Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മത്സ്യ തൊഴിലാളികൾക്കുള്ള 'പുനർഗേഹം' പദ്ധതിക്കു ഭരണാനുമതി; ഒൻപതു തീരദേശ ജില്ലകളിലെ 18,685 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2,450 കോടി രൂപ ചെലവഴിക്കും

മത്സ്യ തൊഴിലാളികൾക്കുള്ള 'പുനർഗേഹം' പദ്ധതിക്കു ഭരണാനുമതി; ഒൻപതു തീരദേശ ജില്ലകളിലെ 18,685 കുടുംബങ്ങളുടെ പുനരധിവാസത്തിനായി 2,450 കോടി രൂപ ചെലവഴിക്കും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തീരദേശത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കാനുള്ള 'പുനർഗേഹം' പദ്ധതിക്കു ഭരണാനുമതി. 18,685 മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കായി 2,450 കോടി രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒൻപതു തീരദേശ ജില്ലകളിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതിക്കാവശ്യമായ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നുമാണ് കണ്ടെത്തുന്നത്.

പദ്ധതി നടത്തിപ്പിന് 421 ഏക്കർ ഭൂമി ആവശ്യമുണ്ട്. ഓരോ ജില്ലയിലും ആവശ്യമായ ഭൂമി എത്രയെന്നു കണ്ടെത്തി. മൂന്നു ഘട്ടമായി പദ്ധതി നടപ്പാക്കും. ആദ്യഘട്ടത്തിൽ 8,487 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 998 കോടി രൂപയും രണ്ടാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി 797 കോടി രൂപയും മൂന്നാംഘട്ടത്തിൽ 5,099 കുടുംബങ്ങൾക്കായി 655 കോടി രൂപയും ചെലവഴിക്കുന്നതിനാണു ഭരണാനുമതി.

പദ്ധതിക്ക് ആവശ്യമുള്ള 2,450 കോടി രൂപയിൽ 1,398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും ശേഷിക്കുന്ന 1,052 കോടി രൂപ ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തിൽ നിന്നും കണ്ടെത്തും. ഫിഷറീസ് വകുപ്പ് നടത്തിയ പ്രത്യേക സർവേയിലാണു അടിസ്ഥാനത്തിലാണ് 18,685 കുടുംബങ്ങളെ കണ്ടെത്തിയതെന്നു മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയാണു ലഭ്യമാക്കുന്നത്. ഇതിൽ 6 ലക്ഷം രൂപ വസ്തു വാങ്ങുന്നതിനും 4 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുമായിരിക്കും. വസ്തു വാങ്ങുന്നതിന് ആറു ലക്ഷം രൂപ ചെലവഴിക്കാത്തവർക്ക് ആ തുക കൂടി ഭവന നിർമ്മാണത്തിനു ലഭിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP