Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാഹുൽ ഗാന്ധി വീണ്ടും പാർട്ടി പ്രസിഡന്റാകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ; പരസ്യമായി രംഗത്തെത്തിയത് ദിഗ് വിജയ് സിംഗും താരിഖ് അൻവറും

രാഹുൽ ഗാന്ധി വീണ്ടും പാർട്ടി പ്രസിഡന്റാകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ; പരസ്യമായി രംഗത്തെത്തിയത് ദിഗ് വിജയ് സിംഗും താരിഖ് അൻവറും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ. കേന്ദ്രസർക്കാരിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം അലയടിക്കുന്ന സാഹചര്യത്തിൽ പാർട്ടിയുടെ അധ്യക്ഷനായി രാഹുൽ എത്തണം എന്നാണ് നേതാക്കളുടെ ആവശ്യം. കോൺഗ്രസിന്റെ 135-ാം സ്ഥാപക ദിനത്തിലാണ് രാഹുലിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വീണ്ടും ചർച്ചയാകുന്നത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിങ് ഉൾപ്പെടെയുള്ളവർ ഈ വിഷയം ഇന്ന് പരസ്യമായി ഉന്നയിച്ചു.

രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം എല്ലാകാലത്തേക്കും ഉപേക്ഷിച്ചിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് താൽക്കാലികമായി മാറി നിന്നിട്ടേയുള്ളൂ. പാർട്ടിയെ നയിക്കാൻ രാഹുൽ തിരിച്ചെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം.-ദിഗ് വിജയ് സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മുതിർന്ന നേതാവായ താരിഖ് അൻവറും ദിഗ് വിജയ് സിംഗിന് പിന്തുണയുമായെത്തി. പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നത് അദ്ദേഹത്തിന്റെ മാത്രം തീരുമാനമായിരുന്നു. വർക്കിങ് കമ്മിറ്റി അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് പാർട്ടിയുടെ ആഗ്രഹം. പക്ഷേ, തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും-മുൻ കേന്ദ്രമന്ത്രിയായ താരിഖ് അൻവർ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് രാഹുൽ ഗാന്ധി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇപ്പോൾ സോണിയാ ഗാന്ധിയാണ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്. അസമിൽ ശനിയാഴ്ച നടന്ന പ്രക്ഷോഭത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP