Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സീതയുടെ സ്‌നേഹം ആദ്യം ലഭിച്ചത് വൃക്കയുടെ രൂപത്തിൽ; തന്റെ ആരുമല്ലാതിരുന്നിട്ടും മാതാപിതാക്കളില്ലാത്ത ജയകൃഷണനെ തേടി കോട്ടയംകാരി സീത വീണ്ടുമെത്തിയത് ആശുപത്രി വിട്ട ജയകൃഷ്ണനെ കുട്ടിക്കൊണ്ടു പോകാൻ: സീതയുടെ തണലിൽ 18കാരൻ ജയകൃഷ്ണന്റെ ജീവിത പ്രതീക്ഷകൾ വീണ്ടും തെളിയുന്നു

സീതയുടെ സ്‌നേഹം ആദ്യം ലഭിച്ചത് വൃക്കയുടെ രൂപത്തിൽ; തന്റെ ആരുമല്ലാതിരുന്നിട്ടും മാതാപിതാക്കളില്ലാത്ത ജയകൃഷണനെ തേടി കോട്ടയംകാരി സീത വീണ്ടുമെത്തിയത് ആശുപത്രി വിട്ട ജയകൃഷ്ണനെ കുട്ടിക്കൊണ്ടു പോകാൻ: സീതയുടെ തണലിൽ 18കാരൻ ജയകൃഷ്ണന്റെ ജീവിത പ്രതീക്ഷകൾ വീണ്ടും തെളിയുന്നു

സ്വന്തം ലേഖകൻ

കൊച്ചി: അച്ഛനും അമ്മയും ഇല്ലാത്ത ജയകൃഷ്ണന് ഇന്ന് ഈ ലോകത്ത് ഏറ്റവും കൂടുതൽ ബന്ധുത്വമുള്ളത് ഏതാനും ദിവസങ്ങൾ മുമ്പ് മാത്രം കണ്ട് പരിചയമുള്ള സീതയോടാണ്. പാലക്കാട്ടുകാരൻ ജയകൃഷ്ണന് വൃക്ക നൽകി കൊണ്ടാണ് കോട്ടയംകാരി സീതാ തമ്പി ജയകൃഷ്ണന് മേൽ അളവില്ലാത്ത സ്‌നേഹം ചൊരിഞ്ഞിരിക്കുന്നത്. ഒടുവിൽ ചികിത്സ കഴിഞ്ഞ് ആശുപത്രി വിട്ട ജയകൃഷ്ണനെ കൂട്ടിക്കൊണ്ടു പോകാനും ആശുപത്രിയിൽ എത്തിയത് സീതയായിരുന്നു.

എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ പാലക്കാട് കോട്ടായി വാവുള്ളിയാൽ പള്ളത്തുപുരയിലെ ജയകൃഷ്ണൻ എന്ന 18കാരൻ ഇന്നലെ ആശുപത്രി വിട്ടു. പുറത്തിറങ്ങിയ ജയകൃഷ്ണനെ കാത്ത് കോട്ടയം നീറിക്കാട് പുത്തൻപടിക്കൽ സീതാ തമ്പിയെ എന്ന 47കാരി ഉണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട ജയകൃഷ്ണന് ഒരമ്മയുടെ സ്ഥാനത്ത് നിന്ന് കരുതലും സ്‌നേഹവും പരിചരണവും നൽകാനായിരുന്നു സീത എത്തിയത്

വൃക്ക രോഗബാധിതനായ ദലിത് യുവാവിന് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ ദയ ചാരിറ്റബിൾ ട്രസ്റ്റാണു സഹായം നൽകിയിരുന്നത്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ അന്വേഷിച്ചെങ്കിലും ഫലം കണ്ടില്ല. അപ്പോഴാണു ട്രസ്റ്റിന്റെ അഡ്‌മിൻ പാനൽ അംഗമായ സീത വൃക്ക നൽകാൻ സന്നദ്ധയായത്. ഭർത്താവ് ദിലീപ് കെ. തമ്പിയും, മക്കളായ കശ്മീരയും കാവേരിയും പൂർണ പിന്തുണ നൽകി.

ഡിസംബർ 8ന് തന്റെ 23ാം വിവാഹവാർഷിക ദിനത്തിൽ ജയകൃഷ്ണനു വൃക്ക നൽകാനായി ആശുപത്രിയിലായിരുന്നു സീത. 10നു ശസ്ത്രക്രിയ നടത്തി. കുറച്ചു ദിവസങ്ങൾക്കു ശേഷം സീത ആശുപത്രി വിട്ടു. ഇന്നലെ ജയകൃഷ്ണനെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്യുമ്പോൾ കൈകളിൽ ചേർത്തു പിടിച്ചു കൊണ്ടുപോകാൻ സീതയുണ്ടായിരുന്നു.

'സന്തോഷം' താൻ ചെയ്ത കാര്യത്തെ കുറിച്ച് സീതയുടെ പ്രതികരണം. അതു തന്റെ നിയോഗമായിരുന്നു എന്ന് വിശ്വസിക്കാനാണ് ഇഷ്ടം. കുടുംബത്തിന്റെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും പിന്തുണ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധിക്കുമായിരുന്നില്ല എന്നും സീത പറഞ്ഞു.

വീണ്ടും കോട്ടായി ജിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർത്ഥിയാകാനുള്ള ആഗ്രഹത്തിലാണു ജയകൃഷ്ണൻ. തുടർ ചികിത്സകൾ ആവശ്യമായതിനാൽ കുറച്ചു കാലം കൂടി കൊച്ചിയിൽ തുടരും. ജയകൃഷ്ണനു വീടുവച്ചു നൽകാൻ ദയ ചാരിറ്റബിൾ ട്രസ്റ്റിനു പദ്ധതിയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP