Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് തെളിവുകൾ നശിപ്പിച്ചതിനാൽ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്ന് ആശങ്ക; ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിന് കോടതിയുടെ മോൽനോട്ടം വേണമെന്ന് കുടുംബം; ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുക അടുത്തയാഴ്‌ച്ച

ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് തെളിവുകൾ നശിപ്പിച്ചതിനാൽ സത്യസന്ധമായ അന്വേഷണം നടക്കുമോ എന്ന് ആശങ്ക; ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച സിബിഐ അന്വേഷണത്തിന് കോടതിയുടെ മോൽനോട്ടം വേണമെന്ന് കുടുംബം; ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിക്കുക അടുത്തയാഴ്‌ച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മദ്രാസ് ഐ ഐ ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്ന് കുടുംബം. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പിതാവ് അബ്ദുൽ ലത്തീഫ് അറിയിച്ചു. അഭിഭാഷക ഇന്ദിരാ ജയ്‌സിംഗുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ഫാത്തിമയുടെ കുടുംബം തീരുമാനിച്ചത്. സുപ്രീംകോടതി അഭിഭാഷകയായ ഇന്ദിര ജയ്‌സിങ് കേസിൽ ഹാജരാകും.

ഫാത്തിമയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം തമിഴ്‌നാട് സർക്കാർ നേരത്തെ സിബിഐക്ക് കൈമാറിയിരുന്നു. തിങ്കളാഴച്ച അന്വേഷണം തുടങ്ങുമെന്ന് സിബിഐ ചെന്നൈ യൂണിറ്റിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി ഫാത്തിമയുടെ പിതാവ് അബ്ദുൽ ലത്തീഫ് പറഞ്ഞു.

ലോക്കൽ പൊലീസിന്റെ ആദ്യ അന്വേഷണത്തിൽ തെളിവുകൾ നശിപ്പിച്ചതിനാൽ സത്യസന്ധമായ അന്വേഷണം നടക്കുമോയെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിയുടെ മേൽനോട്ടത്തിൽ തന്നെ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് അബ്ദുൽ ലത്തീഫ് പറഞ്ഞു. അടുത്തയാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

19 വയസുള്ള ഫാത്തിമയെ ഐഐടിയിലെ തന്റെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ജൂലൈയിൽ അഡ്‌മിഷൻ എടുത്ത ഫാത്തിമയാണ് നവംബർ ഒമ്പതിന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്റേണൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതിലുള്ള വിഷമമാണ് ഫാത്തിമ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് സംശയിക്കുന്നതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാൽ, ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പ് എഫ് ഐ ആറിൽ ചേർക്കാൻ പൊലീസ് തയ്യാറായതുമില്ല.

ഐഐടി മദ്രാസിലെ ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ, ഫിലോസഫി അസിസ്റ്റന്റ് പ്രൊഫസർ സുദർശൻ പത്മനാഭന്റെ മാനസിക പീഡനം താങ്ങാൻ കഴിയാതെയാണ് തങ്ങളുടെ മകൾ ആത്മഹത്യ ചെയ്തതെന്നാണ് ഫാത്തിമയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.ഹ്യുമാമിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വകുപ്പിൽ ഒന്നാം വർഷ വിദ്യാർത്ഥിനി ആയിരുന്നു കൊല്ലം സ്വദേശിനിയായ ഫാത്തിമ ലത്തീഫ്. കഴിഞ്ഞവർഷം സെന്റർ സംഘടിപ്പിച്ച പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കോടു കൂടിയാണ് ഫാത്തിമ ലത്തീഫ് ഐഐടി മദ്രാസിൽ പ്രവേശനം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP