Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആറുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഗൾഫുകാരന്റെ ഭാര്യ; ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ മുപ്പതുകാരി കാമുകനെ വിവാഹം ചെയ്തു; നാട്ടിലെത്തിയ ഭർത്താവ് പൊലീസ് കേസ് നൽകിയപ്പോൾ ബാലനീതി വകുപ്പ് പ്രകാരം അറസ്റ്റിലായി വേലി ചാടിയ ഭാര്യ; മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടുന്ന വീട്ടമ്മമാർക്ക് ജുവനൈൽ ജസ്റ്റിസ് ആക്ടിട്ട് പണി കൊടുത്തു പൊലീസ്

ആറുവയസ്സുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത് ഗൾഫുകാരന്റെ ഭാര്യ; ആദ്യ വിവാഹ ബന്ധം വേർപെടുത്താതെ കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ മുപ്പതുകാരി കാമുകനെ വിവാഹം ചെയ്തു; നാട്ടിലെത്തിയ ഭർത്താവ് പൊലീസ് കേസ് നൽകിയപ്പോൾ ബാലനീതി വകുപ്പ് പ്രകാരം അറസ്റ്റിലായി വേലി ചാടിയ ഭാര്യ; മക്കളെ ഉപേക്ഷിച്ചു ഒളിച്ചോടുന്ന വീട്ടമ്മമാർക്ക് ജുവനൈൽ ജസ്റ്റിസ് ആക്ടിട്ട് പണി കൊടുത്തു പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഹരിപ്പാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്ക് ജയിലറയൊരുക്കുന്ന പൊലീസ് സ്റ്റൈലിൽ കുടുങ്ങി മറ്റൊരു യുവതിയും. കാർത്തികപ്പള്ളി സ്വദേശിനിയായ യുവതിയാണ് ആറു വയസ്സുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി വിവാഹം ചെയ്തു കടുങ്ങഇയത്. പെൺകുഞ്ഞിനെ ഉപേക്ഷിച്ചു പോയതിന്റെ പേരിൽ ബാലനീതി വകുപ്പ് ചുമത്തി യുവതിയെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഹരിപ്പാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കാർത്തികപ്പള്ളി മഹാദേവികാട് സ്വദേശിനിയായ 30 വയസ്സുകാരിയാണ് റിമാൻഡിലായത്. കാമുകൻ കാർത്തികപ്പള്ളി സ്വദേശി മനുവും കേസിലെ പ്രതിയാണ്. യുവതിയും കാമുകനും ഒക്ടോബർ 31-നാണ് സ്ഥലം വിട്ടത്. തുടർന്ന് നവംബർ മൂന്നിന് ഇവർ വിവാഹിതരായതായി പൊലീസ് പറഞ്ഞു. ഒന്നരവർഷമായി ഗൾഫിൽ ജോലിചെയ്യുകയായിരുന്നു യുവാവിന്റെ ഭർത്താവ്. ഗൾഫിൽ വീട്ടുകാർക്ക് വേണ്ടി ജോലി ചെയ്യുന്ന ഘട്ടത്തിൽ തന്നെയാണ് ഭാര്യ യുവാവുമായി അവിഹിതം തുടങ്ങിയത്. സംഭവത്തെ കുറിച്ചു ഭർത്താവ് അറിയുന്നത് ഒളിച്ചോടിയപ്പോഴാണ്.

ഇതോടെ ഭർത്താവ് നാട്ടിലെത്തി തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. മനുവിന്റെ വീട്ടിൽ നിന്നുമാണ് യുവതിയെ അറസ്റ്റ് ചെയ്യുന്നത്. എസ്‌ഐ. ആനന്ദബാബുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്ന നിരവധി പേരാണ് ബാലനീതി വകുപ്പു പ്രകാരം അറസ്റ്റിലായി അഴിഎണ്ണിടത്. അടുത്തിടെ മാവേലിക്കരയിലെ കാമുകനെയും കാമുകിയെയും സമാനായി വിധത്തിൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് ആൺ മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ ഓച്ചിറ പുതുപ്പള്ളി സ്വദേശിയായ യുവതിയെയും മാവേലിക്കര സ്വദേശി കാമുകനെയുമാണ് അന്ന് പൊലീസ് അറസസ്റ്റു ചെയ്തത്.

പുതുപ്പള്ളി സ്വദേശി പ്രശാന്തി (35)യെയും സ്വകാര്യ ബസിലെ ജീവനക്കാരനായ പുലിയൂർ സ്വദേശി അനി (38)യെയുമാണ് അറസ്റ്റിലായത്. കായംകുളം പൊലീസ് മാന്നാറിൽ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. നവംബർ 22ന് മാവേലിക്കരയിലെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രത്തിൽ ക്ലാസിനു പോകുകയാണെന്നു പറഞ്ഞാണു പ്രശാന്തി വീട്ടിൽ നിന്നു പോയത്. ഭർത്താവ് ശ്രീലാൽ വിദേശത്താണ്. 8, 9 വയസ്സുള്ള രണ്ടു ആൺകുട്ടികളെ ഉപേക്ഷിച്ചാണ് പ്രശാന്തി അനിയോടൊപ്പം പോയത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചു പോയതിനുള്ള വകുപ്പ് പ്രശാന്തിക്കെതിരെയും, പ്രേരണാക്കുറ്റം അനിക്കെതിരെയും ചുമത്തി. ഇരുവരെയും കോടതി റിമാൻഡ് ചെയ്യുകയമുണ്ടാായി..

മക്കളെ ഉപേക്ഷിച്ചുള്ള ഒളിച്ചോട്ടം വർധിച്ച സാഹചര്യത്തിലാണ് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമം കർക്കശമാക്കിയിരുന്നു. കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർക്കെതിരെ ജുവനൈൽജസ്റ്റിസ് ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയാണ് പതിവ്. സാധാരണ ഒളിച്ചോടുന്ന യുവതീയുവാക്കളെ കോടതിയിൽ ഹാജരാക്കുമ്പോൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് പോകാൻ അനുവദിക്കാറാണ് പതിവ്. എന്നാൽ മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടുന്നവർ ഇനി ജയിലിലേയ്ക്കാവും പോകേണ്ടി വരിക എന്ന സ്ഥതിയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

അടുത്തിടെ നിരവധിപേർ ഇങ്ങനെ പൊലീസ് കേസിൽ കുടുങ്ങി അഴുക്കുള്ളിലായിരുന്നു. പെൺമക്കളെ ഉപേക്ഷിച്ച് നാടുവിട്ടശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച ദേവികുളത്തെ പിതാവിനെയും അടുത്തിടെ പൊലീസ് ജയിലിൽ ആക്കിയിരുന്നു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദിനെയാണ് ദേവികുളം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലടച്ചത്. സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP