Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാർഗിലിൽ ക്രമസമാധാനനില സാധാരണനിലയിൽ; ജനങ്ങൾ ഇന്റർനെറ്റ് സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കൾ ഉറപ്പ് നൽകി: 145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

കാർഗിലിൽ ക്രമസമാധാനനില സാധാരണനിലയിൽ; ജനങ്ങൾ ഇന്റർനെറ്റ് സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കൾ ഉറപ്പ് നൽകി: 145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന്? മുന്നോടിയായിട്ടാണ് കാർഗിലിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. 145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ മൊബൈൽ ഇന്റർനെറ്റ് വീണ്ടും പുനഃസ്ഥാപിച്ചു. ഓഗസ്റ്റ് അഞ്ചിനാണ് ഇന്റർനെറ്റ് സേവനം താത്ക്കാലികമായി റദ്ദാക്കിയത്. തുടർന്ന് പ്രദേശത്ത് ക്രമസമാധാനനില വീണ്ടും തകർന്നതോടെ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നീട്ടുകയായിരുന്നു.

കാർഗിലിൽ ക്രമസമാധാനില സാധാരണനിലയിലായതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കൾ ഉറപ്പ് നൽകിയതായും അവർ വ്യക്തമാക്കി. അതേസമയം, കാർഗിലിൽ ബ്രോഡ്ബാൻഡ് സേവനം നേരത്തെ മുതൽ ലഭ്യമാണ്.

ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരിൽ മൊബൈൽ, ലാൻഡ്‌ലൈൻ, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി മുൻ മുഖ്യമന്ത്രിമാരെ തടവിലാക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 പിൻവലിച്ചിന് പിന്നാലെയാണ് സംസ്ഥാനത്തെ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. കശ്മീർ ജനതയുടെ ഭരണഘടന സംരക്ഷണം നഷ്ടപ്പെടില്ലെന്നും പുതിയ വികസന സാധ്യതകൾ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ജമ്മു കശ്മീർ വിഭജനം ഉൾപ്പെടെയുള്ള നടപടി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവികൾ പിൻവലിച്ച് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായാണ് സംസ്ഥാനത്തെ വിഭജിച്ചത്.

കശ്മീർ താഴ്‌വരയിലെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയെങ്കിലും മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവർ ഓഗസ്റ്റ് മുതൽ കരുതൽ തടങ്കലിൽ തുടരുകയാണ്. പ്രാദേശിക ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. അതേസമയം പ്രദേശത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP