Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാലിൽ പിടിച്ച് ഭിക്ഷയാചിച്ച ബാലികയെ അവ​ഗണിച്ച് ബോളിവുഡ് താരം കരീന കപൂർ: സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം; പെൺകുട്ടിയെ കണ്ടില്ലെന്ന വാദപ്രതിവാദങ്ങളുമായി ആരാധകരും രം​ഗത്ത്

കാലിൽ പിടിച്ച് ഭിക്ഷയാചിച്ച ബാലികയെ അവ​ഗണിച്ച് ബോളിവുഡ് താരം കരീന കപൂർ: സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം; പെൺകുട്ടിയെ കണ്ടില്ലെന്ന വാദപ്രതിവാദങ്ങളുമായി ആരാധകരും രം​ഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ബാന്ദ്ര:  സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനമേൽക്കുകായാണ് ബോളിവുഡ് താരം കരീന കപൂർ്. കരീനയുടെ കാലിൽ പിടിച്ച് യാചിച്ച പെൺകുട്ടിയെ ശ്രദ്ധിക്കാതെയാണ് താരം കടന്നുപോയത്. ബാന്ദ്രയിലെ മൗണ്ട് മേരി ദേവാലയത്തിൽ ദർശനം നടത്തി മടങ്ങുമ്പോഴാണ് ഈ സംഭവമുണ്ടാകുന്നത്. മകൻ തൈമൂർ അലി ഖാനും കരീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ താരം പൊതുജനങ്ങളുടെ ഇടയിലൂടെ നടന്ന് കാറിന് സമീപത്തേക്ക് വരികയായിരുന്നു. ഇതിനിടയിൽ മകനെ താരം കയ്യിലെടുത്ത് മുന്നോട്ട് നടന്നു.

അപ്പോഴാണ് സമീപത്ത് ഉണ്ടായിരുന്ന പെൺകുട്ടി കരീനയുടെ കാലിൽ പിടിച്ച് ഭിക്ഷ യാചിച്ചത്. എന്നാൽ താരം ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയാണ് ചെയ്തത്. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ഈ കുട്ടിയെ പിടിച്ച് മാറ്റുന്നതും വിഡിയോയിൽ കാണാം. ബാലികയെ ശ്രദ്ധിക്കാതെ നടന്നുപോയ താരത്തിന് കടുത്ത വിമർശനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്നത്. കരീന കഴിഞ്ഞ ദിവസം സ്വന്തമാക്കിയ ബാഗിനെ പറ്റി വിമർശനമുയർന്നിരുന്നു. കരീന ബാഗിനായി ചെലവഴിച്ച കാശുണ്ടെങ്കിൽ വേറെ എന്തെല്ലാം ചെയ്യാമെന്ന കുറിപ്പോടെയാണ് പലരും ഇതിനെ കുറിച്ച് വിമർശിക്കുന്നത്.

പള്ളിയിൽ നിന്ന് ഇറങ്ങി കാറിലേക്ക് പോകവേ കാലിൽ പിടിച്ച പെൺകുട്ടിയെ അവഗണിച്ച താരത്തിന് ഇപ്പോൾ തലവേദനയാവുകായണ് സോഷ്യൽമീഡിയയിലെ വിമർശനങ്ങൾ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP