Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശിശുമരണമൊക്കെ എല്ലായിടത്തും നടക്കുന്നത്; കഴിഞ്ഞ വർഷങ്ങളിൽ 1500 ഉം 1300 ഉം കുട്ടികൾ മരിക്കുന്നിടത്ത് ഈ വർഷം മരിച്ചത് വെറും 900 പേരെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; ശിശുമരണം നിർഭാഗ്യകരമെങ്കിലും അസ്വാഭാവികത ഇല്ലെന്നും അശോക് ഗെലോട്ട്

ശിശുമരണമൊക്കെ എല്ലായിടത്തും നടക്കുന്നത്; കഴിഞ്ഞ വർഷങ്ങളിൽ 1500 ഉം 1300 ഉം കുട്ടികൾ മരിക്കുന്നിടത്ത് ഈ വർഷം മരിച്ചത് വെറും 900 പേരെന്നും രാജസ്ഥാൻ മുഖ്യമന്ത്രി; ശിശുമരണം നിർഭാഗ്യകരമെങ്കിലും അസ്വാഭാവികത ഇല്ലെന്നും അശോക് ഗെലോട്ട്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: രാജ്യത്ത് എല്ലായിടത്തും നവജാത ശിശുമരണം നടക്കുന്നുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജസ്ഥാനിലെ കോട്ടയിലെ സർക്കാർ ആശുപത്രിയിൽ നവജാതശിശുക്കൾ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു രാജസ്ഥാൻ മുഖ്യമന്ത്രി. മരണം നിർഭാഗ്യകരമാണ്, എന്നാൽ സംഭവത്തിൽ അസ്വഭാവികത ഒന്നുമില്ല. രാജ്യത്തെ എല്ലാ ആശുപത്രികളിലും എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ മരണങ്ങൾ നടക്കുന്നുണ്ടെന്നും വാർത്ത ഏജൻസിയായ എഎൻഐയോട് ഗെലോട്ട് പ്രതികരിച്ചു.

ഒരു വർഷത്തിനിടെ 900ൽ അധികം നവജതശിശുക്കൾ മരിച്ചുവെന്ന കണക്കുകൾ പുറത്തുവന്നതോടെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി പ്രത്യേക അന്വേഷണസമിതിയേയും ചുമതലപ്പെടുത്തിക്കഴിഞ്ഞു. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്.

കോട്ടയിൽ കഴിഞ്ഞ ആറ് വർഷത്തിനിടെ നവജാതശിശുക്കളുടെ ഏറ്റവും കുറവ് മരണനിരക്ക് റിപ്പോർട്ട് ചെയ്തത് ഈ വർഷമാണ്. കഴിഞ്ഞ വർഷങ്ങളിൽ ഇത് 1500, 1300 എന്നിങ്ങനെയായിരുന്നു. എന്നാൽ ഈ വർഷം 900 ആണ് കണക്കുകൾ. സംഭവത്തിൽ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.

നവജാതശിശു മരണങ്ങൾ സ്വാഭാവികമാണെന്നാണ് ജെ.ജെ ലോൺ ആശുപത്രി അധികൃതരുടെയും നിലപാട്. രണ്ടുദിവസത്തിനിടെ പത്ത് കുട്ടികൾ മരിച്ചത് കൂടുതലാണെങ്കിലും അസ്വാഭാവികതയില്ലെന്ന് ആശുപത്രി സൂപ്രണ്ട് എച്ച്.എൽ മീണ പറഞ്ഞു. സാധാരണ ദിവസം ഒന്നു മുതൽ നാലു കുട്ടികൾ വരെ ആശുപത്രിയിൽ ശരാശരി മരിക്കാറുണ്ടായിരുന്നുവെന്നും ഇപ്പോൾ യഥാർത്ഥത്തിൽ ആശുപത്രിയിൽ മരണ നിരക്ക് കുറഞ്ഞിരിക്കുകയാണെന്നും മീണ പറഞ്ഞു.

ഡിസംബർ 24 വരെയുള്ള കണക്കുകൾ പ്രകാരം കോട്ടയിലെ ജെ.ജെ ലോൺ ആശുപത്രിയിൽ മരിച്ചത് 77 കുട്ടികളാണ്. ഒരു വർഷത്തെ കണക്കുപരിശോധിച്ചാൽ മരണസംഖ്യ 940 ൽ എത്തും. ഇക്കഴിഞ്ഞ 23, 24 തിയതികളിലായി മരിച്ച പത്തു കുട്ടികളിൽ അഞ്ചു പേരും ജനിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മരണപ്പെടുകയായിരുന്നു.

ശിശുമരണ നിരക്ക് പരിശോധിക്കുമ്പോൾ രാജസ്ഥാൻ മുന്നിലാണ്. ആയിരം കുട്ടികൾ ജനിക്കുമ്പോൾ അതിൽ 38 പേർ എന്ന നിലയിലാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 800 മുതൽ 900 വരെ നവജാത ശിശുക്കളും 200 നും 250 നും ഇടയിൽ കുട്ടികളുമാണ് ഒരോ വർഷവും മരിക്കുന്നത്. 2016-ൽ ദേശീയ ശരാശരിയെക്കാളും അധികമായിരുന്നു രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 2016-17 കാലഘട്ടത്തിൽ 2063 കുട്ടികളാണ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. അന്നത്തെ സംസ്ഥാന സർക്കാർ രാജസ്ഥാൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP