Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെഎസ്ആർടിസി ഡ്രൈവർ ഭാര്യയേയും മകളേയും ആക്രമിച്ചത് മകളുടെ വിവാഹ ചർച്ചകൾക്കിടെ; വളർത്തച്ഛന്റെ വെട്ടേറ്റ് മരിച്ചത് മുപ്പതുകാരിയായ സൂര്യ; കാര്യങ്ങൾ കൈവിട്ട് പോയതോടെ സ്വയം ജീവനൊടുക്കി ദേവദാസും; ഭാര്യ സതീദേവി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ

കെഎസ്ആർടിസി ഡ്രൈവർ ഭാര്യയേയും മകളേയും ആക്രമിച്ചത് മകളുടെ വിവാഹ ചർച്ചകൾക്കിടെ; വളർത്തച്ഛന്റെ വെട്ടേറ്റ് മരിച്ചത് മുപ്പതുകാരിയായ സൂര്യ; കാര്യങ്ങൾ കൈവിട്ട് പോയതോടെ സ്വയം ജീവനൊടുക്കി ദേവദാസും; ഭാര്യ സതീദേവി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം രണ്ടാനച്ഛൻ തൂങ്ങിമരിച്ചു. കുന്ദമംഗലം മടവൂർ പൈമ്പാലുശ്ശേരിയിലാണ് സംഭവം. അക്രമത്തിൽ യുവതിയുടെ അമ്മയ്ക്കും വെട്ടേറ്റു. പൈമ്പാലുശ്ശേരി നെടുമങ്ങാട് ദേവദാസ് (50), മകൾ സൂര്യ (30) എന്നിവരാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ സതീദവി (48) യെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സൂര്യയുടെ വിവാഹത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയേയും മകളെയും ആക്രമിച്ച ശേഷം ദേവദാസ് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത ദേവദാസ് കെഎസ്ആർടിസി ഡ്രൈവറാണ്.

വിവാഹക്കാര്യവുമായി ബന്ധപ്പെട്ട് ദേവദാസും സൂര്യയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തർക്കത്തിനൊടുവിൽ ദേവദാസ് സൂര്യയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇത് തടയാനെത്തിയ സൂര്യയുടെ അമ്മ സീതാദേവിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സീതാദേവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൂര്യയുടെയും ദേവദാസിന്റെയും മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP