Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗിക താൽപ്പര്യങ്ങൾ ചെറുത്തതിന് പ്രതികാര നടപടി നേരിട്ട് മഠംവിട്ട കന്യാസ്ത്രീയോട് അസീസി സന്യാസി സമൂഹത്തിന്റെ പകപോക്കൽ തുടരുന്നു; കന്യാവ്രതം അവസാനിപ്പിച്ച യുവതിക്ക് ലഭിക്കേണ്ട പത്രമേനി തുക പോലും നൽകാതെ ക്രൂരത; 13 വർഷം സഭയെ സേവിച്ച കന്യാസ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; ഒരു രൂപ പോലും നൽകാതെ സഭാ അധികൃതരും; പ്രതിഷേധം അറിയിക്കാൻ ജനുവരി ഒന്നിന്‌ അസീസി സന്യാസി മഠത്തിന് മുമ്പിൽ ബക്കറ്റ് പിരിവു നടത്താൻ ഒരുങ്ങി ക്രിസ്ത്യൻ ജോയിന്റ് കൗൺസിൽ

ലൈംഗിക താൽപ്പര്യങ്ങൾ ചെറുത്തതിന് പ്രതികാര നടപടി നേരിട്ട് മഠംവിട്ട കന്യാസ്ത്രീയോട് അസീസി സന്യാസി സമൂഹത്തിന്റെ പകപോക്കൽ തുടരുന്നു; കന്യാവ്രതം അവസാനിപ്പിച്ച യുവതിക്ക് ലഭിക്കേണ്ട പത്രമേനി തുക പോലും നൽകാതെ ക്രൂരത; 13 വർഷം സഭയെ സേവിച്ച കന്യാസ്ത്രീയുടെ കുടുംബം ആവശ്യപ്പെട്ടത് 15 ലക്ഷം രൂപ; ഒരു രൂപ പോലും നൽകാതെ സഭാ അധികൃതരും; പ്രതിഷേധം അറിയിക്കാൻ ജനുവരി ഒന്നിന്‌ അസീസി സന്യാസി മഠത്തിന് മുമ്പിൽ ബക്കറ്റ് പിരിവു നടത്താൻ ഒരുങ്ങി ക്രിസ്ത്യൻ ജോയിന്റ് കൗൺസിൽ

എം മനോജ് കുമാർ

കൊച്ചി: കന്യാസ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ മതം വിട്ട കന്യാസ്ത്രീയ്ക്ക് പത്രമേനി തുക പോലും തിരികെ നൽകാത്ത അസീസി സന്യാസി സമൂഹത്തിന്റെ നടപടി വിവാദമാകുന്നു. പതിമൂന്നു വർഷം സഭയെ സേവിച്ച കന്യാസ്ത്രീക്കാണ് പത്രമേനി തുക പോലും മഠം തിരികെ നൽകാതിരിക്കുന്നത്. സീറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സന്യാസി സമൂഹമാണ് ഈ നടപടിയോടെ പുതിയ വിവാദങ്ങളിലേക്ക് മുതലക്കൂപ്പ് കുത്തുന്നത്. മഠം വിട്ട ശേഷം വേറെ ജോലികൾ നോക്കുന്ന കന്യാസ്ത്രീ വിവാഹിതയാകാൻ പോവുകയാണ്. വളരെ ദരിദ്ര കുടുംബം ആയതിനാൽ പത്രമേനി തുക ഇവർ തിരികെ ചോദിച്ചു. പക്ഷെ നൽകാം എന്ന് പറയുന്നതല്ലാതെ ഒരു രൂപ പോലും മഠം ഇവർക്ക് തിരികെ നൽകിയില്ല.

ഒരു പതിറ്റാണ്ടിലേറെ കാലം സഭയെ സേവിച്ച കന്യാസ്ത്രീ പടിയിറങ്ങിയപ്പോൾ കുടുംബം ആവശ്യപ്പെട്ടത് പത്രമേനി തുകയായ 15 ലക്ഷം രൂപയാണ്. ഇവർ സഭയെ സേവിച്ച കാലാവധി കണക്കിലെടുക്കുകയാണെങ്കിൽ തന്നെ തുക ഇതിലും അധികം വരും. അതിനാലാണ് 15 ലക്ഷം രൂപ കുടുംബം ആവശ്യപ്പെട്ടത്. പക്ഷെ അനുകൂലമായ ഒരു മറുപടിയും സന്യാസി സമൂഹത്തിൽ നിന്നും വന്നില്ല. ക്രിസ്ത്യൻ ജോയിന്റ് കൗൺസിലും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഇവർ അസീസി സന്യാസി സമൂഹത്തെ കണ്ടു ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. പക്ഷെ നടപടി വരാത്തത് കാരണം അസീസി സന്യാസി സമൂഹത്തിന്റെ ചെയ്തികൾ ചൂണ്ടിക്കാട്ടി ഇവർ കൊച്ചി അസീസി മഠത്തിന്റെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ ബക്കറ്റ് പിരിവ് നടത്തുകയാണ്. വിവാഹാവശ്യത്തിനുള്ള ബക്കറ്റ് പിരിവാണ് നടക്കുന്നത്. ജനുവരി ഒന്നിനാണ് അസീസി സന്യാസി സമൂഹത്തെ നാണം കെടുത്തുന്ന വിധമുള്ള ബക്കറ്റ് പിരിവ് മാതാപിതാക്കളും സഭാ നവീകരണ സമിതിയും അഭ്യുദയകാംക്ഷികളും ചേർന്ന് നടത്തുന്നത്.

വഴിവിട്ട ലൈംഗികതയെ എതിർത്തതിന്റെ പേരിലാണ് തനിക്ക് മഠം വിടേണ്ടി വരുന്നതാണ് അസീസി സന്യാസി സമൂഹത്തിൽ അംഗമായ കന്യാസ്ത്രീ ആരോപിക്കുന്നത്. ബക്കറ്റ് പിരിവിന്റെ സമയത്ത് തനിക്കേറ്റ ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തും എന്നാണ് കന്യാസ്ത്രീ അടുപ്പമുള്ളവരോടു പറഞ്ഞിരിക്കുന്നത്. പ്രായമായ കന്യാസ്ത്രീകൾ കാൽ തിരുമ്മാൻ രാത്രി റൂമിലേക്ക് വിളിപ്പിക്കും. ഇത് ലൈംഗിക പീഡനത്തിനുള്ള അവസരമാക്കി മാറ്റുകയാണ് ചെയ്യുന്നത് എന്നാണ് സിസ്റ്റർ അടുപ്പമുള്ളവരോട് പറഞ്ഞിരിക്കുന്നത്.

വഴിവിട്ട ലൈംഗികത തന്നെയാണ് മഠത്തിൽ നടക്കുന്നത്. പല അച്ചന്മാരും രാത്രി മഠത്തിൽ താങ്ങാൻ വരും. എല്ലാം ലൈംഗിക പീഡനത്തിനുള്ള അവസരമായി മാറുകയാണ്. ആദ്യം തൊടാൻ പറയും. പിന്നെ ശരീരമാസകലം ഉഴിയാൻ പറയും. രാത്രി എത്ര മണിക്ക് അച്ചന്മാർ എത്തിയാലും അവർക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പണം. ഇതൊക്കെ തന്റെ ജോലിയായാണ് വരുന്നത്. തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായും ഇവർ പറഞ്ഞിട്ടുണ്ട്. ശല്യമായപ്പോഴാണ് മഠം വിടാൻ തീരുമാനമെടുക്കുന്നത്. ഇവരുടെ ഗ്രൂപ്പിൽ താൻ പെട്ടുപോകുമോ എന്നും തോന്നലുണ്ടായി. ഇതിനൊന്നുമല്ല മഠത്തിൽ ചേർന്നത്. ലൈംഗിക ഉപകരണമായി മാറേണ്ടതില്ല എന്നും തീരുമാനിച്ചു. മഠം വിടാനുള്ള കാരണമായി  സിസ്റ്റർ അടുപ്പമുള്ളവരോടു ഇതാണ് സൂചിപ്പിച്ചത്.

കഴിഞ്ഞ മെയ്‌ മാസത്തിലാണ് മഠം വിടുന്നത്. കടുത്ത ലൈംഗിക- മാനസിക പീഡനങ്ങൾ കാരണമാണ് ഇവർ മഠം വിടാനുള്ള തീരുമാനമെടുത്തത്. പക്ഷെ ഇപ്പോൾ കുടുംബ ജീവിതം നയിക്കാനാണ് കന്യാസ്ത്രീയുടെ തീരുമാനം. അതിനാണ് ഇവർ പത്രമേനിത്തുക തിരികെ ചോദിച്ചത്. നാല് പെൺകുട്ടികളെ അടങ്ങിയ കുടുംബത്തിൽ നിന്നാണ് ഈ കന്യാസ്ത്രീ മഠത്തിലേക്ക് എത്തിയത്. കടുത്ത സാമ്പത്തിക പ്രശ്നങ്ങൾ ഉള്ള കുടുംബവുമാണ് ഈ കന്യാസ്ത്രീയുടേത്. മൂത്ത ചേച്ചി വിവാഹിതയാണ്. അതിനു താഴെയാണ് ഈ സിസ്റ്റർ ഉള്ളത്. സിസ്റ്ററിനു താഴെ രണ്ടു പെൺകുട്ടികൾ പഠിക്കുകയാണ്. ഈ അവസ്ഥയിലാണ് ഇവർ തുക മഠത്തിൽ നിന്നും ആവശ്യപ്പെട്ടത്. പക്ഷെ സന്യാസിനി സമൂഹം ഓരോ കാരണങ്ങൾ നിരത്തി തുക നൽകുന്നത് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിന്റെ ജോർജ് ജോസഫിനെ പോലുള്ളവർ അസീസി സന്യാസി സമൂഹവുമായി ബന്ധപ്പെട്ടിരുന്നു. പക്ഷെ അനുകൂല സമീപനം വന്നില്ല.

ജോർജ് ജോസഫിന്റെ പ്രതികരണം:

പത്രമേനി തുക സഭ കന്യാസ്ത്രീകൾക്ക് തിരികെ നൽകേണ്ട തുകയാണ്. അതിനു സന്യാസിനി സമൂഹം മടിക്കേണ്ട ആവശ്യമില്ല. വിവാഹത്തിനും അനുബന്ധ ആവശ്യങ്ങൾക്കുമായി കന്യാസ്ത്രീയുടെ കുടുംബം 15 ലക്ഷം രൂപയാണ് ചോദിച്ചത്. പക്ഷെ അനുകൂല സമീപനം വന്നില്ല. അസീസി സന്യാസി സമൂഹം ആലോചിക്കേണ്ടതാണ്. ആ സിസ്റ്റർ ജോലിയെടുത്ത കാലം കൂട്ടിയാൽ തന്നെ തുക ഇതിലും എത്രയോ അധികം വരും. ഞങ്ങൾ എല്ലാം ഈ കാര്യത്തിൽ ബന്ധപ്പെട്ടതാണ്. ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിൽ ഈ ആവശ്യം ചർച്ച ചെയ്തതാണ്. പിന്നെ ഞങ്ങൾ ചോദിച്ചപ്പോൾ നിങ്ങൾ ഇതിൽ ഇടപെടേണ്ട. ഞങ്ങൾ നേരിട്ട് കൈകാര്യം ചെയ്യും എന്നാണ് പറഞ്ഞത്. പക്ഷെ അവർ അനുകൂല സമീപനം കൈക്കൊണ്ടിട്ടില്ല. ഡിസംബർ 15 വരെ കാക്കും അല്ലെങ്കിൽ പ്രതിഷേധവുമായി പോകും എന്ന് മഠത്തെ അറിയിച്ചിട്ടുണ്ടായിരുന്നു. പക്ഷെ അവർ സഹകരിക്കുന്നില്ല. അതാണ് ഞങ്ങൾ വിവാഹാവശ്യം മുൻ നിർത്തി സന്യാസിനി മഠത്തിനു മുൻപിൽ ബക്കറ്റ് പിരിവ് നടത്തുന്നത്-ജോർജ് ജോസഫ് പറയുന്നു.

സീറോ മലബാർ സഭയുടെ കീഴിലുള്ള അസീസി സിസ്റ്റേഴ്‌സ് സന്യാസ സഭയിൽ നിന്നുള്ള സന്യാസിനിമാരുടെ നിശബ്ദ പടിയിറക്കം സീറോ മലബാർ സഭയിൽ തന്നെ കോളിളക്കം സൃഷ്ടിക്കുന്നുണ്ട്. കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള സെന്റ്. ജോസഫ് കോൺവെന്റിൽ നിന്നാണ് കന്യാസ്ത്രീ മെയ്‌ മാസത്തിൽ നിശബ്ദമായി പടിയിറങ്ങിയത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിക്കുകയും അത് ക്രിസ്ത്യൻ സഭകളെ പിടിച്ചുകുലുക്കുകയും ചെയ്തതിന് ശേഷമുള്ളശേഷം കന്യാസ്ത്രീകൾക്കിടയിൽ സംഭവിക്കുന്ന ഈ പടിയിറക്കങ്ങൾ അതുകൊണ്ട് തന്നെ സഭാ അധികാരികളുടെ ഉറക്കം കെടുത്തുന്നുണ്ട്. പീഡനങ്ങൾക്കെതിരെ പ്രതികരിച്ചാൽ കന്യാസ്ത്രീകളെ സഭയിൽ നിന്ന് പുറത്താക്കും, അല്ലെങ്കിൽ അവരെ ഇല്ലാതാക്കും. ഇതാണ് കന്യാസ്ത്രീ സമരം കത്തിനിന്നപ്പോൾ സമരരംഗത്തുള്ള കന്യാസ്ത്രീകൾ ആരോപിച്ചത്. ഇപ്പോഴും സഭയിൽ പീഡനം തുടരുന്നതിനാൽ നിശബ്ദരായി കന്യാസ്ത്രീകൾ രംഗം ഒഴിയുകയാണ്.

പതിമൂന്നു വർഷം സഭയെ സേവിച്ച ഈ കന്യാസ്ത്രീയാണ് ഒരു സുപ്രഭാതത്തിൽ തിരുവസ്ത്രം ഊരിവച്ച് മാതാപിതാക്കൾക്കൊപ്പം പോയത്. ലൂർദ്ദ് ആശുപത്രിക്ക് സമീപമുള്ള അസീസി സന്യാസി സമൂഹത്തിന്റെ സെന്റ് ജോസഫ് കോൺവെന്റിൽ നിന്നും മുൻപും സന്യാസിനികൾ പടിയിറങ്ങിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. കന്യാസ്ത്രീ പടിയിറങ്ങുമ്പോൾ അത് അതിരാവിലെ ആകണമെന്നും അസീസി സന്യാസി സമൂഹത്തിലെ മദർ കന്യാസ്ത്രീയ്ക്ക് മുൻപിൽ നിബന്ധന വെച്ചിരുന്നു. മറ്റു കന്യാസ്ത്രീകൾ ഈ കന്യാസ്ത്രീ പടിയിറങുന്നത് കാണരുത് എന്ന് കരുതിയാണ് ഇവരോട് അതിരാവിലെ പടിയിറങ്ങാൻ പറഞ്ഞത്.

കന്യാസ്ത്രീ പടിയിറങ്ങും എന്ന് ഉറപ്പിച്ചതോടെ കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ ഒരു കത്തും മദർ തയ്യാറാക്കിയിരുന്നു. കന്യാവ്രതം പിന്തുടരാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് സഭ വിടുന്നത് എന്നാണ് കത്തിൽ പറഞ്ഞത്. സന്യാസ ജീവിതം പിന്തുടരാൻ എന്റെ മകൾക്ക് താത്പര്യമില്ല. കടുത്ത മാനസിക പീഡനത്തെ തുടർന്നാണ് ഈ കന്യാസ്ത്രീ പതിമൂന്നു വർഷമായി അണിയുന്ന തിരുവസ്ത്രം ഊരിവയ്ക്കാനും മഠം വിടാനും തീരുമാനമെടുത്തത്. എന്റെ മകളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സന്യാസ ജീവിതം ഉപേക്ഷിക്കുന്നത്. മകളെ ഞാൻ എറണാകുളം പ്രൊവിൻഷ്യൽ ഹൗസിൽ നിന്നും തിരികെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഇനി ഈ സന്യാസ സഭയിൽ എന്റെ മകൾക്ക് യാതൊരു വിധ അവകാശവാദവുമില്ലെന്നും അറിയിക്കുന്നു. കന്യാസ്ത്രീയുടെ അച്ഛന്റെ പേരിൽ മഠത്തിലെ മദർ തന്നെ തയ്യറാക്കിയ ഈ കത്തിൽ പക്ഷെ ഒപ്പ് വയ്ക്കാൻ കന്യാസ്ത്രീയുടെ പിതാവ് തയ്യാറായില്ല. കന്യാസ്ത്രീയുടെ പിതാവ് ഒപ്പ് വയ്ക്കാത്ത ഈ കത്തിന്റെ കോപ്പി മറുനാടന് ലഭിച്ചിരുന്നു. ഞങ്ങൾ അത് പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. .

ഇപ്പോൾ പടിയിറങ്ങിയ കന്യാസ്ത്രീയുടെ ജീവിതത്തിന്റെ നല്ല ഭാഗങ്ങൾ ഇവർ സഭയ്ക്ക് വേണ്ടിയാണ് ചിലവഴിച്ചത്. അപ്പോൾ സഭ തന്നെ ഇവരുടെ കാര്യങ്ങൾ നോക്കണം. സഭയിൽ നിന്ന് പടിയിറങ്ങുന്ന കന്യാസ്ത്രീകളുടെ പുനർജീവിതം ഉറപ്പുവരുത്തേണ്ടത് സഭാ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കാണണം. അതിനായി സഭാ നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതിനു സഭാ നേതൃത്വം തയ്യാറാകണം. പൊതുവിൽ കന്യാസ്ത്രീ സമൂഹം അസ്വസ്ഥരുമാണ്. ഇതും സഭാ നേതൃത്വം കണക്കിലെടുക്കണം. കന്യാസ്ത്രീയ്ക്ക് വേണ്ട നിയമസഹായം വേണമെങ്കിൽ അത് നൽകാൻ തയ്യാറാണെന്ന് അന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഈ കന്യാസ്ത്രീയെ അറിയിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ഇടപെടൽ ആണ് ഇവർ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP