Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്വാസം മുട്ടൽ കലശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടറുടെ നിർദ്ദേശം; ഐസിയുവിലേക്ക് മാറ്റുന്നതിനിടെ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു; ശ്വാസം കിട്ടാതെ ഭാര്യയുടെയും മകന്റെയും കൺമുന്നിൽ യുവാവിന് ദാരുണാന്ത്യം; പരാതിയുമായി ബന്ധുക്കൾ

ശ്വാസം മുട്ടൽ കലശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു: തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടറുടെ നിർദ്ദേശം; ഐസിയുവിലേക്ക് മാറ്റുന്നതിനിടെ കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചു; ശ്വാസം കിട്ടാതെ ഭാര്യയുടെയും മകന്റെയും കൺമുന്നിൽ യുവാവിന് ദാരുണാന്ത്യം; പരാതിയുമായി ബന്ധുക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം : ശ്വാസം മുട്ടൽ ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗിക്ക് കാലിയായ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതിനെ തുടർന്ന് രോഗിക്ക് ദാരുണാന്ത്യം. ചങ്ങനാശ്ശേരി പായിപ്പാട് തൈയാട്ട് ഷാജിമോൻ (50) ആണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസം മുട്ടി മരിച്ചത്. പുലർച്ചെ ആശുപത്രിയിയിലെ രണ്ടാം വാർഡിൽ ഭാര്യയുടെയും മകന്റെയും കൺമുന്നിലായിരുന്നു ഷാജിയുടെ ദാരുണാന്ത്യം.

ശ്വാസം മുട്ടൽ കലശലായതോടെ ഹൃദ്രോഗിയായ ഷാജിമോനെ കഴിഞ്ഞ ദിവസമാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൈപ്പ് വഴി ആയിരുന്നു വാർഡിൽ രോഗികൾക്ക് ഓക്സിജൻ നൽകിയിരുന്നത്. എന്നാൽ ഇന്നലെ പുലർച്ചെ ശ്വാസം മുട്ടൽ കൂടിയതിനെത്തുടർന്ന് ഷാജിമോനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാൻ ഡോക്ടർ നിർദ്ദേശിച്ചു. മൂന്നാം നിലയിലെ ഐ.സി.യുവിലേക്ക് കൊണ്ടുപോകാൻ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച സ്ട്രെക്ച്ചർ എത്തിച്ചു.

ഓക്സിജൻ മാസ്‌ക് മുഖത്തു ഘടിപ്പിച്ചു. വാർഡിൽ നിന്നും പുറത്തു ഇറങ്ങുന്നതിനു മുൻപ് തന്നെ ഷാജിമോൻ ശ്വാസം കിട്ടാതെ അസ്വസ്ഥത കാണിച്ചിരുന്നു. ഐ.സി.യുവിലേക്ക് മാറ്റാൻ കൊണ്ടുവന്ന സ്ട്രെക്ച്ചറിലെ ഓക്സിജൻ സിലണ്ടർ കാലിയായിരുന്നതിനാലാണ് ഓക്സിജൻ കിട്ടാതെ ഷാജിമോൻ മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

ഷാജിമോന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടു ബന്ധുക്കൾ ആരോഗ്യ വകുപ്പിനു പരാതി നൽകും. സിലിണ്ടർ കാലിയായിരുന്നെന്ന് ആശുപത്രി ജീവനക്കാർ തന്നെയാണ് അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു. ഷാജിമോന്റെ മരണത്തിൽ ബന്ധുക്കളും ആശുപത്രി ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.

എന്നാൽ നിലവിൽ പരാതികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും, വാർഡുകളിൽ ഓക്സിജൻ ലഭ്യതക്ക് തടസങ്ങളൊന്നും ഇല്ലെന്നും ആർ.എം.ഒ പറഞ്ഞു. ഷാജിമോന്റെ സംസ്‌കാരം ഇന്നു വൈകിട്ട് നാലിനു മുണ്ടിയേപ്പള്ളി ഐപിസി ചർച്ച് സെമിത്തേരിയിൽ. മറ്റു മക്കൾ: വിദ്യ, വീണ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP