Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വർഷത്തെ നുണയനുള്ള അവാർഡ് നൽകിയാൽ അത് രാഹുൽ ഗാന്ധിക്ക്; അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ കുടുംബത്തിന് നാണക്കേടായിരുന്നെങ്കിൽ ഇപ്പോൾ അത് പാർട്ടിക്കും രാജ്യത്തിനും; ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവിനെ പരിഹസിച്ച് ബിജെപി; പൗരത്വ ഭേദഗതി നിയമത്തിൽ പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ 'രാഹുൽ ബാബയെ' വെല്ലുവിളിച്ച് അമിത് ഷാ

ഈ വർഷത്തെ നുണയനുള്ള അവാർഡ് നൽകിയാൽ അത് രാഹുൽ ഗാന്ധിക്ക്; അദ്ദേഹത്തിന്റെ പരാമർശങ്ങൾ നേരത്തെ കുടുംബത്തിന് നാണക്കേടായിരുന്നെങ്കിൽ ഇപ്പോൾ അത് പാർട്ടിക്കും രാജ്യത്തിനും; ദേശീയ പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച കോൺഗ്രസ് നേതാവിനെ പരിഹസിച്ച് ബിജെപി; പൗരത്വ ഭേദഗതി നിയമത്തിൽ പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ 'രാഹുൽ ബാബയെ' വെല്ലുവിളിച്ച് അമിത് ഷാ

മറുനാടൻ ഡെസ്‌ക്‌

 ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്ററും, ദേശീയ ജനസംഖ്യാ രജിസ്റ്ററും രാജ്യത്തെ പാവങ്ങളുടെ മേലുള്ള നികുതിയാണെന്ന് വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വിമർശനവുമായി ബിജെപി രംഗത്തെത്തി. നികുതി കോൺഗ്രസ് പാർട്ടിയുടെ സംസ്‌കാരമെന്നാണ് കേന്ദ്ര മന്ത്രി പ്രകാശ് ജാവ്‌ദേക്കർ രാഹുലിനെതിരെ തിരിച്ചടിച്ചത്. ഈ വർഷത്തെ നുണയനുള്ള അവാർഡ് നൽകുകയാണെങ്കിൽ, അത് കിട്ടുക രാഹുലിന് ആയിരിക്കും. അദ്ദേഹത്തിന്റെ പരാമർശങ്ങൾ കുടുംബത്തിന് നേരത്തെ നാണക്കേടായിരുന്നു. ഇപ്പോൾ അത് പാർട്ടിയെയും രാജ്യത്തെയും നാണക്കേടിലാഴ്‌ത്തുന്നു, ജാവ്‌ദേക്കർ പറഞ്ഞു.

ഇന്ന് രാഹുൽ പറഞ്ഞത് എൻപിആർ ദരിദ്രർക്ക് മേലേയുള്ള നികുതി എന്നാണ്. എൻപിആർ ജനസംഖ്യാ രജിസ്റ്ററാണ്. ജനങ്ങൾ നൽകുന്ന വിവരങ്ങളാണ് അതിൽ നൽകുന്നത്. അവിടെ നികുതിയുടെ പ്രശ്‌നം എന്താണ്? നികുതി കോൺഗ്രസ് സംസ്‌കാരമാണ്. ജയന്തി ടാക്‌സ്, കോൾ ടാക്‌സ്, ടുജി ടാക്‌സ്, ജിജാ ജി ടാക്‌സ്, ജാവ്‌ദേക്കർ പരിഹസിച്ചു.

നേരത്തെ രാഹുൽ, പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. പുതിയ നിയമത്തെ അദ്ദേഹം നോട്ടുനിരോധനവുമായാണ് താരമത്യപ്പെടുത്തിയത്. പാവങ്ങളെ കൊള്ളയടിക്കാനും പണക്കാർക്ക് ഗുണമുണ്ടാക്കാനുമാണ് നിയമം രൂപകല്പന ചെയ്തിരിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. എൻപിആർ ആയാലും, എൻആർസി ആയാലും അത് ദരിദ്രജനങ്ങളുടെ മേലേ ഉള്ള നികുതിയാണ്. നിങ്ങൾക്ക് നോട്ടുനിരോധനം ഓർമയില്ലേ? അത് പാവങ്ങളുടെ മേലുള്ള നികുതിയായിരുന്നു, ബാങ്കുകളിലേക്ക് പോയി നിങ്ങളുടെ പണം നിക്ഷേപിക്കൂ. പക്ഷേ പണം പിൻവലിക്കരുത്. മുഴുവൻ പണവും പോയത് 15-20 പണക്കാരുടെ കൈയിലേക്കാണ്. പുതിയ നിയമവും അങ്ങനെ തന്നെ, രാഹുൽ പറഞ്ഞു.

രാഹുൽ നുണയാണെന്നും പൗരത്വ ഭേദഗതിക്കെതിരെയുള്ള എതിർപ്പിലൂടെ, രാജ്യത്തെ അസ്ഥിരമാക്കുകയാണെന്നും ജാവ്‌ദേക്കർ വിമർശിച്ചു. കോൺഗ്രസ് നുണ പറയുന്നത് നിർത്തണം. രാജ്യം ഈ നുണകൾ കേട്ട് വഞ്ചിതരാകില്ല. രാജ്യം നിങ്ങളെ തള്ളിക്കളഞ്ഞിരിക്കുകയാണ്. കടം എഴുതിത്ത്ത്തള്ളുന്നതുമായി ബന്ധപ്പെട്ട കപടവാഗ്ദാനങ്ങൾ നിർത്തുക. അതൊരിക്കലും നടക്കാൻ പോകുന്നില്ല, ജാവ്‌ദേക്കർ പറഞ്ഞു.

നേരത്തെ ആഭ്യന്തര മന്ത്രി അമിത് ഷായും രാഹുലിനെതിരെ രംഗത്ത് വന്നിരുന്നു. പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുമെന്ന് പറയുന്ന ഏതെങ്കിലും ഒരു വ്യവസ്ഥ കാണിക്കാൻ രാഹുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചു.'സിഎഎയുടെ പേരിൽ മുസ്ലിം സഹോദരങ്ങളുടെ പൗരത്വം കവർന്നെടുക്കുമെന്ന് കോൺഗ്രസും സഖ്യകക്ഷികളും തെറ്റിദ്ധരിപ്പിക്കുകയും അഭ്യൂഹങ്ങൾ പരത്തുകയും ചെയ്യുന്നുവെന്ന് എല്ലാവരോടും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പൗരന്മാരുടെ പൗരത്വം കവർന്നെടുക്കുമെന്ന് പറയുന്ന നിയമത്തിലെ ഏതെങ്കിലും ഒരു വ്യവസ്ഥ കാണിച്ചുതരാൻ ഞാൻ രാഹുൽ ബാബയെ വെല്ലുവിളിക്കുന്നു' അമിത് ഷാ പറഞ്ഞു.

ഹിമാചൽ പ്രദേശിൽ ബിജെപി അധികാരത്തിൽ വന്നതിന്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചു ഷിംലയിൽ സംഘടിപ്പിച്ച പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 'രാജ്യത്തെ ഓരോ പൗരനോടും പറയാൻ ഞാൻ ആഗ്രഹിക്കുന്നു, പൗരത്വ നിയമത്തിൽ ന്യൂനപക്ഷങ്ങളുടേതടക്കം ആരുടെയും പൗരത്വം എടുത്തുകളയുന്ന ഒരു വ്യവസ്ഥയുമില്ല. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നു വന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകാനാണ് നിയമം ലക്ഷ്യമിടുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു.

'കോൺഗ്രസ് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. രാജ്യത്തിന്റെ സമാധാനം നശിപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങൾക്ക് തെളിവുകളുണ്ടെങ്കിൽ അവ ജനങ്ങളുടെ മുൻപാകെ അവതരിപ്പിക്കുക' അദ്ദേഹം പറഞ്ഞു. ഇന്ത്യപാക്ക് വിഭജനത്തിനുശേഷം പാക്കിസ്ഥാനിൽ താമസിക്കാൻ ആഗ്രഹിക്കാത്ത എല്ലാ അമുസ്ലിംകളെയും ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്നത് മഹാത്മാഗാന്ധിയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. '1950 ൽ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാക്ക് പ്രധാനമന്ത്രി ലിയാഖത്ത് അലിയുമായി കരാറിലേർപ്പെട്ടിരുന്നു. ജവഹർ-ലിയാഖത്ത് കരാർ എന്നറിയപ്പെടുന്ന അതിൽ ഇരു രാജ്യങ്ങളിലെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരു നേതാക്കളും സമ്മതിച്ചിരുന്നു. പൗരത്വ നിയമം വഴി ഞങ്ങൾ പൗരത്വം നൽകുന്നു, തട്ടിയെടുക്കുന്നില്ല' അമിത് ഷാ കൂട്ടിച്ചേർത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP