Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാർട്ടി പിടിക്കാനും മന്ത്രിക്കസേര നിലനിർത്താനും കരുക്കൾ നീക്കി എ കെ ശശീന്ദ്രനും കൂട്ടരും; പാർട്ടിയുടെ നിർജീവാവസ്ഥ മാറാൻ പീതാംബരൻ മാസ്റ്റർ പ്രസിഡന്റാകണം എന്ന് മറുവിഭാഗം; പാലായിൽ അട്ടിമറി വിജയം നേടിയതോടെ മന്ത്രിക്കസേര ലക്ഷ്യമിട്ട് മാണി സി കാപ്പനും; സംസ്ഥാന പ്രസിഡന്റായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെ എൻസിപിയിൽ ഉൾപ്പാർട്ടി പോര് രൂക്ഷം

പാർട്ടി പിടിക്കാനും മന്ത്രിക്കസേര നിലനിർത്താനും കരുക്കൾ നീക്കി എ കെ ശശീന്ദ്രനും കൂട്ടരും; പാർട്ടിയുടെ നിർജീവാവസ്ഥ മാറാൻ പീതാംബരൻ മാസ്റ്റർ പ്രസിഡന്റാകണം എന്ന് മറുവിഭാഗം; പാലായിൽ അട്ടിമറി വിജയം നേടിയതോടെ മന്ത്രിക്കസേര ലക്ഷ്യമിട്ട് മാണി സി കാപ്പനും; സംസ്ഥാന പ്രസിഡന്റായിരുന്ന തോമസ് ചാണ്ടിയുടെ മരണത്തോടെ എൻസിപിയിൽ ഉൾപ്പാർട്ടി പോര് രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: എൻസിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടിയുടെ മരണത്തോടെ പാർട്ടിക്കുള്ളിൽ അധികാര തർക്കങ്ങൾ മുറുകുന്നു. സംസ്ഥാന മന്ത്രിസഭയിലെ ഏക മന്ത്രിസ്ഥാനവും പുതിയ സംസ്ഥാന പ്രസിഡന്റിന്റെ കുപ്പായവും ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്നത്. പാലായിൽ അട്ടിമറി വിജയം നേടിയ മാണി സി കാപ്പനെ മന്ത്രിയാക്കണം എന്ന വികാരം പാർട്ടിയിൽ ശക്തമായ സാഹചര്യത്തിൽ അതിന് തടയിടാൻ തന്റെ തന്നെ വിശ്വസ്തനെ പാർട്ടി അധ്യക്ഷനാക്കാനാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ ശ്രമിക്കുന്നത്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റും സീനിയർ നേതാവുമായ രാജൻ മാസ്റ്ററെ സംസ്ഥാന അധ്യക്ഷന്റെ കസേരയിൽ അവരോധിക്കാനാണ് ശശീന്ദ്രൻ വിഭാഗം കരുക്കൾ നീക്കുന്നത്. എന്നാൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി ടി പി പീതാംബരൻ മാസ്റ്റർ പ്രസിഡന്റാകണം എന്ന വികാരവും ഒരു വിഭാഗം നേതാക്കൾ പങ്കുവെക്കുന്നു.

നിലവിൽ എൻ.സി.പി. നാഥനില്ലാത്ത അവസ്ഥയിലാണ്. പ്രസിഡന്റിന്റെ അഭാവത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ ആരുമില്ലാത്ത സ്ഥിതിയാണ്. തോമസ് ചാണ്ടിയുടെ ശവസംസ്‌കാര ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിലും മറ്റും ഈ വീഴ്ച ഉണ്ടായെന്നാണ് നേതാക്കൾതന്നെ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവായിരുന്നിട്ടു കൂടി ദേശീയാധ്യക്ഷൻ ശരത് പവാറോ, പ്രഫുൽ പട്ടേലോ ശവസംസ്‌കാര ചടങ്ങുകളിൽ എത്താതിരുന്നത് നേതാക്കളുടെ ഭാഗത്തുനിന്ന് വേണ്ടവിധത്തിൽ ഇടപെടലുണ്ടാവാതിരുന്നതുകൊണ്ടാണെന്നും പരാതികളുണ്ട്. പാർട്ടി സംസ്ഥാന നേതൃത്വം മുൻ കൈ എടുത്ത് തലസ്ഥാനത്ത് ഒരു അനുശോചന യോഗം പോലും സംഘടിപ്പിക്കുന്നതിനുള്ള ആലോചനകൾ ഉണ്ടായില്ലെന്നും നേതാക്കൾക്ക് പരാതിയുണ്ട്.

ഈ സാഹചര്യത്തിൽ ദേശീയ നേതൃത്വവുമായി ഏറ്റവും അടുപ്പം പുലർത്തുന്ന ഒരാൾ സംസ്ഥാന പ്രസിഡന്റാകണം എന്നതാണ് ചില നേതാക്കൾ മുന്നോട്ട് വെക്കുന്ന വാദം. ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ടി.പി. പീതാംബരൻ മാസ്റ്റർക്ക് പ്രസിഡന്റിന്റെ ചുമതല കേന്ദ്ര നേതൃത്വം നൽകിയേക്കുമെന്നാണ് ഈ നേതാക്കൾ വിശ്വസിക്കുന്നത്. എന്നാൽ, ശശീന്ദ്രൻ വിഭാഗത്തിന് പീതാംബരൻ മാസ്റ്റർ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതിൽ താത്പര്യമില്ല.

തോമസ് ചാണ്ടി സംസ്ഥാന പ്രസിഡന്റായി തുടരുമ്പോൾത്തന്നെ എൻ.സി.പി.യുടെ സംഘടനാ സംവിധാനം അതീവ ദുർബലമായിരുന്നു. സംസ്ഥാന സമിതിയോ, എക്‌സിക്യുട്ടീവ് യോഗമോ സമയത്ത് ചേരാറില്ലെന്ന പരാതി പാർട്ടിയിൽ അപ്പോൾത്തന്നെ ഉണ്ടായിരുന്നു. തോമസ് ചാണ്ടിയുടെ ശാരീരിക അവശതകളും അദ്ദേഹത്തിന്റെ ബിസിനസ് തിരക്കുകളും മൂലം പാർട്ടിയുടെ യോഗങ്ങളും മറ്റും യഥാസമയം വിളിച്ചുചേർക്കാൻ സാധിച്ചിരുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് പീതാംബരൻ മാസ്റ്റർ വന്നാലും ഇതേ അവസ്ഥയുണ്ടാവുമെന്നാണ് ശശീന്ദ്രൻ വിഭാഗം പറയുന്നത്. പീതാംബരൻ മാസ്റ്റർക്ക് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകാൻ ശാരീരിക അവശതകൾ മൂലം സാധിക്കില്ലെന്നാണ് അവർ പറയുന്നത്. പാർട്ടിയിലെ മുതിർന്ന നേതാവും വൈസ് പ്രസിഡന്റുമായ രാജൻ മാസ്റ്ററെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് അവർ ആഗ്രഹിക്കുന്നത്.

മാണി സി. കാപ്പൻ മന്ത്രിസ്ഥാനത്തേക്ക് വരുന്നതിനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനും ശശീന്ദ്രൻ വിഭാഗം രംഗത്തുണ്ട്. ഇനി ഒന്നര വർഷം മാത്രം ശേഷിക്കെ വീണ്ടുമൊരു മന്ത്രിസഭാ പുനഃസംഘടനയ്ക്ക് സാധ്യതയില്ലെന്നാണ് ശശീന്ദ്രൻ വിഭാഗം പറയുന്നത്. മാണി സി കാപ്പനെതിരേയുള്ള കേസുകളും അവർ ഉയർത്തിക്കാട്ടുന്നുണ്ട്. സിപിഎമ്മിലെ ഒരു മുതിർന്ന നേതാവിന്റെ മകനുമായി ബന്ധപ്പെട്ട ഇടപാടുകളും മറ്റും ഇതോടെ പുറത്തുവരാൻ സാധ്യതയുണ്ടെന്നും അത് മുന്നണിക്കു തന്നെ തലവേദനയാകുമെന്നുമാണ് അവർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP