Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൗരത്വ ഭേദഗതി ബില്ലിനെതിരായ കരസേന മേധാവിയുടെ പ്രസ്താവന; റാവത്ത് നടത്തിയത് പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രസ്താവന പോലെയെന്ന് കെ.സി വേണുഗോപാൽ; ചരിത്രത്തിൽ പോലുമില്ലാത്ത ഇത്തരം പ്രസ്താവന തിരുത്തണമെന്നും കെ.സിയുടെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കരസേന മേധാവി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് കെ.സി വേണുഗോപാൽ. ബിപിൻ റാവത്ത് നടത്തിയ പ്രസ്താവന ഇന്ത്യയുടേത് പാക്കിസ്ഥാൻ സേനയാണോ എന്ന സംശയം ജനിപ്പിക്കുമെന്ന് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ സി വേണുഗോപാൽ. കരസേനാ മേധാവി രാഷ്ട്രീയം പറയുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ പോലും ഇല്ലാത്തതാണെന്നും അത് അദ്ദേഹം തിരുത്തണമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തുയർന്ന പ്രതിഷേധങ്ങൾ സമാനതകളില്ലാത്തതാണ്. പൗരത്വം മതത്തിന്റെ പേരിലാക്കുന്ന അപകടകരമായ ബില്ലാണിതെന്നും അവസാനത്തെ കോൺഗ്രസുകാരൻ ജീവിച്ചിരിക്കുന്നത് വരെ സിഎഎയ്‌ക്കെതിരെ പ്രക്ഷോപം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന വസ്ത്രം നോക്കിയാൽ സമരം ചെയ്യുന്നവരെ തിരിച്ചറിയാം എന്നാണ്.

ബിജെപി അവരുടെ അജണ്ട നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അമിത്ഷാ പാർലമെന്റിനെ തെറ്റിദ്ധരിപ്പിക്കുകയാണ്. കള്ളം പറയുന്ന കാര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഡോക്ടറേറ്റ് നൽകണം. പൗരത്വം മതത്തിന്റെ പേരിൽ മാറ്റുന്ന അത്യാപത്കരമായ കാര്യമാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. ഒരു സർക്കാർ തന്നെ സ്വന്തം രാജ്യത്തെ വിഭജിക്കുന്ന സ്ഥിതി വിശേഷമാണ് ഇപ്പോഴുള്ളത്.

എന്തു വില കൊടുത്തും ഭരണഘടന സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ്സ് സ്വീകരിക്കും. പൗരത്വ നിയമത്തിൽ മാറ്റം വരാതെ കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യ മന്ത്രിമാർ സഹകരിക്കില്ല. ബിൽ പിൻവലിക്കണമെന്നും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നത് നിർത്തിവയ്ക്കണമെന്നും പറഞ്ഞു. സേവ് കോൺസ്റ്റിറ്റിയൂഷൻ സേവ് ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി ഇന്ത്യയിൽ എല്ല സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടി സംഘടിപ്പിക്കും.

ബിജെപി നിർമ്മിച്ച തടങ്കൽ പാളയങ്ങളുമായി യുപിഎ യ്ക്ക് ബന്ധമില്ലെന്നം യുപിഎയുടെ കാലത്തെ തടങ്കൽ പാളയങ്ങൾ അനധികൃത കുടിയേറ്റം നടത്തിയവരെ പാർപ്പിക്കാൻ വേണ്ടി മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ക്ക് വേണ്ടി സംസാരിക്കുന്നവർക്കു മാത്രമേ നിലനിൽപ്പുള്ളു എന്നതിന്റെ ഉദാഹരണമാണ് കരസേനാ മേധാവിയുടേതും ഗവർണറുടേയുമെല്ലാം പ്രസ്താവന. ഗവർണർ രാഷ്ട്രീയ നിലപാട് എടുക്കുന്നത്രി ശരിയല്ല. ഗവർണർ രാഷ്ട്രീയ സംവാദങ്ങളിൽ ഏർപ്പെടുന്നത് ഭരണഘടനയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP