Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുഞ്ഞാലിക്കുട്ടിയുടെ വരവ് കാത്തിരുന്ന വനിതാലീഗ് പ്രവർത്തകർക്ക് നിരാശ: പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാമെന്ന ഉറപ്പ് നൽകി വിട്ടു; പക്ഷെ, പരിപാടിക്ക് എത്താമെന്ന കുഞ്ഞാലിക്കുട്ടി കോഴിക്കോടുണ്ടായിട്ടും എത്തിയില്ല; ഉപരോധ സമരത്തിൽ കുഞ്ഞാലികുട്ടിയുടെ പിന്മാറ്റം ലീഗിൽ വിമർശനമുണ്ടാകുമോയെന്ന് ഭയന്നോ ?

കുഞ്ഞാലിക്കുട്ടിയുടെ വരവ് കാത്തിരുന്ന വനിതാലീഗ് പ്രവർത്തകർക്ക് നിരാശ: പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാമെന്ന ഉറപ്പ് നൽകി വിട്ടു; പക്ഷെ, പരിപാടിക്ക് എത്താമെന്ന കുഞ്ഞാലിക്കുട്ടി കോഴിക്കോടുണ്ടായിട്ടും എത്തിയില്ല; ഉപരോധ സമരത്തിൽ കുഞ്ഞാലികുട്ടിയുടെ പിന്മാറ്റം ലീഗിൽ വിമർശനമുണ്ടാകുമോയെന്ന് ഭയന്നോ ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരേ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്. കോഴിക്കോട് ആകാശവാണി ഓഫീസിന് മുമ്പിൽ സമാപിച്ച മാർച്ചിന് ശേഷം പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടൗൺ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ്‌ചെയ്ത് നീക്കിയിരുന്നു. എന്നാവ് വനിതാ ലീഗിന്റെ ആകാശവാണി ഉപരോധത്തിൽ നിന്നും അവസാന നിമിഷം മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പിന്മാറിയതാണ് ഇപ്പോൾ ഏറെ ചർച്ചാവിഷയം.

കുഞ്ഞാലിക്കുട്ടിയോട് സംസാരിച്ച് അനുമതി വാങ്ങിയതിന് ശേഷമാണ് സംസ്ഥാന കമ്മിറ്റി പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ പരിപാടികൾക്ക് അവസാന നിമിഷമാണ് പ്രതിഷേധത്തിന് എത്താതെ പിന്മാറുന്ന തലത്തിലേക്ക് എത്തിയത്. എന്നാൽ കുഞ്ഞാലികുട്ടിയുടെ പിന്മാറ്റം വനിതാ ലീഗ് പ്രതിഷേധത്തിനിറങ്ങിയത് വിമർശിക്കപ്പെടുമോയെന്ന് കണക്കൂട്ടലിലാണ് കുഞ്ഞാലികുട്ടിയുടെ പിന്മാറ്റമെന്ന് സൂചനകൾ ലഭിക്കുന്നത്.

രാജ്യത്തും സംസ്ഥാനത്തും പൗരത്വബില്ലിനെതിരെ വനിതകൾ തെരുവിലിറങ്ങിയപ്പോൾ വനിതാ ലീഗ് സംസ്ഥാന കമ്മിറ്റി ഇതുവരെ പ്രതിഷേധമൊന്നും സംഘടിപ്പിച്ചിരുന്നില്ലെന്ന വാദം വനിതാ ലീഗിൽ നിന്ന് തന്നെ എത്തിയിരുന്നു. പ്രതിഷേധത്തിന് അനുമതി തേടി നിരവധി തവണ കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടപ്പോൾ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് ഇതിനോടടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വനിതകൾ തെരുവിലിറങ്ങുന്നത് സമസ്ത നേതാക്കളെ ചൊടിപ്പിക്കുമോയെന്നായിരുന്നു ആശങ്ക ഉളവാക്കിയത്. വനിതാ ലീഗ് നേതാക്കൾ ആവശ്യം ശക്തമാക്കിയപ്പോഴാണ് ഒടുവിൽ അനുമതി നൽകിയത്. പരിപാടിക്ക് കുഞ്ഞാലിക്കുട്ടി വരുമെന്നും ഉറപ്പ് നൽകി.

ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് മാനാഞ്ചിറയിൽ നിന്നും വനിതാ ലീഗ് പ്രതിഷേധ പ്രകടനം തുടങ്ങിയത്. നാലരയോടെ ബീച്ച് ആകാശവാണി ഓഫീസിന് മുന്നിൽ ഉപരോധം തുടങ്ങി. സംസ്ഥാനത്തുടനീളമുള്ള നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ദുബായിയിൽ നിന്നും കെ.എം.സി.സി. വനിതാ നേതാക്കളും ഹരിതയുടെ നേതാക്കളുമെല്ലാം ഉപരോധത്തിൽ പങ്കെടുത്തു. പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ സ്ഥലത്തെത്തുകയും ചെയ്തു.

വനിതാ ലീഗ് പരിപാടിയിൽ പങ്കെടുക്കാമെന്നേറ്റ കുഞ്ഞാലിക്കുട്ടി കോഴിക്കോട്ടുണ്ടായിട്ടും എത്തിയില്ല. പകരം ഇതേ സമയം ലീഗ് ഹൗസിൽ വാർത്താ സമ്മേളനം വിളിക്കുകയാണ് ചെയ്തത്. സുപ്രധാനമെന്ന് മാധ്യമപ്രവർത്തകർ കരുതിയ വാർത്താ സമ്മേളനത്തിൽ വലിയ കാര്യങ്ങളൊന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതുമില്ല. യു.പി.യിലെ മുസ്ലിം ലീഗ് ഡെലിഗേഷൻ കണ്ടെത്തിയ കാര്യങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹത്തിന് മറ്റൊന്നും പറയാനുമുണ്ടായില്ല. ഏതായാലും കുഞ്ഞാലിക്കുട്ടിയുടെ വരവ് കാത്തിരുന്ന വനിതാലീഗ് പ്രവർത്തകർക്ക് നിരാശപ്പെടേണ്ടിവന്നു.

എം.കെ. മുനീറിന്റെ പ്രസംഗത്തിന് ശേഷം പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തുനീക്കുകയും ചെയ്തു. അസ്ഥിത്വത്തെ ചോദ്യംചെയ്യുന്ന നിലയിലാണ് ഇന്ന് രാജ്യം. ഫാസിസ്റ്റ് സയാമീസ് ഇരട്ടകളായ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും 'ഇന്ത്യ ആരുടേതാണെന്ന' ചോദ്യം ചവറ്റുക്കൊട്ടയിലേക്ക് പ്രതിഷേധത്തിലൂടെ തള്ളിക്കളയുകയാണ്. ഇന്ത്യയുടെ ആത്മാവ് മതേതരത്വമാണെന്നും മുനീർ പ്രസംഗത്തിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP