Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ഈ നാട് എനിക്ക് ഒരുപാടിഷ്ടമുള്ള സ്ഥലമാണ്; ഇനി എന്നെങ്കിലും തിരികെ വരാൻ വരാൻ സാധിക്കുമോ എന്നറിയില്ല.. ഗുഡ്ബൈ...; പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ പ്രതിഷേധിച്ചതിന് ഇന്ത്യ വിടാൻ നിർദ്ദേശം ലഭിച്ച നോർവീജിയൻ സ്വദേശിനി നാട്ടിലേക്ക് മടങ്ങിയത് കണ്ണീരോടെ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ അതിഥിയായി എത്തി ഒടുക്കം കണ്ണീരോടെ മടങ്ങിയ വിദേശി യാൻ മെറ്റി ജൊഹാൻസൺ

'ഈ നാട് എനിക്ക് ഒരുപാടിഷ്ടമുള്ള സ്ഥലമാണ്; ഇനി എന്നെങ്കിലും തിരികെ വരാൻ വരാൻ സാധിക്കുമോ എന്നറിയില്ല.. ഗുഡ്ബൈ...; പൗരത്വ ഭേദഗതിക്കെതിരെ കൊച്ചിയിൽ പ്രതിഷേധിച്ചതിന് ഇന്ത്യ വിടാൻ നിർദ്ദേശം ലഭിച്ച നോർവീജിയൻ സ്വദേശിനി നാട്ടിലേക്ക് മടങ്ങിയത് കണ്ണീരോടെ; ദൈവത്തിന്റെ സ്വന്തം നാട്ടിൽ അതിഥിയായി എത്തി ഒടുക്കം കണ്ണീരോടെ മടങ്ങിയ വിദേശി യാൻ മെറ്റി ജൊഹാൻസൺ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'ഈ നാട് എനിക്ക് ഒരുപാടിഷ്ടമുള്ള സ്ഥലമാണ്; ഇനി എന്നെങ്കിലും തിരികെ വരാൻ വരാൻ സാധിക്കുമോ എന്നറിയില്ല.. ഗുഡ്ബൈ...' നോർവേയിലേക്കു മടങ്ങാൻ കൊച്ചിയിലെ ഹോട്ടലിൽനിന്നിങ്ങിയപ്പോൽ യാൻ മെറ്റി ജൊഹാൻസണ് കണ്ണുകൾ നിറഞ്ഞിരുന്നു. ഇന്ത്യയെ ഒരുപാട് ഇഷ്ടമായിരുന്ന വിദേശ വനിത ദൈവത്തിന്റെ നാട്ടിൽ നിന്നും മടങ്ങുന്നത് കണ്ണീരോടെയായിരുന്നു.

ഇതിനുമുമ്പ് പലതവണ ഇന്ത്യയിൽ വന്നിട്ടുള്ള യാൻ മെറ്റിക്ക് ഇത്തരത്തിൽ ഒരുമടക്കം വലിയ വേദനയാണു നൽകിയതെന്ന് ഹോട്ടലിലെ ജീവനക്കാർ പറയുന്നു. പ്രായത്തെ പ്രവർത്തനംകൊണ്ടു തോൽപ്പിക്കണമെന്നായിരുന്നു എന്നും യാൻ മെറ്റി ആഗ്രഹിച്ചിരുന്നതെന്ന് അവരെ പരിചയപ്പെട്ടവർ പറയുന്നു. 71 വയസ്സുള്ള യാൻ മെറ്റി കഴിഞ്ഞവർഷം മാരത്തണിൽ പങ്കെടുത്തിരുന്നു. ഏകാന്തതയുടെ വിരസത അകറ്റാനാണ് അവർ മാരത്തണിലേക്കുവന്നത്. അന്നുമുതൽ കൃത്യമായ വ്യായാമങ്ങളും മറ്റുമായി വളരെ ഗൗരവമായിത്തന്നെയാണ് അവർ മാരത്തണിനെ സമീപിച്ചിരുന്നത്.

ഒക്ടോബറിലാണ് ആറുമാസത്തെ വിസയിൽ യാൻ മെറ്റി ഇന്ത്യയിലെത്തിയത്. ഡിസംബർ 21-നാണ് കൊച്ചിയിലെ ഹോട്ടലിൽ താമസം തുടങ്ങിയത്. പൗരത്വഭേദഗതിക്കെതിരെ കൊച്ചിയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധയിൽ പെട്ടതോടെ ഇവരോട് അടിയന്തരമായി ഇന്ത്യ വിടാൻ നിർദ്ദേശം ലഭിക്കുകയായിരുന്നു. ഇമിഗ്രേഷൻ അധികൃതരാണ് ഇന്ത്യ വിടാൻ നിർദ്ദേശം നൽകിയത്. ടൂറിസ്റ്റ് വിസയിൽ രാജ്യത്ത് എത്തുന്നവർ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് വിസച്ചട്ടങ്ങൾക്ക് എതിരാണ്. യാനി താമസിക്കുന്ന സ്ഥലത്തെത്തി അധികൃതർ അടിയന്തരമായി മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു.

തിങ്കളാഴ്ചയാണ് പൗരത്വ ഭേദഗതിക്കെതിരായി ഫോർട്ട് കൊച്ചിയിലേക്ക് നടന്ന ലോംഗ് മാർച്ചിൽ 74കാരിയായ ജാനി പങ്കെടുത്തത്. ജനങ്ങൾക്ക് പറയാനുള്ളത് വിളിച്ചുപറഞ്ഞ പ്രകടനം എന്നായിരുന്നു യാനി ഫേസ്‌ബുക്കിൽ കുറിച്ചത്.

ഇന്നുച്ചയ്ക്ക് ഞാൻ ഒരു പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു... പീപ്പിൾസ് ലോങ്മാർച്ച്. എറണാകുളത്തെ ഗാന്ധി സർക്കിളിൽ നിന്നാണ് പ്രകടനം തുടങ്ങിയത്. കൊടികളും മുദ്രാവാക്യങ്ങളുമുയർത്തി കൊച്ചിയിലെ വാസ്‌കോഡഗാമ സ്‌ക്വയറിലേക്കായിരുന്നു പ്രകടനം. 12 കിലോമീറ്റർ ദൈർഘ്യംവരുന്ന ഈ പ്രകടനം വളരെ നല്ലരീതിയിൽ സംഘടിപ്പിച്ച ഒന്നായിരുന്നു. ജനങ്ങൾക്കു പറയാനുള്ളത് ഉച്ചത്തിൽ ലോകത്തോടു പറയുന്നതായിരുന്നു ഈ പ്രകടനം.- യാനി എഴുതി

തൊട്ടുപിന്നാലെയാണ് നടപടി.മുമ്പ് പൗരത്വ നിയമ ഭേദഗതിക്കെതിരെയും ഡൽഹിയിൽ വിദ്യാർത്ഥികളെ പൊലീസ് അടിച്ചമർത്തുന്നതിന് എതിരെയുമുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഐ.ഐ.ടി മദ്രാസിൽ പഠിക്കുന്ന ജർമ്മൻ സ്വദേശിയായ ജാക്കോബ് ലിൻഡെന്താലിനെ ഇന്ത്യയിൽ നിന്നും പുറത്താക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP