Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നമസ്‌കാരം..ചിറങ്ങര എന്ന് പറയുന്ന സ്ഥലം തൃശൂർ റൂറലോ സിറ്റിയോ? റൂറലാണ്...തിരുവനന്തപുരത്ത് നിന്ന് മടങ്ങും വഴി ടയറിലെ കാറ്റ് പോയി...ഒറ്റയ്ക്കാണ് യാത്ര; കൊരട്ടി സ്‌റ്റേഷനിൽ അറിയിച്ചാൽ മതി..അവര് ഹെൽപ് ചെയ്യും..മാഡത്തിന്റെ നമ്പർ കൊടുത്താൽ മതി; രാത്രിയിൽ വഴിയിൽ പെട്ട യുവതിക്ക് പൊലീസ് രക്ഷകരായത് ഇങ്ങനെ; സ്ത്രീസുരക്ഷാ പദ്ധതിയായ നിഴൽ ഹിറ്റാകുന്നു

നമസ്‌കാരം..ചിറങ്ങര എന്ന് പറയുന്ന സ്ഥലം തൃശൂർ റൂറലോ സിറ്റിയോ? റൂറലാണ്...തിരുവനന്തപുരത്ത് നിന്ന് മടങ്ങും വഴി ടയറിലെ കാറ്റ് പോയി...ഒറ്റയ്ക്കാണ് യാത്ര; കൊരട്ടി സ്‌റ്റേഷനിൽ അറിയിച്ചാൽ മതി..അവര് ഹെൽപ് ചെയ്യും..മാഡത്തിന്റെ നമ്പർ കൊടുത്താൽ മതി; രാത്രിയിൽ വഴിയിൽ പെട്ട യുവതിക്ക് പൊലീസ് രക്ഷകരായത് ഇങ്ങനെ; സ്ത്രീസുരക്ഷാ പദ്ധതിയായ നിഴൽ ഹിറ്റാകുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഒറ്റയ്ക്ക് കാറോടിച്ച് പോകുമ്പോൾ പലരുടെയും പേടിസ്വപ്‌നമാണ് ടയർ പഞ്ചറാകുന്ന സാഹചര്യം. ടയർ മാറാൻ അറിയാമെങ്കിലും സ്റ്റെപ്പിനി സേഫായുണ്ടെങ്കിലും അപരിചതമായ സ്ഥലത്ത് അതും രാത്രിയിൽ പെട്ടുപോയാൽ ചിലപ്പോൾ ഭയന്നുപോകും. കടലുണ്ടി സ്വദേശിയായ ശബ്‌നം എന്ന യുവതിക്കുണ്ടായ അനുഭവമാണ് ഇനി പറയുന്നത്. തിരുവനന്തപുരം സന്ദർശിച്ചശേഷം കോഴിക്കോട്ടേയ്ക്ക് മടങ്ങുകയായിരുന്ന ശബ്‌ന പെട്ടത് ഡിസംബർ 26 ന് രാത്രി 9.30ഓടെ. ദേശീയപാതയിൽ തൃശൂർ കൊരട്ടി പൊലീസ് സ്റ്റേഷനുസമീപം ചിറങ്ങരയിൽ വച്ചാണ് കാറിന്റെ ടയറിൽ കാറ്റില്ലെന്ന കാര്യം ശബ്‌നയുടെ ശ്രദ്ധയിൽ പെട്ടത്.

വിജനമായ റോഡിൽ കടകൾ ഒന്നും തുറന്നിരുന്നില്ല. മറ്റ് സഹായങ്ങൾ ലഭിക്കില്ലെന്ന് ബോധ്യമായതോടെ അവർ 112 എന്ന എമർജൻസി നമ്പറിൽ ബന്ധപ്പെടുകയായിരുന്നു. വിവരങ്ങൾ മനസ്സിലാക്കിയ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥൻ കൊരട്ടി പൊലീസിന് ആവശ്യമായ നിർദ്ദേശം നൽകി. പത്തുമിനിട്ടിനകം തന്നെ കൊരട്ടി പൊലീസും ഹൈവേ പൊലീസും സ്ഥലത്തെത്തി. സ്‌പെയർ ടയർ ഘടിപ്പിക്കുന്നതിന് മെക്കാനിക്കിന്റെ സഹായം ആവശ്യമാണെന്നു മനസ്സിലാക്കിയപ്പോൾ പൊലീസ് സംഘം മെക്കാനിക്കിനെ വിളിച്ചുവരുത്തി. തുടർന്ന് ടയർ മാറ്റി ഘടിപ്പിച്ചു. മറ്റ് ടയറുകളിൽ ആവശ്യത്തിന് കാറ്റില്ലെന്ന് സംശയം തോന്നിയതിനാൽ ഏകദേശം നാലു കിലോമീറ്റർ അകലെയുള്ള വർക്ക് ഷോപ്പിലേയ്ക്ക് കാർ കൊണ്ടുചെല്ലാൻ പൊലീസ് നിർദ്ദേശിച്ചു. അങ്ങനെ ശബ്‌നയും പൊലീസ് സംഘവും വർക്ക് ഷോപ്പിലെത്തി കട തുറപ്പിച്ച് ടയറുകൾ പരിശോധിച്ചു. കാറ്റ് പോയ ടയറിന്റെ കേടുപാടുകൾ നീക്കി.

സഹായിച്ച പൊലീസ് സംഘത്തിനും കൺട്രോൾ റൂം ജീവനക്കാർക്കും മെക്കാനിക്കിനും നന്ദി പറഞ്ഞാണ് ശബ്‌ന യാത്ര പുനരാരംഭിച്ചത്.പൊലീസിന്റെ പുതിയ സ്ത്രീസുരക്ഷാ പദ്ധതിയായ നിഴൽ മുഖേന സഹായം ലഭിച്ചത്. സംഭവം വിവരിച്ച് സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്റർ ഫേസ് ബുക്ക് പേജിലെ പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP