ് ഭർത്താവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP