Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുടുംബത്തെ മൊത്തം നശിപ്പിക്കാൻ കൂടോത്രം ചെയ്തതായി സംശയം; സഹോദരങ്ങളെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഗുരുതര പരിക്കേൽപിച്ചു; മൂന്നുപ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും

കുടുംബത്തെ മൊത്തം നശിപ്പിക്കാൻ കൂടോത്രം ചെയ്തതായി സംശയം; സഹോദരങ്ങളെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഗുരുതര പരിക്കേൽപിച്ചു; മൂന്നുപ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും

ജംഷാദ് മലപ്പുറം

 മലപ്പുറം: രണ്ട് സഹോദരങ്ങൾ തങ്ങളുടെ കുടുംബത്തെ മൊത്തം നശിപ്പിക്കാൻ കൂടോത്രം ചെയ്തതായി സംശയം. ഇതെ തുടർന്നു ചോദ്യംചെയ്യലായി അവസാനാനം സഹോദരങ്ങളെ വടിവാൾ കൊണ്ട് വെട്ടിയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചും ഗുരുതര പരിക്കേൽപിച്ചു. മൂന്നുപ്രതികൾക്ക് ഏഴു വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി.കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി കൂടോത്രം ചെയ്തുവെന്നാരോപിച്ച് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികളായ മൂന്ന് പേരെയാണ് ഇന്ന് മഞ്ചേരി എസ് സി എസ് ടി സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.

തിരൂർ വാക്കാട് കടപ്പുറം കാക്കച്ചീന്റെ പുരക്കൽ മൊയ്തീൻ കുട്ടിയുടെ മക്കളായ ബഷീർ (55), നൗഷാദ് (41), ഷാജിമോൻ (33) എന്നിവരെയാണ് ജഡ്ജി ഷിജുമോൾ കുരുവിള ശിക്ഷിച്ചത്. അയൽവാസികളും ബന്ധുക്കളുമായ വാക്കാട് കാക്കച്ചീന്റെ പുരക്കൽ പോരുക്കുട്ടി എന്ന മജീദ് (51), സഹോദരൻ മുഹമ്മദ് ഫസൽ (21) എന്നിവരെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2017 ഏപ്രിൽ 21നാണ് കേസിന്നാസ്പദമായ സംഭവം. തങ്ങൾക്കെതിരെ കൂടോത്രം ചെയ്തുവെന്നാരോപിച്ച് പ്രതികൾ പരാതിക്കാരെ വടിവാൾ കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയും ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ച് ഗുരുതര പരിക്ക് ഏൽപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 307 പ്രകാരം വധശ്രമത്തിന് ഏഴു കൊല്ലം കഠിന തടവ്, 25000 രൂപ വീതം പിഴ, പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ്,

326 വകുപ്പ് പ്രകാരം ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതിന് അഞ്ചു വർഷം കഠിന തടവ്, 25000 രൂപ വീതം പിഴ, പിഴയടക്കാത്തപക്ഷം ആറുമാസം അധിക തടവ്, 324 വകുപ്പ് പ്രകാരം വെട്ടിപ്പരിക്കേൽപ്പിച്ചതിന് ഒരു വർഷം കഠിന തടവ്, 341 വകുപ്പ് പ്രകാരം തടഞ്ഞു വെച്ചതിന് ഒരുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. പിഴയടക്കുന്ന പക്ഷം തുക പരാതിക്കാർക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ തലാപ്പിൽ അബ്ദുൽ സത്താർ 11 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 13 രേഖകളും ഹാജരാക്കിയെങ്കിലും തൊണ്ടി സാധനങ്ങളായ വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവ പ്രതികൾ കടലിലേക്ക് വലിച്ചെറിഞ്ഞതിനാൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെടുക്കാനായില്ല. തിരൂർ പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP