Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ആലോചനകളിൽ ആശയക്കുഴപ്പത്തിലാണ്ട് മുന്നണികൾ: തോമസ് ചാണ്ടിക്ക് പകരമൊരു നേതാവില്ലാതെ പ്രതിസന്ധിയിലായി എൻസിപി; പാലായിലെ കുത്തക മണ്ഡലം കേരള കോൺഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്റെ ദുരനുഭവം മുന്നിൽ നിൽക്കുമ്പോൾ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങൾ സീറ്റിനായി തർക്കം യുഡിഎഫിലെ തലവേദന: കെസി ജോസഫിനെ ഉന്നമിട്ട് സിപിഎമ്മും പിജെ ജോസഫും ;കേരളാകോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ ജോസ് കെ മാണി

കുട്ടനാട് ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ആലോചനകളിൽ ആശയക്കുഴപ്പത്തിലാണ്ട് മുന്നണികൾ: തോമസ് ചാണ്ടിക്ക് പകരമൊരു നേതാവില്ലാതെ പ്രതിസന്ധിയിലായി എൻസിപി; പാലായിലെ കുത്തക മണ്ഡലം കേരള കോൺഗ്രസിലെ പോര് കാരണം നഷ്ടപ്പെട്ടതിന്റെ ദുരനുഭവം മുന്നിൽ നിൽക്കുമ്പോൾ ജോസഫ്- ജോസ് കെ മാണി വിഭാഗങ്ങൾ സീറ്റിനായി തർക്കം യുഡിഎഫിലെ തലവേദന: കെസി ജോസഫിനെ ഉന്നമിട്ട് സിപിഎമ്മും പിജെ ജോസഫും ;കേരളാകോൺഗ്രസിന്റെ സീറ്റ് പിടിച്ചെടുക്കാൻ ജോസ് കെ മാണി

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിര്യാണത്തോടെ ഒഴിവുവന്ന കുട്ടനാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്ക്. എന്നാൽ, കുട്ടനാട്ടിലെ തിരഞ്ഞെടുപ്പ് എത്തുന്നത് തലവേദനയാവുകയാണ് യുഡിഎഫ് നേതൃത്വത്തിന്. ഇതിനായുള്ള ചരടുവലികൾ യുഡിഎഫിൽ തുടങ്ങി കഴിഞ്ഞതായി ഇതിനോടടുത്തവൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഉപതിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ്(എം) മത്സരിക്കുന്ന സീറ്റിനു വേണ്ടി ജോസഫ് വിഭാഗവും ജോസ് വിഭാഗവും അവകാശമുന്നയിച്ചു തുടങ്ങിയതായി സൂചനകൾ ലഭിക്കുന്നത്. എന്നാൽ, കുട്ടനാട് തങ്ങൾ ഭരിച്ചുകൊണ്ടിരുന്ന സീറ്റാണെന്നും അത് മടക്കി തരണമെന്നാവശ്യപ്പെട്ട് ജേക്കബ് ഗ്രൂപ്പും രംഗത്ത് വന്നു.

ഈ നിയമസഭ നിലവിൽ വന്നശേഷം ജില്ലയിൽ ചെങ്ങന്നൂരിലും അരൂരിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടന്നു. അതിനുശേഷം നടക്കുന്ന മൂന്നാമത്തെ ഉപതെരഞ്ഞെടുപ്പാകും ഇത്. ആറുമാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണം. അതിനാൽ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു മുമ്പേ ഉപതെരഞ്ഞെടുപ്പു നടക്കുമെന്നാണ് സൂചന. ഇതിനിടെ, സീറ്റ് എൻ.സി.പിയിൽനിന്ന് ഏറ്റെടുത്ത് ഡെമോക്രാറ്റിക് കേരള കോൺഗ്രസിന് നൽകാനുള്ള ആലോചന ഇടതുമുന്നണിയിലും നടക്കുന്നുണ്ട്.

എന്നാൽ ഇടതുമുന്നണിയിലുള്ള ഡോ: കെ.സി. ജോസഫിനെ തങ്ങളുടെ പക്ഷത്തേക്ക് മടക്കികൊണ്ടുവന്ന് സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം ജോസഫ് ഗ്രൂപ്പിലും നടക്കുന്നുണ്ട്. ഏപ്രിലോടെ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണു സൂചന. കേരള കോൺഗ്രസ്(എം) ആണ് ഈ സീറ്റിൽ യു.ഡി.എഫിൽനിന്നും മത്സരിക്കുന്നത്.

കഴിഞ്ഞ തവണ ജേക്കബ് എബ്രഹാമായിരുന്നു പാർട്ടി സ്ഥാനാർത്ഥി. തോമസ് ചാണ്ടിയോട് പരാജയപ്പെട്ട അദ്ദേഹം ഇപ്പോൾ ജോസഫ് പക്ഷത്തോടൊപ്പമാണ്. അതുകൊണ്ടുതന്നെ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ആര് മത്സരിച്ചിരുന്നുവോ അവർക്കാണ് സീറ്റിന് അവകാശം എന്നാണ് ജോസഫ് പക്ഷത്തിന്റെ നിലപാട്. അതിന്റെ അടിസ്ഥാനത്തിലാണ് പാലാ സീറ്റ് ജോസ് പക്ഷത്തിന് നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇത് അംഗീകരിച്ചുകൊടുക്കാൻ ജോസ് പക്ഷം തയാറല്ലെന്നാണ് സൂചന. സീറ്റ് കേരള കോൺഗ്രസി(എം)ന് അവകാശപ്പെട്ടതാണെന്നാണ് അവരുടെ നിലപാട്. ജോസഫ്പക്ഷം ലയിക്കുമ്പോൾ അവർ മടങ്ങിവന്നപ്പോൾ ഉണ്ടായിരുന്ന സീറ്റുകൾ നൽകുമെന്നായിരുന്നു ഉറപ്പ്. അതിൽ കുട്ടനാട് ഇല്ലെന്ന് ജോസ് പക്ഷം ചൂണ്ടിക്കാട്ടുന്നു. ഇതിനിടയിൽ ഡി.ഐ.സിയാകുന്നതിന് മുമ്പ് യു.ഡി.എഫിൽനിന്നു മത്സരിച്ചിരുന്ന തങ്ങൾക്കാണ് കുട്ടനാട് സീറ്റിന് അവകാശമെന്നാണു ജേക്കബ് ഗ്രൂപ്പിന്റെ നിലപാട്. 2005ൽ ടി.എം. ജേക്കബ് കെ. കരുണാകരന്റെ ഡി.ഐ.സിയിൽ ചേർന്നതോടെയാണ് അവർ മത്സരിച്ചിരുന്ന സീറ്റ് നഷ്ടപ്പെട്ടത്. അതോടെ ഡി.ഐ.സി സ്ഥാനാർത്ഥിയായി മത്സരിച്ച തോമസ്ചാണ്ടി സീറ്റ് സ്വന്തമാക്കി. മറുവശത്ത് യു.ഡി.എഫിൽ സീറ്റ് മാണിഗ്രൂപ്പിന് പോകുകയും ചെയ്തു.

ഇടതുമുന്നണിയിലും സീറ്റ് സംബന്ധിച്ച് ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. വിജയസാധ്യതയുള്ള സ്ഥാനാർത്ഥിയെ നിർത്താൻ എൻ.സി.പിക്ക് കഴിയില്ലെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ ഭാവിയിൽ എൻ.സി.പിക്ക് മറ്റൊരു സീറ്റ് നൽകികൊണ്ട് ഇത് ഏറ്റെടുത്ത് ഡെമോക്രാറ്റിക് കേരള കോൺഗ്രസിന് നൽകാനുള്ള നീക്കം ഇടതുമുന്നണിയിലുണ്ടെന്നാണ് സൂചന. അങ്ങനെ വന്നാൽ നാലുതവണ കുട്ടനാട് നിന്നും മത്സരിച്ച ഡോ: കെ.സി. ജോസഫിനെ സ്ഥാനാർത്ഥിയാക്കാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.

എന്നാൽ പഴയ ജോസഫ് ഗ്രൂപ്പുകാരനായ ഡോ: കെ.സി. ജോസഫിനെ മടക്കികൊണ്ടുവരാൻ അവരും ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിനു വഴങ്ങാൻ ജോസ് പക്ഷം തയ്യാറല്ലെന്നാണ് വിലയിരുത്തുന്നത്. സീറ്റുമുതൽ തർക്കം തുടരുകയാണെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും. കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കു കേരള കോൺഗ്രസിലെ തമ്മിലടിയിൽ കടുത്ത അതൃപ്തിയുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തുതന്നെ അദ്ദേഹം ഇത് അവരോട് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇനിയും അതു തുടർന്നാൽ സീറ്റ് ഏറ്റെടുക്കുമെന്നു തന്നെയാണു കോൺഗ്രസിന്റെ നിലപാട്.

മൂന്ന് പഞ്ചായത്തുകളാണ് മണ്ഡലത്തിൽ-- വീയപുരം, തകഴി, നെടുമുടി, കൈനകരി, രാമങ്കരി , കാവാലം , നീലംപേരൂർ, വെളിയനാട്, ചമ്പക്കുളം, തലവടി, മുട്ടാർ, പുളിങ്കുന്ന്, എടത്വ. ഏഴു പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരിക്കുന്നു. ഒരു പഞ്ചായത്തിൽ എൽഡിഎഫ് പിന്തുണയോടെ യുഡിഎഫ് വിമതനാണ് പ്രസിഡന്റ്.ആകെ വോട്ടർമാർ: 1,65,712. പുരുഷവോട്ടർമാർ 48.49 ശതമാനം. സ്ത്രീ വോട്ടർമാർ 51.51 ശതമാനം.

 

 

 

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP