Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോമിയോ ഡോക്ടർമാർ ഇനി എക്‌സൈസ് ലൈസൻസ് എടുക്കേണ്ടി വരുമോ? സ്പിരിറ്റ് കലർന്ന മരുന്നുകളുടെ വിൽപ്പനയ്ക്ക് ലൈസൻസ് നിർബന്ധമാക്കാൻ എക്‌സൈസ്

ഹോമിയോ ഡോക്ടർമാർ ഇനി എക്‌സൈസ് ലൈസൻസ് എടുക്കേണ്ടി വരുമോ? സ്പിരിറ്റ് കലർന്ന മരുന്നുകളുടെ വിൽപ്പനയ്ക്ക് ലൈസൻസ് നിർബന്ധമാക്കാൻ എക്‌സൈസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സ്പിരിറ്റ് കലർന്ന മരുന്നുകൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ എക്‌സൈസ് ഒരുങ്ങുന്നു. ഇത് നടപ്പിലായാൽ ഹോമിയോ ഡോക്ടർമാരടക്കം എക്‌സൈസ് ലൈസൻസ് എടുക്കേണ്ടി വരും. ഒരുവിഭാഗം ആയുർവേദ-അലോപ്പതി-ഹോമിയോ മരുന്നുകളിൽ 50 മുതൽ 70 ശതമാനംവരെ സ്പിരിറ്റ് ചേരുന്നുണ്ട്. ചെറിയതോതിൽ സ്പിരിറ്റ് കലർന്നാലും ഈ നിയമത്തിന്റെ പരിധിയിൽവരും.

ചുമ, ഗ്യാസ്ട്രബിൾ, കഫം, അലർജി, വയറിളക്കം എന്നിവയ്ക്കുള്ള സിറപ്പുകൾ, മൗത്ത് വാഷുകൾ, ഹോമിയോ മരുന്നുനിർമ്മാണത്തിനുള്ള ലായനികൾ തുടങ്ങിയവ വിൽക്കാൻ എക്‌സൈസിന്റെകൂടി അനുമതിവേണ്ടിവരും. നിലവിൽ ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെ ലൈസൻസ് മാത്രമാണ് ഇവയുടെ വിതരണ-വിൽപ്പന സ്ഥാപനങ്ങൾ എടുക്കുന്നത്. മരുന്നുകളുടെ വിൽപ്പനയ്ക്കുമാത്രമാണ് ഈ ലൈസൻസ് ബാധകം. സ്പിരിറ്റ് ചേരുവയായ മരുന്നുകൾ വിൽക്കാൻ ഈ ലൈസൻസ് അപര്യാപ്തമാണെന്ന് അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. സ്പിരിറ്റ് ചേർന്ന മരുന്നുകൾ വിൽക്കുന്ന സ്ഥാപനങ്ങൾ 5000 രൂപ മുടക്കി പ്രത്യേക ലൈസൻസ് എടുക്കേണ്ടിവരും.

കേരള സ്പിരിച്ചസ് പ്രിപ്പറേഷൻ കൺട്രോൾ റൂൾപ്രകാരം സ്പിരിറ്റ് ചേരുവയായ ഉത്പന്നങ്ങൾ വിൽക്കണമെങ്കിൽ എക്‌സൈസ് അനുമതിവേണം. സ്പിരിറ്റിന്റെ വിപണനം പൂർണമായും എക്‌സൈസിന്റെ നിയന്ത്രണത്തിൽ വരുന്നതാണ്. സ്പിരിച്ചസ് പ്രിപ്പറേഷൻ റൂൾപ്രകാരം എക്‌സൈസ് ലൈസൻസിലൂടെ സർക്കാരിന് ലഭിക്കേണ്ട ലൈസൻസ് തുക നഷ്ടമാകുന്നുവെന്നാണ് എ.ജി.യുടെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP