Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ സ്ഥലം കൊടുത്തത് ഡി കെ ശിവകുമാറിന് കുരിശാകുമോ? കർണാടക കോൺഗ്രസിലെ അതികായനെ നേരിടാൻ വർഗീയകാർഡ് പുറത്തെടുത്തു ബിജെപി; പ്രതിമ സ്ഥാപിക്കാൻ പത്തേക്കർ സ്ഥലം വാങ്ങികൊടുത്തത് പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനെന്ന് ആക്ഷേപം; രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് ക്രിസ്തുവിന്റെ പ്രതിമനിർമ്മാണത്തിന് ഫണ്ട് നൽകുന്നെന്ന് ബിജെപി; വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്താനെന്നും ആക്ഷേപം

കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ സ്ഥലം കൊടുത്തത് ഡി കെ ശിവകുമാറിന് കുരിശാകുമോ? കർണാടക കോൺഗ്രസിലെ അതികായനെ നേരിടാൻ വർഗീയകാർഡ് പുറത്തെടുത്തു ബിജെപി; പ്രതിമ സ്ഥാപിക്കാൻ പത്തേക്കർ സ്ഥലം വാങ്ങികൊടുത്തത് പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനെന്ന് ആക്ഷേപം; രാമക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് ക്രിസ്തുവിന്റെ പ്രതിമനിർമ്മാണത്തിന് ഫണ്ട് നൽകുന്നെന്ന് ബിജെപി; വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്താനെന്നും ആക്ഷേപം

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു: കർണാടക കോൺഗ്രസിലെയും ദേശീയ രാഷ്ട്രീയത്തിലെയും തന്നെ അതികായനായി ഡികെ എന്ന ചുരക്കപ്പേരിൽ അറിയപ്പെടുന്ന ഡികെ ശിവകുമാർ മാറിയിട്ടു കുറച്ചു കാലമായി. കോൺഗ്രസിന്റെ ക്രൈസിസ് മാനേജറോട് ബിജെപിയുട പകപോക്കൽ ഇനിയും അവസാനിച്ചിട്ടില്ല. എൻഫോഴ്‌സ്‌മെന്റ് നടപടികളുടെ പേരിൽ അറസ്റ്റു ചെയ്തു ജയിലിൽ ഇട്ട അദ്ദേഹത്തെ വർഗീയ കാർഡിട്ട് വെട്ടാൻ ഒരുങ്ങുകയാണ് ബിജെപി. ഇതിന് അവർ കണ്ടെത്തിയ മാർഗ്ഗമാകട്ടെ സ്വന്തം മണ്ഡലമായ കനകപുരയിൽ യേശു ക്രിസ്തുവിന്റെ പ്രതിമ സ്ഥാപിക്കാൻ സ്ഥലം നൽകിയ നടപടിയും.

കനകപുരയിൽ യേശു ക്രിസ്തുവിന്റെ 114 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ കോൺഗ്രസ് നേതാവും മുന്മന്ത്രിയുമായ ഡി.കെ. ശിവകുമാർ ഭൂമി നൽകിയത്. കനകപുര ഹരൊബെലെയിലെ കപലിബെട്ടയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇതിനുള്ള പത്തേക്കർ സ്ഥലം പ്രതിമ നിർമ്മിക്കുന്ന ട്രസ്റ്റിന് ശിവകുമാർ വാങ്ങിക്കൊടുക്കുകയാിയരുന്നു. ഇതോടെ വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൽ വർഗീയ കാർഡുമായി ബിജെപി എത്തി. കർണാടകത്തിലെ വൊല്ലലിംഗ സമുദായത്തിലെ പ്രമുഖനായ നേതാവ് കൂടിയാണ് ശിവകുമാർ. അതുകൊണ്ട് തന്നെ ഈ സമുദായതതിന്റെ പേരു പറഞ്ഞു കൊണ്ടു കൂടിയാണ് ബിജെപി അദ്ദേഹത്തെ പ്രതിരോധത്തിലാക്കാൻ ഒരുങ്ങുന്നത്.

പാർട്ടി ഹൈക്കമാൻഡിനെ പ്രീതിപ്പെടുത്താനാണ് ശിവകുമാർ പ്രതിമ സ്ഥാപിക്കുന്നതെന്ന ആരോപണവുമായി ബിജെപി.യും രംഗത്തെത്തിയിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ ബന്ധം തന്നെയാണ് ബിജെപി ഇവിടെയും പറയാതെ പറയുന്നത്. ക്രിസ്ത്യൻ സമുദായത്തിന് സ്വാധീനമുള്ള മേഖലയിലാണ് പ്രതിമ സ്ഥാപിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്തേക്കർ സ്ഥലംവാങ്ങി ശിവകുമാർ ട്രസ്റ്റിന് കൈമാറുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ ക്രിസ്തുപ്രതിമയാണെന്നാണ് ഇവിടെ നിർമ്മിക്കുക എന്നാണ് അവകാശവാദം. കഴിഞ്ഞദിവസം നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശരേഖ ശിവകുമാർ കൈമാറി. ഇതിനിടെയാണ് ബിജെപിയുടെ രംഗപ്രവേശവും.

ഇന്ത്യയിൽ ജനിച്ച ശ്രീരാമന് ക്ഷേത്രം നിർമ്മിക്കുന്നതിനെ എതിർക്കുന്ന കോൺഗ്രസ് യേശു ക്രിസ്തുവിന്റെ പ്രതിമനിർമ്മാണത്തിന് ഫണ്ട് നൽകുകയാണെന്ന് ബിജെപി. നേതാവും മന്ത്രിയുമായ കെ.എസ്. ഈശ്വരപ്പ ആരോപിച്ചു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്നതിൽനിന്നു ശിവകുമാറിനെ തടയാൻ ഇനി സിദ്ധരാമയ്യയ്ക്ക് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാർ കോൺഗ്രസ് അധ്യക്ഷനായാൽ അത് പാർട്ടിക്ക് പുത്തൻ ഉണർവ്വാകുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടിരുന്നു. ഈ അവസരം കൂടി മുതലെടുത്താണ് ബിജെപി വർഗീയ കാർഡ് പുറത്തെടുത്തത്.

തിഹാർ ജയിലിൽനിന്നു വന്ന നേതാവ് ഇറ്റാലിയൻ നേതാവിനെ പ്രീതിപ്പെടുത്താൻ യേശു ക്രിസ്തുവിന്റെ പ്രതിമ നിർമ്മിക്കുകയാണെന്ന് ബിജെപി. എംപി.യും മുൻ കേന്ദ്രമന്ത്രിയുമായ അനന്തകുമാർ ഹെഗ്ഡെ ആരോപിച്ചു. കനകപുരയിലെ വൊക്കലിഗ സമുദായക്കാരെ മതപരിവർത്തനം നടത്തുന്നതിനുവേണ്ടിയാണോ പ്രതിമനിർമ്മാണമെന്ന് അറിയേണ്ടതുണ്ടെന്ന് പ്രതാപ് സിംഹ എംപി. പറഞ്ഞു.

സ്വന്തം മണ്ഡലത്തിൽ നൂറുകണക്കിന് ക്ഷേത്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികൾ പരസ്യത്തിനുവേണ്ടിയല്ലെന്നും ശിവകുമാർ പറഞ്ഞു. തന്റെ മതേതര കാഴ്ചപ്പാടിനോടുള്ള അസഹിഷ്ണുതയാണ് ബിജെപി. നേതാക്കളുടെ പ്രതിഷേധത്തിന് കാരണം. രണ്ടുവർഷംമുമ്പ് നൽകിയ വാഗ്ദാനമാണ് നിറവേറ്റിയത്. ഇതിന്റെഭാഗമായാണ് സ്ഥലം വാങ്ങി ആധാരം പ്രതിമനിർമ്മാണത്തിന് കൈമാറിയത് -ശിവകുമാർ പറഞ്ഞു. 114 അടി ഉയരമുള്ള പ്രതിമയുടെ 13 അടി സ്റ്റെപ്പുകളാണ്. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രിസ്തുവിന്റെ പ്രതിമയ്ക്ക് അടിത്തറയുൾപ്പടെ 98 അടിയാണ് ഉയരം. അടിത്തറക്ക് മാത്രം 26 അടി ഉയരമുണ്ട്.

കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനും സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പിനും നേതൃത്വം കൊടുത്തത്. ബിജെപിക്ക് മുന്നേ സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രചരണം ആരംഭിച്ചെങ്കിലും വിജയം കണ്ടെത്താനായില്ല.

മൈസൂരുവിലെ ഹുൻസൂറിൽ സിദ്ധരാമയ്യ കേന്ദ്രീകരിക്കുകയും കോൺഗ്രസ് സ്ഥാനാർത്ഥിയെ വിജയിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ മറ്റ് ജില്ലകളിലെ മണ്ഡലങ്ങളിൽ ആരെയും വിജയിപ്പിച്ചെടുക്കാൻ കഴിയാഞ്ഞതോടെ സിദ്ധരാമയ്യയുടെ പ്രഭാവം മങ്ങിയെന്നും അദ്ദേഹത്തിന് പഴയ സ്വാധീനമില്ലെന്നുമുള്ള അഭിപ്രായം കോൺഗ്രസിനുള്ളിൽ നിന്ന് ഉയർന്നു കഴിഞ്ഞു. തെരഞ്ഞെടുപ്പിൽ വൻതോൽവി നേരിട്ടതോടെ ഇനി സിദ്ധരാമയ്യക്ക് പാർട്ടിക്കകത്ത് പഴയ പോലെ അധികാര കേന്ദ്രീകരണം സാധ്യമല്ല. ഈ സാഹചര്യത്തെ മുൻനിർത്തി ഡി.കെ ശിവകുമാറിനെ പിന്തുണക്കുന്നവരും മറ്റ് നേതാക്കളും നീക്കം ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ആവശ്യം ഡി.കെ ശിവകുമാറിനെ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനാക്കണമെന്നാണ്. ഈ ആവശ്യത്തെ കോൺഗ്രസ് ഹൈക്കമാൻഡ് കാര്യമായി പരിഗണിക്കാനും ഇടയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP