Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണം: വിമർശിച്ച് ചിന്മയി; ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ നിന്ന് രാജ്‌നാഥ് സിങ് പിന്മാറി; ചടങ്ങ് അനിശ്ചിതത്വത്തിൽ

തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണം: വിമർശിച്ച് ചിന്മയി; ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ നിന്ന് രാജ്‌നാഥ് സിങ് പിന്മാറി; ചടങ്ങ് അനിശ്ചിതത്വത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകി ആദരിക്കുന്ന ചടങ്ങിൽ നിന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പിന്മാറി. വൈരമുത്തുവിനെതിരെ ഗായിക ചിന്മയി ശ്രീപാദ ഉയർത്തിയ മീടൂ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്നാഥ് സിങ് ചടങ്ങിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എസ്.ആർ.എം സാങ്കേതിക സർവകലാശാലയിലെ കോൺവൊക്കേഷൻ ചടങ്ങിലാണ് വൈരമുത്തുവിനെ ആദരിക്കാൻ തീരുമാനിച്ചിരുന്നത്.

ഭക്ത കവയത്രിയായ ആണ്ടാളിനെക്കുറിച്ച് മോശമായി സംസാരിച്ച് ഹിന്ദുത്വ വികാരങ്ങൾ വ്രണപ്പെടുത്തിയ വൈരമുത്തുവിനെ ആദരിക്കുന്ന ചടങ്ങിൽ രാജ്‌നാഥ് സിങ് പങ്കെടുക്കരുതെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. താനടക്കം ഒൻപത് സ്ത്രീകൾ വൈരമുത്തുവിനെതിരേ മീ ടൂ ആരോപണമുന്നയിച്ചിട്ടും കേന്ദ്രമന്ത്രി ചടങ്ങിൽ പങ്കെടുക്കുന്നതിനെതിരെ ചിന്മയിയും വിമർശിച്ചിരുന്നു. പരാതി നൽകിയിട്ടും സർക്കാർ സംവിധാനങ്ങൾ കണ്ണടച്ച് നിൽക്കുകയാണെന്നും എന്നാൽ ഈ അവഗണന ആദരിക്കുന്നതിൽ വരെ എത്തി നിൽക്കുന്നുവെന്നും ചിന്മയി കുറ്റപ്പെടുത്തി.

ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കാനുള്ള തീരുമാനത്തെ വിമർശിച്ചും ഗായിക ചിന്മയി ശ്രീപാദ രംഗത്തെത്തിയിരുന്നു. മീ ടൂ ആരോപണം നേരിടുന്ന വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകി ആദരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ചിന്മയിയുടെ വിമർശനം. തുടർച്ചയായ പീഡനങ്ങൾക്കും വൈരമുത്തുവിന് ഡോക്ടറേറ്റ് നൽകണമെന്നാണ് ചിന്മയിയുടെ ട്വീറ്റ്.

ഒരു വർഷമായി ഞാൻ എന്റെ പരാതി ആവർത്തിക്കുന്നു. എന്നാൽ വൈരമുത്തുവിന് ഒന്നും നഷ്ടപ്പെട്ടില്ല. വലിയ താരങ്ങളുടെ സിനിമകളുടെ ഭാഗമാകുന്നു, രാഷ്ട്രീയത്തിലെയും സിനിമയിലെയും പ്രമുഖർക്കൊപ്പം വേദി പങ്കിടുന്നു, വിദേശയാത്രകൾ നടത്തുന്നു. പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കാൻ ഒരു ചെറിയ നീക്കം പോലും ഉദ്യോഗസ്ഥർ നടത്തിയിട്ടില്ല. മനോഹരമായ രാജ്യം, മനോഹരമായ ജനത'- എന്നായിരുന്നു ചിന്മയിയുടെ ട്വീറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP